ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
ജൂൺൺ1 പ്രവേശനോത്സവം അക്ഷരദീപം കൊളുത്തി ഉത്‌ഘാടനം ചെയ്തു.അതിയന്നൂർ ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ വിഷ്ണുപ്രശാന്ത് ആദ്യതിരിക്ക് ദീപം പകർന്നു.നവാഗതരെ പൂക്കളും മധുരവും നൽകി സ്വീകരിച്ചു.എസ്.എം.സി ചെയർമാൻ ശ്രീ ബിനു അധ്യക്ഷനായ മീറ്റിംഗിൽ സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി അനിത എൻ.ഡി സ്വാഗതം ആശംസിച്ചു. കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെറോംദാസ്,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ പ്രദീപ് എം.റ്റി ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ദീപു ജി.എസ് ,വാർഡ് മെമ്പർ ശ്രീ മണികണ്ഠൻ ,പൂർവ്വ അധ്യാപകരായ ശ്രീ സുശീലൻ,ശ്രീമതി കനകമ്മ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും സംയുക്തമായി പഠനോപകരണങ്ങളടങ്ങിയ കിറ്റ് മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്തു
വായനവാരം
ജൂൺ 19 മുതൽ 26 വരെ ഒരാഴ്ചക്കാലം വായനവാരമായി ആചരിച്ചു.ക്ലാസ്സ്‌ലൈബ്രറി,സ്കൂൾലൈബ്രറി,ഇവ വിപുലീകരിച്ചു.ക്ലാസ്സ്‌ലൈബ്രേറിയന്മാർക്ക് ലൈബ്രറി ചുമതല നൽകി.പുസ്തകപ്രദർശനം നടത്തി.കുട്ടികൾ ധാരാളം പുസ്തകങ്ങളെയും എഴുത്തുകാരെയും പരിചയപ്പെട്ടു.അക്ഷരമരം,പുസ്തകമരം,പുസ്തകച്ചെപ്പ്,എന്നിവ കുട്ടികൾതയ്യാറാക്കി.അമ്മവായന വിപുലമാക്കാൻ കൂടുതൽ അമ്മമാർക്കു സ്കൂൾ ലൈബ്രറിയിൽ മെമ്പർഷിപ് നൽകി.കവിതാലാപനം,പുസ്തകവായന, വായനകുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.സമാപനദിവസം സി.വി.കുഞ്ഞിരാമൻ സ്മാരക ഗ്രന്ഥശാല സന്ദർശിക്കുകയും ധാരാളം പുസ്തകങ്ങൾ പരിചയപ്പെടുകയും കുട്ടികൾക്ക് അവിടെ മെമ്പർഷിപ്പെടുക്കാനും വായനക്കായി പുസ്തകങ്ങൾ എടുക്കാനും സാധിച്ചു.
പ്രകൃതിനടത്തം
കുട്ടികൾ പ്രകൃതിയെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി പ്രകൃതിനടത്തം എന്ന പരിപാടി സംഘടിപ്പിച്ചു.സ്കൂൾപ്രധാനാദ്ധ്യാപിക അനിത ടീച്ചറിന്റെ നേതൃത്വത്തിൽ ജൂൺ 26 തിങ്കളാഴ്ചയാണ് സ്കൂളിൽനിന്നും കാൽനടയായി കുട്ടികളെ സമീപത്തെ ശാന്തിഗ്രാം പ്രകൃതിചികിത്സ ആരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്.ശാന്തിഗ്രാമിലെ ശ്രീ പങ്കജാക്ഷൻ,ശ്രീമതി ശാന്തമ്മ എന്നിവർ പ്രകൃതിയിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.അവിടുത്തെ കാവ്,കുളം,ഔഷധസസ്യങ്ങൾ,വെച്ചൂരിപശൂക്കൾ ,പ്രകൃതിദത്ത ഔഷധക്കൂട്ടുകൾ,ലൈബ്രറി തുടങ്ങിയ വൈവിധ്യങ്ങൾ നേരിട്ട് മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.ചിത്രംവര,നിറംനല്കൽ ,ചെടികളുടെപേര് എഴുതൽ ,കഥാരചന,കുറിപ്പുതയ്യാറാക്കൽ എന്നിവ തുടർപ്രവർത്തനമായി നടന്നു.
ലഹരിവിരുദ്ധദിനം
ശില്പശാല
കാഥോത്സവം
വരയുത്സവം
സ്വാതന്ത്ര്യദിനാഘോഷം
ഓണാഘോഷം
കേരളീയരുടെ ദേശീയ ഉത്സവമായ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു.അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒരുമയോടെ പങ്കെടുത്തു.അമ്മമാരുടെ തിരുവാതിര ഏറെ ആകർഷണീയമായി .പൂക്കളവും മാവേലിയും ആർപ്പുവിളികളും ആഘോഷത്തെ കെങ്കേമമാക്കി.വടംവലി,സുന്ദരിക്ക്‌പൊട്ടുതൊടൽ,കസേരകളി,കലമടി തുടങ്ങിയ കളികളും അരങ്ങേറി.വിഭവസമൃദ്ധമായ ഓണസദ്യ ഏവരും ആസ്വദിച്ചുകഴിച്ചു