ജി.എൽ..പി.എസ് കൊടലിക്കുണ്ട്/പ്രവർത്തനങ്ങൾ/2024-25
| Home | 2025-26 |
2024-25 വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം June 3 2024
2024- 25 വർഷത്തിലെ പ്രവേശനോത്സവം ജി എൽ പി എസ് കൊടലിക്കുണ്ടിൽ അതിവിപുലമായി ആഘോഷിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഊരകം പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ സമീറ കരിമ്പൻ ഉദ്ഘാടനം നിർവഹിച്ചു.പി ടി എ എക്സിക്യൂട്ടീവ് മെമ്പേഴ്സും സ്കൂളിലെ അധ്യാപകരും ആശംസ അർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ മികച്ചതാക്കി. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ശബ്ന ടീച്ചർ നിർവഹിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും പായസവിതരണവും വിതരണവും നടത്തി. ഒന്നാം ക്ലാസിലേക്ക് ഇരട്ടി കുട്ടികൾ വന്നെത്തിയത് സ്കൂളിന്റെ അഭിമാന നേട്ടമായി കണക്കാക്കുന്നു.
![]() |
പരിസ്ഥിതി ദിനം ജൂൺ 5 2024
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അങ്കണതൈ എന്ന പേരിൽ ഓരോ കുട്ടിക്കും ഓരോ തൈ വീതം വിതരണം ചെയ്തു.

