ഗവ.എൽ.പി.സ്കൂൾ കോലൊളമ്പ്

10:38, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19243 (സംവാദം | സംഭാവനകൾ) (സാരഥിയെ ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.സ്കൂൾ കോലൊളമ്പ്
വിലാസം
കോലൊളമ്പ്

ജി.എൽ.പി.എസ് കോലൊളമ്പ്
,
കോലൊളമ്പ് പി.ഒ.
,
679576
,
മലപ്പുറം ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ0494 2689620
ഇമെയിൽglpskololamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്19243 (സമേതം)
യുഡൈസ് കോഡ്32050700204
വിക്കിഡാറ്റQ64567233
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടപ്പാൾ,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ45
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു വി
പി.ടി.എ. പ്രസിഡണ്ട്രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ആരിഫ
അവസാനം തിരുത്തിയത്
16-03-202419243


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ സബ്ജില്ലയിലെ

കോലൊളമ്പ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് ജി.എൽ.പി.എസ് കോലൊളമ്പ്.ഈ സ്കൂളിൻറെ മുഴുവൻ പേര് ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ കോലൊളമ്പ് എന്നാകുന്നു.

ചരിത്രം

സ്കൂളിന്റെ ചരിത്രം

ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലായിരിക്കെ 1930 കളിൽ നാടുവാഴി ഭരണക്കാലത്ത് ചമ്രമാണം ദേവസ്വത്തിന്റെ കീഴിലുണ്ടായിരുന്ന വട്ടവളപ്പിൽ വല്ല്യാട്  ഹരിജൻ വെൽഫയർ എന്ന പേരിൽ ജാതിയിൽ താഴ്ന്നു നിന്നിരുന്ന ഹരിജൻകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി വിദ്യാലയം സ്ഥാപിക്കാൻ തീരുമാനിച്ചു. വായിച്ചു അറിവുനേടി ചിന്തിക്കാനും മാനവികത വളർത്തി തെറ്റിനെ ചൂണ്ടികാണിക്കാനും നല്ലതിനെ സ്വീകരിക്കാനും ഉള്ള കഴിവ് വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി 1935 ൽ ഏകാധ്യാപക വിദ്യാലമായി തുടക്കം കുറിച്ചു. സ്കൂളിന്റെ മാനേജരായി കുട്ടത്ത് അച്ചു എന്നവരെ ബ്രിട്ടീഷ് ഗവൺമെന്റ് നിയമിച്ചു.

ആദ്യകാലത്ത് ഓലമേഞ്ഞ കെട്ടിടമായിരുന്നു.അക്കാലത്ത് കണ്ണൂർ സ്വദേശിയായ കെ.പി. കോരനായിരുന്നു സ്കൂളിലെ ഏക അധ്യാപകൻ

കോരൻ മാഷ് പക്ഷെ ഹരിജൻ കുട്ടികളെ മാത്രമല്ല ആ പ്രദേശത്തും പരിസരത്തുമുള്ള എല്ലാ മതത്തിലും ജാതിയിലും ഉൾപ്പെട്ട കുട്ടികളെ സ്കൂളിലേക്ക് കൊണ്ട് വന്നു വിദ്യ നൽകാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി അദ്ദേഹം വീടുവീടാന്തരം കയറിയിറങ്ങി കുട്ടികളെയും രക്ഷിതാക്കളെയും കണ്ടു വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി

സ്കൂളിൽ കൊണ്ടുവന്നു  ചേർത്തു പഠിപ്പിക്കുമായിരുന്നു എന്ന് നാട്ടിലെ കാരണവന്മാർ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു.

അന്നത്തെ ബ്രിട്ടീഷ് ഗവൺമെന്റ് സ്കൂളിന് സ്വന്തമായി ഒരു ഗവൺമെന്റ് തോണി തന്നെ കൊടുത്തിരുന്നുവത്രെ. രാവിലെ നേരത്തെ തന്നെ കോരൻ മാഷ് തുറാണം ദ്വീപിലൂടെ തോണിയുമായി അക്കരെ പോയി കുട്ടികളെ കൊണ്ടുവരുമത്രെ.

അങ്ങനെ ഇരിക്കുമ്പോൾ കണാരൻ മാഷ് വരികയും അങ്ങനെ അധ്യാപകർ രണ്ടു പേരായി മാറുകയും ചെയ്തു.

        ആ സമയത്ത് ശുകപുരത്ത് മഠത്തിൽ ബാലകൃഷ്ണ പിഷാരടി സ്കൂളിന് കോലൊളമ്പിൽ സ്ഥലം കൊടുക്കുകയും

1945 ൽ ജി എച്ച് ഡബ്ലിയു എൽപി സ്ക്കൂൾ എന്ന പേരിൽ സ്കൂൾ പുതിയ ഓടിട്ട കെടിടത്തിലേക്ക് മാറുകയും ചെയ്തു എന്നാണ് പഴയ തലമുറ ഓർത്തെടുക്കുന്നത്.

