ഗവ. ജെ. യു. പി. സ്കൂൾ ആയിരംഏക്കർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ജെ. യു. പി. സ്കൂൾ ആയിരംഏക്കർ | |
---|---|
വിലാസം | |
1000 ഏക്കർ മന്നാംകണ്ടം പി.ഒ. , ഇടുക്കി ജില്ല 685561 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1984 |
വിവരങ്ങൾ | |
ഇമെയിൽ | gjupsayiramacre@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29427 (സമേതം) |
യുഡൈസ് കോഡ് | 32090100802 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അടിമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ദേവികുളം |
ബ്ലോക്ക് പഞ്ചായത്ത് | അടിമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളത്തൂവൽ പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 277 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത |
അവസാനം തിരുത്തിയത് | |
10-02-2022 | Gjups 1000 acre |
1950-54 കാലഘട്ടങ്ങളിൽ ആയിരമേക്കർ,200 ഏ ക്ക ർ, കത്തിപ്പാറ പ്രദേശങ്ങളിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള യാതൊരു സൗകര്യവും ഉണ്ടായിരുന്നില്ല. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഒരു സ്കൂൾ കമ്മിറ്റി രൂപീകരിച്ച് അതിൻറെ മേൽനോട്ടത്തിൽ ശ്രീ സി ജെ ചാക്കോ ചൊവ്വേലിക്കുടി, കെ ജെ തോമസ്, കെ പി കുര്യൻ, കെ വി നാരായണൻ കെ കുഞ്ഞൻ, ബാലകൃഷ്ണപിള്ള, പഞ്ചായത്ത് മെമ്പർ ആയിരുന്ന സി കെ സുകുമാരൻ തുടങ്ങിയ ആളുകളുടെ ശ്രമ ഫലമായി ആയിരംഏക്കർ റേഷൻ കടയുടെ തെക്കുഭാഗത്തുള്ള അര ഏക്കർ സ്ഥലത്ത് 60 അടി നീളത്തിലും 25 അടി വീതിയിലും ഉള്ളഒരു താൽക്കാലിക ഷെഡ് കെട്ടിയുണ്ടാക്കി 1955 ജൂൺ മാസത്തിൽ 1,2 ,3 ക്ലാസുകൾ തുടങ്ങി. ജാതിമത രാഷ്ട്രീയ ബന്ധം ഒന്നുമില്ലാതെ എല്ലാ വിഭാഗം ജനങ്ങൾക്കും സ്വീകാര്യമായ ജനത സ്കൂൾ എന്ന് പേരിട്ടു. ശ്രീ കെ ജെ തോമസ്, ബാലകൃഷ്ണപിള്ള, ജോസഫ് ഡി വാളൂരാൻ,കെ ആർ സുകുമാരൻ, ജേക്കബ് പുല്ലുകുഴി, ദിവംഗതനായ ശ്രീ കെ പി വർക്കി എന്നിവർ അധ്യാപകരായി ചുമതലയേറ്റു.
ആദ്യ വർഷം മൂന്നാം ക്ലാസ് വാർഷിക പരീക്ഷ കഴിഞ്ഞ് ജയിച്ച 54 കുട്ടികളെ ശ്രീ കെ ജെ തോമസും ദിവംഗതനായ ശ്രീ ജോർജ്ജ് ജോസഫ് കൂടി ആയിരമേക്കറിലുള്ള ഒരു വായനശാല കെട്ടിടത്തിൽ വച്ച് നാലാം ക്ലാസ് പാഠങ്ങൾ പ്രതിഫലം കൂടാതെ പഠിപ്പിച്ചു. വെള്ളത്തൂവൽ ഗവൺമെൻറ് സ്കൂളിൽ പരീക്ഷയ്ക്ക് ഇരുത്തുകയും പരീക്ഷ എഴുതിയ എല്ലാ കുട്ടികളും ഉയർന്ന മാർക്കോട് കൂടി പാസാകുകയും ചെയ്തു.
