ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ..പി.എസ് കൊടലിക്കുണ്ട്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം June 2 2025

ഊരകം പഞ്ചായത്ത് തല പ്രവേശനോത്സവത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ സംസാരിക്കുന്നു
ഊരകം പഞ്ചായത്ത് തല പ്രവേശനോത്സവത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ സംസാരിക്കുന്നു

2025- 26 വർഷത്തിലെ പ്രവേശനോത്സവം  ജി എൽ പി എസ് കൊടലിക്കുണ്ടിൽ അതിവിപുലമായി ആഘോഷിച്ചു.ഊരകം പഞ്ചായത്ത് തല ഉദ്ഘാടനം ഈ വർഷം സ്കൂളിൽ വെച്ചായിരുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത് കൊണ്ട് ജനപ്രതിനിധികൾക്ക് പങ്കെടുക്കാൻ സാധിച്ചില്ല. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പി ടി എ പ്രസിഡന്റ് കെ ടി അബ്ദുൽഗഫൂർ നിർവഹിച്ചു.പി ടി എ എക്സിക്യൂട്ടീവ് മെമ്പേഴ്സും സ്കൂളിലെ അധ്യാപകരും ആശംസ അർപ്പിച്ച് സംസാരിച്ചു. ഒന്നാം ക്ലാസിലും എൽ കെ ജിയിലും ചേർന്ന മുഴുവൻ കുട്ടികളെയും കിരീടവും ബാഡ്ജും നൽകി സ്വീകരിച്ചു. പരിസര പ്രദേശത്തെ ഡിങ്കിസ്മി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികൾ  മികച്ചതായിരുന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും പായസവിതരണവും നടത്തി.

വായനാ ദിനം - ജൂൺ 19

വിദ്യാർഥികൾ അക്ഷരമരത്തിന് ചുറ്റും
വിദ്യാർഥികൾ അക്ഷരമരത്തിന് ചുറ്റും

ഈ വർഷത്തെ വായനാദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. വായനാ മാസാചരണത്തിന് തുടക്കം കുറിച്ചു. അക്ഷര വായന, അക്ഷര മരം, വായനാദിന ക്വിസ്, പോസ്റ്റർ രചന, പുസ്തക പരിചയം തുടങ്ങിയവ സംഘടിപ്പിച്ചു.

പി എൻ പണിക്കരെക്കുറിച്ചും ഗ്രന്ഥശാല പ്രസ്ഥാനത്തെക്കുറിച്ചും മനസ്സിലാക്കുവാൻ പരിപാടി സഹായിച്ചു. ധാരാളം പുസ്തകങ്ങൾ വായിക്കുവാൻ ക്ലാസ് ലൈബ്രറി സജീവമാക്കുവാനും വായനാദിന പരിപാടികൾ സഹായിച്ചു.

ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ പ്രതിജ്ഞ
ലഹരി വിരുദ്ധ പ്രതിജ്ഞ

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി 2025 - 26 വർഷത്തെ ലഹരി വിരുദ്ധ ദിനം വിപുലമായി ആഘോഷിച്ചു. ലഹരി വിരുദ്ധ റാലി, പ്രതിജ്ഞ, ഫ്ലാഷ് മോബ്, സൂംബ എന്നിവ നടന്നു. റാലിയുടെ ഭാഗമായി സ്കൂളിന് സമീപത്തെ ഒ കെ നഗർ സന്ദർശിക്കുകയും നാട്ടുകാരുടെ സഹകരണത്തോടെ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. പരിപാടിയിൽ നാട്ടുകാരുടെയും സമീപത്തെ ക്ലബ്ബുകളുടെയും സഹകരണം പരിപാടിയെ ജനകീയമാക്കി. ഹെഡ്മാസ്റ്റർ അബ്ദുല്ലത്തീഫ്, പി ടി എ പ്രസിഡന്റ് കെ ടി അബ്ദുൽ ഗഫൂർ, ക്ലബ്ബ് ഭാരവാഹികളായ മുസ്തഫ എൻ പി തുടങ്ങിയവർ നേതൃത്വം നൽകി.