കുരുന്നു നവാഗതർക്ക് ഗംഭീര സ്വാഗതമേകി ജി യു പി എസ് മുണ്ടോത്തുപറമ്പ്
ജി യുപിഎസ് മുണ്ടോത്ത് പറമ്പ് സ്കൂളിലെ 2024- 25 അധ്യായന വർഷത്തിലെ പ്രവേശനോത്സവം വളരെ സമുചിതമായി ആഘോഷിച്ചു.ബ്ലോക്ക് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സഫിയ കുന്നുമ്മൽ ഉദ്ഘാടനം നിർവഹിച്ചു. രക്ഷിതാക്കൾക്കായി "രക്ഷിതാവും കുട്ടിയും" എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ചടങ്ങിന് ആശംസകൾ അർപ്പിച്ചുകൊണ്ട് മുൻ ഹെഡ്മാസ്റ്റർ ശ്രീ അഹ്മദ് മാസ്റ്റർ സംസാരിച്ചു. നവാഗതർക്ക് പായസം നൽകി സന്തോഷം പങ്കുവെച്ചു.
ജൂൺ 5- ലോക പരിസ്ഥിതി ദിനാചരണം
പച്ചത്തുരുത്ത് പദ്ധതിപോസ്റ്റർ രചന മത്സരം
ജി യു പി എസ് മുണ്ടോത്തുപറമ്പ് സ്കൂളിലെ പരിസ്ഥിതി ദിന ആഘോഷം വളരെ ഗംഭീരമായി നടത്തപ്പെട്ടു.രാവിലെ അസംബ്ലിയിൽ ഹരിതസേന കോഡിനേറ്റർ ശ്രീമതി ലിജി ഗെയിൽസൺ കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി.പറപ്പൂർ ഗ്രാമ പഞ്ചായത്തിൻറെ പച്ചത്തുരുത്ത്പദ്ധതി പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന മുഖമുദ്രകളിൽ ഒന്നായി.പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അംജദ ജാസ്മിൻ വൃക്ഷത്തൈ നട്ടുകൊണ്ട് പച്ചത്തുരുത്തിന്റെയും ഹരിത ക്ലബ്ബിന്റെയും ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി ഷാഹിന ആർ.എം,സീനിയർ അധ്യാപകൻ മജീദ് മാസ്റ്റർ, എസ് എം സി വൈസ് ചെയർമാൻ എം പി സധു,ഹരിത ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.വ്യത്യസ്ത ഇനം വൃക്ഷത്തൈകൾ പച്ചതുരുത്തിന്റെയും ഒപ്പം ജൂൺ 5 -പരിസ്ഥിതി ദിനത്തിന്റെയും ഭാഗമായി നടുകയുണ്ടായി. "ഹരിത ഭാവിയിലേക്കുള്ള യാത്ര" എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ നിർമ്മാണവും "എൻറെ മരം" എന്ന വിഷയത്തെ ആസ്പദമാക്കി കവിതാരചന മത്സരവും നടത്തി.
കരാട്ടെ അക്കാദമി ഉദ്ഘാടനം
യുപിഎസ് മുണ്ടോത്തുപറമ്പ് 2024 25 അധ്യായന വർഷത്തിൽ കരാട്ടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡൻറ് നിർവഹിച്ചു ഷാഹിന ടീച്ചർ അധ്യക്ഷ പ്രസംഗം അവതരിപ്പിച്ചു പ്രസ്തുത യോഗത്തിൽ സാജിത ടീച്ചർ സ്വാഗതം ചെയ്തു സദു , ഉബൈദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എംടിഎ പ്രസിഡൻറ് നന്ദി പറഞ്ഞു.
കരാട്ടെ യൂണിഫോം വിതരണം ഉദ്ഘാടനവും അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും
2024_ 25 അധ്യായന വർഷത്തെ കരാട്ടെ യൂണിഫോം വിതരണം ഉദ്ഘാടനവും അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും 9- 8 -2024 ന് വൈകുന്നേരം മൂന്ന് മണിക്ക് ജിയുപിഎസ് മുണ്ടോത്തു പറമ്പഹാളിൽ വെച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീവതി ഷാഹിന ടീച്ചർ സ്വാഗതം ചെയ്തു. പ്രസ്തുത യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അംജദാ ജാസ്മിൻ യൂണിഫോം വിതരണ ഉദ്ഘാടനം നടത്തി. പിടിഎ പ്രസിഡണ്ട് ശരീഫ് പൊട്ടിക്കല്ല് അധ്യക്ഷൻ വഹിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം വേങ്ങര വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സഫിയ കുന്നുമ്മൽ നിർവഹിച്ചു ശേഷം കരാട്ടെ ട്രെയിനർ ബാപ്പുട്ടി പറപ്പൂർ രക്ഷിതാക്കൾക്കുള്ള ആരോഗ്യ ബോധവൽകരണ ക്ലാസ്സ് നയിച്ചു. കരാട്ടയുടെ പ്രാധാന്യത്തെയും കുട്ടികളുടെ ആരോഗ്യപരിപാലനത്തെയും അദ്ദേഹം സൂചിപ്പിച്ചു. എട്ടാം വാർഡ് മെമ്പർ നസീമ സിറാജ് , എസ്എംസി ചെയർമാൻ കബീർ എ എ, എംടിഎ പ്രസിഡൻറ് സുമയ്യ, എസ്എംസി വൈസ് ചെയർമാൻ സധു എംപി, ഉബൈദ് ഇ കെ, സീനിയർ അധ്യാപകൻ മുരളീധരൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. കൺവീനർ സാജിത സിഎം നന്ദി പറഞ്ഞു
ഓണാഘോഷം
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓണരവം എന്ന പേരിൽ സംഘടിപ്പിച്ചു. അത്തപ്പൂക്കള മത്സരം, വടംവലി മത്സരം, തിരുവാതിരക്കളി മറ്റു കായിക കലാപരിപാടികൾ ,ഓണസദ്യ തുടങ്ങി വിവിധങ്ങളായ പരിപാടികൾ ഉൾപ്പെടുത്തി നടത്തിയ ഓണാഘോഷം കുട്ടികൾക്ക് നല്ലൊരു അനുഭവമായി.