ഗവ:യു പി എസ്സ് വട്ടക്കോട്ടാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവല്ല നഗരത്തിൽ നിന്ന് 12 കിലോമീറ്റർ കിഴക്ക് മാറി കുമ്പനാട് ടൗണിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ യു പി സ്‌കൂൾ വട്ടക്കോട്ടാൽ .വട്ടക്കോട്ടാൽ സ്‌കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1899-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ടജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പത്തനംതിട്ട ജില്ലയിലെ പുറമറ്റം ഗ്രാമ പഞ്ചായത്തിലെ 11-ാം വാർഡിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ഗവ:യു പി എസ്സ് വട്ടക്കോട്ടാൽ | |
---|---|
വിലാസം | |
കുമ്പനാട് കുമ്പനാട് , കുമ്പനാട് പി.ഒ. , 689547 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1899 |
വിവരങ്ങൾ | |
ഫോൺ | 0469 2667800 |
ഇമെയിൽ | vattakottalups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37648 (സമേതം) |
യുഡൈസ് കോഡ് | 32120601306 |
വിക്കിഡാറ്റ | Q87595404 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുനിൽകുമാർ കെ യു |
പി.ടി.എ. പ്രസിഡണ്ട് | അനു.പി.സുകു |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി ലിജോ |
അവസാനം തിരുത്തിയത് | |
09-06-2023 | Readytostudy |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ വെണ്ണിക്കുളം വിദ്യാഭ്യാസ ഉപജില്ലയിൽ പുറമറ്റം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് സ്കൂൾ ആണ് ജിയുപിഎസ് വട്ടക്കോട്ടാൽ. പ്രാഥമിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി 1899 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. 2013 ൽ പ്രീ പ്രൈമറി ആരംഭിച്ചു. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
പട്ടണത്തിന്റെ ശബ്ദകോലാഹലങ്ങളില്ലാതെ ശാന്തമായ ചുറ്റുപാടുകളോട് കൂടിയതാണ് ഞങ്ങളുടെ വിദ്യാലയ മുത്തശ്ശി.ചുറ്റുമതിൽ കെട്ടി സ്കൂളിനെ സംരക്ഷിച്ചിട്ടുണ്ട്. .ക്ലാസ്മുറികളുടെ അകവും പുറവും ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്.ആൺകുട്ടികൾക്കം പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ ഉണ്ട്.കിണർ,പൈപ്പ് കണക്ഷൻ,വാഷിങ് ഏരിയ,കിച്ചൺ എന്നിവയും ലഭ്യമാണ്.സ്കൂളിനോട് ചേർന്ന് വിശാലമായ കളിസ്ഥലവും ഉണ്ട്.ഹൈടെക് പദ്ധതിപ്രകാരം 2020 വർഷത്തിൽ നാലു ലാപ്ടോപ്പുും രണ്ടു പ്രൊജക്റ്ററും ലഭിക്കുകയുണ്ടായി. സ്കൂൾ മുറ്റത്തുള്ള ജൈവവൈവിധ്യ ഉദ്യാനം കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ വളരെയധികം സഹായിക്കുന്നു.പി.റ്റി.എ, എം.പി.റ്റി.എ, എസ്.എസ്.ജി, പൂർവ വിദ്യാർത്ഥി സംഘടന എന്നിവയുടെയെല്ലാം സഹകരണം സ്കൂളിനുണ്ട്.
