എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1903 ൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി അർത്തുങ്കലിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയമാണ് സെന്റ്. ഫ്രാൻസിസ് അസ്സീസി ഹയർ സെക്കണ്ടറി സ്കൂൾ.ആലപ്പുഴ ജില്ലയിലെ തന്നെ പ്രശസ്തമായ സ്കൂളുകളിൽ ഒന്നായ ഈ സ്ഥാപനം 1949 ൽ ഹൈസ്കൂളായും,1998 ൽ ഹയർ സെക്കൻഡറി സ്കൂളായും ഉയരുകയും ചെയ്തു.ഇന്ന് ആലപ്പുഴ രൂപതയുടെ മൂന്നു ഹയർ സെക്കണ്ടറി സ്കൂളിൽ ഒന്നായി നിലകൊള്ളുന്നു.വിജ്ഞാനദാഹികളായ വിദ്യാർഥികളും,കഠിനാധ്വാനികളായ അദ്ധ്യാപകരും ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.

ഈ അധ്യയന വർഷം സയൻസ്,കമ്പ്യൂട്ടർ സയൻസ്,കമേഴ്സ്,ഹ്യൂമാനിറ്റീസ് എന്നി വിഭാഗങ്ങളിൽ ഒന്നാം വർഷം 405 കുട്ടികളിൽ 186 ആണ്കുട്ടികളും,201 പെണ്കുട്ടികളും

,രണ്ടാം വർഷം 387 കുട്ടികളിൽ 200 ആണ്കുട്ടികളും ,205 പെണ്കുട്ടികളും ഈ സ്കൂളിൽ പഠിക്കുന്നു.2020-21 ഹയർ സെക്കൻഡറി റിസൽറ്റിൽ 90% വിജയത്തോടെ സ്കൂൾ ജില്ലയിലെ തന്നെ മികച്ച സ്ഥാനത്തായി. ഇതിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ 60 കുട്ടികളുണ്ട്.

വിദ്യാർഥികളുടെ ബഹുമുഖ വളർച്ചയ്ക്ക് സാഹയകരമായി, NSS, സ്കൗട്ട് ആൻഡ് ഗൈഡ്സ്,ASAP, കരിയർ ഗൈഡൻസ് സെൽ,സഹൃദ ക്ലബ്ബ്,കരുത്തു തുടങ്ങിയ സംഘടനകൾ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.

സാമൂഹ്യപ്രതിബദ്ധത സ്കൂളിന്റെ മുഖമുദ്രയാണ്. ഈ കോവിഡ്‌ മഹമാരിയുടെ കാലത്ത് സ്കൂളിരിക്കുന്ന ചേർത്തല തെക്ക് പഞ്ചായത്ത് ഇരുപതാം വാർഡിൽ രോഗികൾക്ക് വേണ്ട മരുന്ന്,ഭക്ഷണം,മാസ്‌ക്, സാനിടൈസിർ സ്കൂളിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുകയുണ്ടായി.

സ്കൂൾ NSS ന്റെ നേതൃത്വത്തിൽ നിർധനകുടുംബത്തിന് ജീവിതമാർഗം കണ്ടെത്തികൊടുക്കുന്നതിനു "ഉപജീവനം" എന്ന പദ്ധതി നടപ്പാക്കി വരുന്നു.ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ആട്,തയ്യൽമിഷൻ എന്നിവ വിതരണം ചെയ്തുകഴിഞ്ഞു.

2021 അന്തർദേശീയ സമാധാനദിനത്തോട് അനുബന്ധിച്ചു ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് നേതൃത്വത്തിൽ നടന്ന നാഷണൽ ലെവൽ വെബിനാറിൽ രണ്ടാം വർഷ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയായ ബോണി ഫ്രാൻസിസ് വിജയിയായി.