1935-ൽ സ്കൂൾ നിലവിൽ വന്ന വർഷം മുതൽ ആരോഗ്യവാരം നടത്തിയിരുന്നവത്രെ. അമേരിക്കയുടെ ആറാം ഗവർണ്ണർ ജോർജ്ജ്  ആയിരിക്കുമ്പോൾ ആദ്ദേഹത്തിന്റെ ഫോട്ടോയും പിടിച്ചാണത്രെ ആരോഗ്യ വാരത്തിൽ ഘോഷയാത്ര പോയിരുന്നത്.

ആ കാലഘട്ടത്തിൽ സ്കൂളിലെ പാചക തൊഴിലാളിയായിരുന്ന കുനിയത്ത് അപ്പേട്ടന്റെ ഭാര്യയെ എല്ലാവരും ഇപ്പോഴും സ്നേഹത്തോടെ ഓർക്കുന്നുണ്ട്.

അന്ന് ഉച്ചയ്ക്ക് അവർ  മുതിര പുഴുങ്ങി തേങ്ങ ചേർത്ത് കൊടുത്തിരുന്ന ആ ഭക്ഷണത്തിന്റെ രുചി ഇന്നും നാട്ടുക്കാരുടെ നാക്കിൽ നിന്നും പോയിട്ടില്ല എന്ന് സ്നേഹമനസ്സോടെ അവർ ഇപ്പോഴും ഓർക്കുന്നു.

       നിലവിൽ 2022 ൽ സ്കൂൾ അക്കാദമികവും ഭൗതികവുമായി വളരെ മെച്ചപ്പെട്ടിരിക്കുന്നു.

2016-ൽ ജില്ലയിലെ ഏറ്റവും മികച്ച ശിശു സൗഹൃദ വിദ്യാലയമായി തെരഞ്ഞെടുത്തിരുന്നു.

IT സംവിധാനങ്ങളും ഗംഭീര ഉച്ച ഭക്ഷണ പദ്ധതിയും

അതുപോലെ പ്രകൃതിസുന്ദരവുമായ ഞങ്ങളുടെ സ്കൂൾ ഇന്ന് കോലൊളമ്പിന്റെ ഹൃദയ ഭാഗത്ത് തല ഉയർത്തി നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് ആവശ്യമായ പഠന സൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാണ്

പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള ആറ് ക്ലാസ്സുകൾക്ക് ഇരിക്കാനും പഠിക്കാനും ആവശ്യമായ ബെഞ്ചും ഡെസ്കും ബോർഡും ക്ലാസ്സ്‌ ലൈബ്രറി അലമാരയും സ്കൂളിലുണ്ട്

സ്മാർട്ട് ക്ലാസ് റൂം ഐടി റൂം ഭക്ഷണശാല ഇവ ഇപ്പോഴും സ്കൂളിൽ ലഭ്യമായിട്ടില്ല


പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്ക് പുറമേ അവരുടെ നാനോന്മുഖമായ കഴിവുകൾ പുരോഗതി പെടുത്താൻ ആവശ്യമായ പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കിവരുന്നു.

കുട്ടികളുടെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താനായി "സ്വീറ്റ് ഇംഗ്ലീഷ്",പുതിയ പുസ്തകങ്ങൾ വായിച്ച് വായന കുറിപ്പ് എഴുതി വായന മെച്ചപ്പെടുത്താനായി "കുരുന്നു വായന", ഇതേ പരിപാടി കുട്ടികളുടെ അമ്മമാർക്കായി "അമ്മ വായന",വായിച്ച് പതിപ്പ് ഇറക്കാനായി "വായനാ വസന്തം", കുട്ടികൾക്കും രക്ഷിതാക്കൾക്കും ഗണിതം എളുപ്പമാവാൻ "ഗണിതം ലളിതം",വായനയിലും എഴുത്തിലും പിന്നോക്കം നിൽക്കുന്നവർക്കായി "അക്ഷരമധുരം", ദൈനംദിന വ്യായാമത്തിനായി ഏറോബിക്സ് പ്രോഗ്രാമായ "നല്ല ആരോഗ്യം നല്ല മനസ്സിന്", ദിനാചരണങ്ങൾ,എൽ എസ് എസ്, "കളിക്കൂട്ടം" സഹവാസക്യാമ്പ് ഇവയെല്ലാമാണ് പ്രധാനമായും പാഠ്യേതര പ്രവർത്തനങ്ങൾ


മുൻസാരഥികൾ

കെ പി കൊരൻ
പി കരുണാകരൻ നായർ
കുഞ്ഞമോൻ
സൗമിനിഭായ്
സി കെ വേലായുധൻ
എ പി വേലായി
ടി ജാനകിയമ്മ
സി അറുമുഖൻ
എ പി ദാമോദരൻ
പത്മിനി കെ
കെ.സി ആനന്ദവല്ലി
ടി കെ വിജയൻ
പുഷ്പ മണി പി
കെ.ടി നളിനി കുമാരി
കുട്ടപ്പൻ ടി.പി
കെ.പി സാവിത്രി
സിന്ധു വി

ചിത്രശാല

വഴികാട്ടി

{{#multimaps:10.759778, 75.995059|zoom=18}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.സ്കൂൾ_കോലൊളമ്പ്&oldid=2240021" എന്ന താളിൽനിന്ന് ശേഖരിച്ചത്