ജി.എച്ച്.എസ്.എസ്. ശ്രീകണ്ഠാപുരം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mridulanaturalscience (സംവാദം | സംഭാവനകൾ) (നഗര വിവരണം ,ഭൂമിശാസ്ത്രം,വിദാഭ്യാസ സ്ഥാപനങ്ങൾ,സാംസ്‌കാരിക സ്ഥാപനങ്ങൾ . Expanding article Spelling/grammar/punctuation/typographical correction)

ശ്രീകണ്ഠാപുരം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയോരമേഖലയിലെ ഒരു പ്രധാന ടൗൺ ആണ് ശ്രീകണ്ഠാപുരം. ഈ പ്രദേശം തളിപ്പറമ്പ് താലൂക്കിൽ ഉൾപ്പെടുന്നു. വളപട്ടണം പുഴയുടെ ഭാഗമായ ശ്രീകണ്ഠാപുരം പുഴയുടെ തീരത്താണ് ഈ പട്ടണം.കോട്ടൂർ ,അയിച്ചേരി ,നെടുങ്ങോം ,നിടിയേങ്ങ ,ചെമ്പത്തൊട്ടി ,പരിപ്പായി ,കണിയാർവയൽ എന്നിവ ഇവിടുത്തെ പ്രമുഖ പ്രദേശങ്ങളാണ് .ചരിത്രപരമായി പ്രസിദ്ധമായ ഈ പ്രദേശം മൂഷികരാജവംശത്തിന്റെ കീഴിലായിരുന്നു ഭരിക്കപ്പെട്ടിരുന്നത്. മൂഷിക രാജാവായ ശ്രീകണ്ഠൻ ഭരിച്ചിരുന്നതിനാലാണ് ശ്രീകണ്ഠന്റെ പുരം അഥവാ ശ്രീകണ്ഠാപുരം ഉണ്ടായതെന്നാണ് ചരിത്രം.

ഭൂമിശാസ്ത്രം

കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളായചെമ്പേരി ,പയ്യാവൂർ,ചന്ദനക്കാംപാറ,കുടിയാന്മല,ഉളിക്കൽ,ഇരിട്ടി എന്നിവിടങ്ങളിലേക്കുള്ള കവാടമാണ് ശ്രീകണ്ഠപുരം എന്ന ഇ പ്രദേശം.മലയോരത്തിന്റെ സിരാകേന്ദ്രം .

വര്ഷകാലത്ത് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലൊന്നാണിവിടം .പ്രസിദ്ധമായ മലയോര കുടിയേറ്റ മേഘലകളിലൊന്നായ മടമ്പം പ്രദേശങ്ങൾ ഇതിന്റെ ഭാഗമാണ്.

വിനോദ സഞ്ചാര മേഖലകളായ പാലക്കയം തട്ട്,പൈതൽ മല ,കാഞ്ഞിരക്കൊല്ലി ,കലാഗ്രാമം (നിടിയേങ്ങ ) എന്നി പ്രദേശങ്ങൾ വളരെ അടുത്ത് സ്ഥിതിചെയ്യുന്നതിനാൽ ടൂറിസം മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ ആണ് ഇവിടം .

 

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ജി എച് എസ് എസ്  ശ്രീകണ്ഠപുരം  
  • മുനിസിപ്പാലിറ്റി
  • പോസ്റ്റ് ഓഫീസ്
  • ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷൻ
  • കലാഗ്രാമം നിടിയേങ്ങ

ശ്രദ്ധേയരായ വ്യക്തികൾ

മുഹമ്മദ്‌ ഡോക്ടർ

ആരാധനാലയങ്ങൾ

ത്രികടമ്പ ശ്രീമഹാവിഷ്ണു ക്ഷേത്രം

അമ്മകോട്ടം ദേവിക്ഷേത്രം

മുത്തപ്പൻ ക്ഷേത്രം

ഇൻഫന്റ് ജീസസ് ചർച്ച്, ശ്രീകണ്ഠാപുരം ടൗൺ

മാലിക് ബിന് ദീനാർ മസ്ജിദ് പഴയങ്ങാടി

സലഫി മസ്ജിദ് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ്

സെന്റ്. തോമസ് ചർച്ച്, കോട്ടുർ

പരിപ്പായി ശ്രീ മുച്ചിലോട്ടു ഭഗവത ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷൻ മടമ്പം
  • എസ് ഇ എസ് കോളേജ്, ശ്രീകണ്ഠപുരം
  • മേരിഗിരി സീനിയർ സെക്കന്ററി സ്കൂൾ
  • നെടുങ്ങോം സർക്കാർ ഹയർസെക്കൻഡറി സ്കൂൾ
  • ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ ശ്രീകണ്ഠപുരം
  • കോട്ടൂർ ഐ ടി ഐ ശ്രീകണ്ഠാപുരം
  • സെന്റ് ജോർജിയ സ്പെഷ്യൽ സ്കൂൾ