ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം

പ്രവേശനോത്സവം ഉത്ഘാടനം
പ്രവേശനോത്സവം
പ്രവേശനോത്സവം പോസ്റ്റർ

മുണ്ടോത്ത് പറമ്പ് ജി യു പി എസിൽ പ്രവേശനോത്സവം ഭംഗിയായി നടത്തി. സ്കൂൾ പരിസരവും ക്ലാസ് റൂമുകളും അലങ്കരിച്ചു. ആറാം ക്ലാസിലെ ഏഴാം ക്ലാസിലെയും കുട്ടികൾ സമ്മാനങ്ങളും ആശംസ കാർഡുകളും നൽകി നവാഗതരെ വരവേറ്റു. എല്ലാ കുട്ടികൾക്കും പായസം നൽകി


വിജയസ്പർശം

വിജയസ്പർശം മാസ്റ്റർ പ്ലാൻ ഉദ്ഘാടനം

വിജയസ്പർശം മാസ്റ്റർ പ്ലാൻ ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ അംജിത ജാസ്മിൻ നിർവഹിച്ചു. പിടിഎ എസ് എം സി അംഗങ്ങളും രക്ഷിതാക്കളും പങ്കെടുത്തു

ഓണാഘോഷം

ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓണാരവം -23 എന്ന പേരിൽ സംഘടിപ്പിച്ചു. അത്തപ്പൂക്കളം മത്സരം, വടംവലി മത്സരം, തിരുവാതിര കളി, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരം, കായിക മത്സരങ്ങൾ, കലാപരിപാടികൾ, ഓണസദ്യ  തുടങ്ങി വൈവിധ്യമാർന്ന  പരിപാടികൾ ഉൾപ്പെടുത്തി നടത്തിയ ഓണാഘോഷം കുട്ടികൾക്ക് നല്ലൊരു അനുഭവമായി.