എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ/പ്രവർത്തനങ്ങൾ/2023-24
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
![](/images/thumb/d/d0/MVI_7452.MOV_000007400.png/300px-MVI_7452.MOV_000007400.png)
- സ്ക്കൂൾ പാർലിമെൻ്ററി ഇലക്ഷൻ
29 ജൂലൈ 2023, സ്ക്കൂൾ തല ഇലക്ഷൻ സംഘടിപ്പിച്ചു. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളിലെ നേതാക്കന്മാരെ തിരഞ്ഞെടുത്തു. സ്ക്കൂൾ സോഷ്യൽ ക്ലബ്ബും ലിറ്റിൽ കൈറ്റിസും ചേർന്ന് അദ്ധ്യാപകർക്ക് പരിശീലനം നൽകുകയും, എൻസിസി എസ്പിസി കഡെറ്റ്സിൻെ്റ അകമ്പടിയോടെ ക്ലാസുകൾ പോളിങ്ങ്ബൂത്തുകളാക്കി മാറ്റി, ഇലക്ഷൻ മാനദണ്ഡങ്ങൾ പാലിച്ച് വിജയകരമായി സംഘടിപ്പിച്ചു.
- ചന്ദ്രയാൻ 3
![](/images/thumb/b/b7/34001-chandrayan3-show.jpg.jpg/300px-34001-chandrayan3-show.jpg.jpg)
23 ആഗസ്റ്റ് 2023, സ്ക്കൂളിൽ ചന്ദ്രയാൻ - 3 -ൻെ്റ സോഫ്റ്റ് ലാൻ്റിങ്ങിൻെ്റ തത്സമയ സംപ്രേഷണം, ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിൻെ്റ നേതൃത്വത്തിൽ കുട്ടികൾക്കായി പ്രദർശിപ്പിച്ചു. ഇന്ത്യയുടെ നേട്ടം ലോകമെമ്പാടും വീക്ഷിക്കുന്നതിൽ ഒത്തുചേരാൻ അർത്തുങ്കൽ സ്ക്കൂളിലെ കുട്ടികൾക്ക് സാധിച്ചു. കുട്ടികളിൽ ബഹിരാകശത്തിനെ പറ്റി കൗതുകമുണർത്താനും, ശേഷം ശാസ്ത്രാദ്ധ്യാപകർ ഈ വിഷയത്തിൻെ്റ ആദികാരികതയെ പറ്റി കുട്ടികളിൽ അവബോധമുണ്ടാക്കാൻ ലഘു ക്ലാസ് സംഘടിപ്പിച്ചു.