ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ..പി.എസ് കൊടലിക്കുണ്ട്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


2024-25 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം June 3 2024

2024- 25 വർഷത്തിലെ പ്രവേശനോത്സവം  ജി എൽ പി എസ് കൊടലിക്കുണ്ടിൽ അതിവിപുലമായി ആഘോഷിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഊരകം പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ സമീറ കരിമ്പൻ ഉദ്ഘാടനം നിർവഹിച്ചു.പി ടി എ എക്സിക്യൂട്ടീവ് മെമ്പേഴ്സും സ്കൂളിലെ അധ്യാപകരും ആശംസ അർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ  മികച്ചതാക്കി. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ശബ്ന ടീച്ചർ നിർവഹിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും പായസവിതരണവും വിതരണവും നടത്തി. ഒന്നാം ക്ലാസിലേക്ക് ഇരട്ടി കുട്ടികൾ വന്നെത്തിയത് സ്കൂളിന്റെ അഭിമാന നേട്ടമായി കണക്കാക്കുന്നു.

പരിസ്ഥിതി ദിനം ജൂൺ  5 2024

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്   അങ്കണതൈ എന്ന പേരിൽ  ഓരോ  കുട്ടിക്കും  ഓരോ  തൈ  വീതം വിതരണം ചെയ്തു.മൂന്ന് നാല് ക്ലാസിലെ കുട്ടികൾക്കായി ക്വിസ് മത്സരവും  ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ചിത്രരചന മത്സരവും രണ്ടാം ക്ലാസിലെ  കുട്ടികൾക്കായി പോസ്റ്റർ രചനയും നടത്തുകയുണ്ടായി.

ഈദ് ഫസ്റ്റ്  2024

മൈലാഞ്ചി മൊഞ്ചിന്റെ അകമ്പടിയോടുകൂടി  വളരെ മികച്ച രീതിയിൽ  തന്നെ  ഈ വർഷത്തെ ഈദ് ആഘോഷം സ്കൂളിൽ കൊണ്ടാടി. മെഹന്ദി മത്സരം, ആശംസ കാർഡ് നിർമ്മാണം, കളറിംഗ് മത്സരം. തുടങ്ങിയ മത്സരങ്ങൾ കുട്ടികൾക്ക് നൽകിയപ്പോൾ രക്ഷിതാക്കൾക്കായി  മെഹന്ദി മത്സരവും  സംഘടിപ്പിച്ചു.

  മൂന്നും നാലും ക്ലാസിലെ മുഴുവൻ പെൺകുട്ടികളും പങ്കെടുത്ത  മെഗാ ഒപ്പനയും   ആൺകുട്ടികളുടെ കോൽകളിയും പരിപാടിക്ക് കളറേകി. PTA യുടെ നിറ സാന്നിധ്യം മൈലാഞ്ചി ചുവപ്പിൻ്റെ നിറം കൂട്ടി.  കുട്ടികൾക്ക്  നൽകിയ  തേങ്ങാച്ചോറും ചിക്കൻ കറിയും ഈദ് ആഘോഷത്തിൻ്റെ രുചിയും നിറവും ഇരട്ടിയാക്കി .