ഈ സമയത്ത് ഗാന്ധിജിയുടെ ശിഷ്യന്മാരിൽ ഒരാളായ സത്യൻ ജി യുടെ നേതൃത്വത്തിൽ ആദ്യമായി ഭാരത് സേവക് സമാജ ത്തിൻറെ ആഭിമുഖ്യത്തിൽ പ്രാദേശിക അടിസ്ഥാനത്തിൽ പൗര മുഖ്യൻമാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തു.ഈ കമ്മറ്റിയുടെയും പ്രവർത്തകരുടെയും തീരുമാനപ്രകാരം സർവ്വ സേവാശ്രമം സ്ഥാപിക്കുവാനും സർവ്വ സേവാശ്രമം ബേസിക് സ്കൂൾ നടത്തുവാനും തീരുമാനിച്ചു. അങ്ങനെ 1955 ജൂണിൽ തന്നെ അഞ്ചാം തരം വരെയുള്ള കുട്ടികൾക്ക് തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസം നൽകുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയായി.പക്ഷെ അടുത്ത് തന്നെ അംഗീകാരമുള്ള ജനത സ്കൂൾ ഉള്ളതുകൊണ്ട് എല്ലാ സൗകര്യവുമുള്ള സത്യൻ ജിയുടെ സ്കൂളിന് അംഗീകാരം കിട്ടിയില്ല. ജനതാ സ്കൂൾ മാനേജ്മെന്റും സർവ്വ സേവാശ്രമം പ്രസിഡൻറ് സത്യൻ ജി-യുമായി ഉണ്ടാക്കിയ ഒരു എഗ്രിമെൻറ് പ്രകാരം ജനത സ്കൂളിൻറെ മാനേജ്മെന്റും സ്വത്തുക്കളും സത്യൻ ജി-യ്ക്ക് ഏല്പിച്ചുകൊടുത്തു. സ്കൂളിൻറെ പേര് ജനതാ ബേസിക് സ്കൂൾ എന്നായിരിക്കും എന്നും ജനതസ്കൂളിന്റെ അധ്യാപകർക്ക് സ്കൂളിൽ മുൻഗണന കൊടുക്കണം എന്നുമായിരുന്നു പ്രധാന വ്യവസ്ഥകൾ.അങ്ങനെ പ്രഥമ അധ്യാപകൻ കെ ആർ സുകുമാരൻ സാറിനെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനം തുടങ്ങി. 1959 ൽ ഇഎംഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജനതാ സ്കൂൾ ഗവൺമെൻറ് ഏറ്റെടുത്തു .അന്നത്തെ അധ്യാപകരെയും ഗവൺമെൻറ് അധ്യാപകരായി അംഗീകരിച്ചു അന്നുമുതൽ ഈ സ്കൂളിന് ഗവൺമെൻറ് ജനത എൽപി സ്കൂൾ എന്ന പേര് ലഭിച്ചു. 1982- 83 അധ്യയനവർഷത്തിൽ ഇതിൽ ഗവൺമെൻറ് ജനത എൽപി സ്കൂൾ, ഗവൺമെൻറ് ജനത യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
-
29427_sudhakaran
-
29427_suhara
-
29427_sukumaran
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
-
29427_ lss
വഴികാട്ടി
{{#multimaps: 9.989841, 76.980304| width=600px | zoom=13 }}
- അടിമാലി - രാജാക്കാട് റോഡിൽ അടിമാലി നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി ആയിരം ഏക്കർ സ്കൂൾ സ്ഥിതിചെയ്യുന്നു.
- സ്കൂളിനോട് ചേർന്നുള്ള കെട്ടിടത്തിൽ സമഗ്ര ശിക്ഷ കേരളയുടെ ബി.ആർ.സി. പ്രവർത്തിക്കുന്നു.