മികവുകൾ
വിവിധ പഠനപ്രവർത്തനങ്ങളും പാഠ്യേതരപ്രവർത്തനങ്ങളും ഭംഗിയായും അടുക്കും ചിട്ടയോടെയും നടന്നു വരുന്നു. ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.•
വിവിധ ദിനാചരണങ്ങൾ
•ഭക്ഷ്യമേള
•ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ‍്
•Parenting
'•പഠനോത്സവങ്ങൾ
•Hello English പ്രവർത്തനങ്ങൾ
•ഉല്ലാസ ഗണിതം
•ഗണിതവിജയം
•സുരീലീ ഹിന്ദി
•ശാസ്ത്രരംഗം
•മലയാളത്തിളക്കം
•ഡിജിററൽ പൂക്കളമത്സരം
•പ്രതിഭയോടൊപ്പം
•English fests
• ശ്രദ്ധ – മികവിലേക്കൊരു ചുവട്
• നൈതികം - സ്കൂൾ ഭരണഘടന തയ്യാറാക്കൽ
കലാകായികമേളകളിലും ശാസ്ത്രമേളകളിലും വിവിധ തലങ്ങളിൽ മത്സരിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. വിവിധ മത്സരങ്ങളിൽ ഉപജില്ലാ, ജില്ലാതലങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു.I CT യുടെ സഹായത്തോടെ സ്കൂൾ പഠനപ്രവത്തനങ്ങൾ നല്ല രീതിയിൽ നടന്നുവരുന്നു. ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഉല്ലാസഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടന്നുവരുന്നു. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസ്സംബ്ലി, ഹിന്ദി അസ്സംബ്ലി എന്നിവ നടത്തപ്പെടുന്നു. ന്യൂസ് റീഡിങ്, ക്വിസ്, thought of the day തുടങ്ങിയ കാര്യങ്ങൾ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ നടത്തി വരുന്നു. വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ ക്ലാസ്സ് തലത്തിൽ നടത്തപ്പെടുന്നു. ദിനാചരണവുമായി ബന്ധപ്പെട്ട പ്രത്യേക അസ്സബ്‌ളികൾ, ക്വിസ് പരിപാടികൾ എന്നിവ നടത്തപ്പെടുന്നു.മികവുത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു.കലോത്സവം, ശാസ്ത്രമേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ വിദ്യാർഥികൾക്ക് സാധിക്കുന്നുണ്ട്.
മുൻസാരഥികൾ
- അന്നമ്മ
- കെ കൃഷ്ണൻകുട്ടി
- കെ രാജൻ
- ബേബി മാത്യൂസ്
- എ കെ പൊന്നമ്മ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എൻ പി സോമൻ (ജില്ലാ മജിസ്‌ട്രേറ്റ് )
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം, വായനദിനം, സ്വാതന്ത്ര്യദിനം, ഓസോൺ ദിനം,ഗാന്ധിജയന്തി, കേരള പിറവി, അധ്യാപകദിനം, ശിശുദിനം, റിപ്പബ്ലിക് ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളും, ഓണം, ക്രിസ്തുമസ് തുടങ്ങി വിവിധ ആഘോഷ പരിപാടികളും നടത്തിവരുന്നു.ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട പതിപ്പുകൾ പോസ്റ്ററുകൾ തയ്യാറാക്കൽ, കഥ, കവിത, ചിത്രരചന, ക്വിസ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നൽകുന്നു.
അദ്ധ്യാപകർ
1 . ശ്രീ. സുനിൽ കുമാർ കെ യു - പ്രഥമാധ്യാപകൻ
2. ശ്രീമതി.ഗീത എൻ ജി - എൽ പി എസ് റ്റി
3.ശ്രീ.റെജി എം കെ - ,,
4.ശ്രീ.അമീൻ എം പി - ,,
5.ശ്രീമതി.അനുമോൾ ഒ എസ് - ,,
6.ശ്രീ.ഷാഫി എസ് - യു പി എസ് റ്റി
7.ശ്രീമതി.ഹർഷ ആർ - ,,
8.രാജിമോൾ കെ ആർ -പാർട്ട് ടൈം ജൂനിയർ ഹിന്ദി ടീച്ചർ
പാഠ്യേതര പ്രവർത്തനങ്ങൾ
- കൃഷി.
- ദിനാചരണങ്ങൾ.
- ഭക്ഷ്യമേള.
- ആഘോഷങ്ങൾ.
- ക്വിസ് മൽസരങ്ങൾ.
- ടാലന്റ് ലാബ്.
- പ്രദർശനങ്ങൾ.
- പഠനോത്സവം.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
- ടാലൻ്റ് ലാബ്
സ്കൂൾ ചിത്രഗ്യാലറി
-
സാമൂഹ്യ ശാസ്ത്ര ചരിത്ര മ്യൂസിയം
-
ശാസ്ത്ര പരീക്ഷണം
-
കേരള പിറവി
വഴികാട്ടി
ടി.കെ റോഡിൽ കുമ്പനാട് പടിഞ്ഞാറേ കവലയിൽ നിന്നും 600 മീറ്റർ വടക്ക് മാറി കുമ്പനാട് -പുറമറ്റം റോഡിൽ വട്ടക്കോട്ടാൽ ജങ്ഷനു സമീപം സ്ഥിതി ചെയ്യുന്നു. {{#multimaps: 9.37475,76.65467|zoom=16}}