എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/പ്രവർത്തനങ്ങൾ/
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലയാള ഭാഷാപഠനത്തിനായി വേറിട്ടൊരു കൈത്താങ്ങ്
കീഴ് മുറി എ എം എൽ പി സ്കൂളിൽ2016-ഡിസംബർ 17,18 ദിവസങ്ങളിൽ നടന്ന് വന്ന മലയാള ഭാഷാപഠനത്തിനായുളള കൈത്താങ്ങ് പദ്ധതി വേറിട്ടൊരു അനുഭവമായി.എറണാംകുളം ജില്ലയിലെ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബ് സെക്രട്ടറി ശ്രീ.ടി ടി പൌലോസ് മാസ്റ്റർ നേതൃത്വം നൽകി.
ക്രിസ്തുമസ് ആഘോഷം
പുൽക്കൂട് ഒരുക്കിയും ക്രിസ്മസ് ട്രീ തയ്യാറാക്കിയും കേക്ക് മുറിച്ചും സമ്മാനങ്ങൾ നൽകിയും കുരുന്നുകൾ ക്രിസ്മസ് ആഘോഷിച്ചു
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം -(27-1-2017)
മൊറയൂർ കീഴ്മുറി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ പത്ത് മണിക്ക് അസംബ്ലിയിൽ കുട്ടികൾക്കുളള പ്രതിജ്ഞ,ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനം ,ഹരിത ബോധവത്കരണം എന്നിവ അരങ്ങേറി.ക്ലാസ്സുകൾ ആരംഭിച്ചു.
പതിനൊന്ന് മണിക്ക് മാനേജർ രക്ഷിതാക്കൾ,നാട്ടുകാർ,പി ടി എ ,എം ടി എ,പൂർവവിദ്യാർത്ഥികൾ,സന്നദ്ധ സാമൂഹ്യ സാംസ്കാരിക ക്ലബ്ബ് പ്രവർത്തകർ ,എന്നിവർ ഒത്തുചേർന്ന് വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു.ഗ്രീൻ പ്രോട്ടോക്കോളിന് തുടക്കമായി.പൊതുസമൂഹത്തെ വിദ്യാലയത്തിൻറെ ഭാഗമാക്കുകയും ഏവരുടെയും സഹകരണത്തോടെ പൊതുവിദ്യാലയങ്ങൾ ഭൗതിക-അക്കാദമിക തലങ്ങളിൽ മികവിൻറെ കേന്രങ്ങളാക്കിമാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം.തുടർപ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചു.