മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
33025-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33025
യൂണിറ്റ് നമ്പർLK/2018/33026
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ലീഡർതൃഷ പദ്മമോഹൻ
ഡെപ്യൂട്ടി ലീഡർലക്ഷ്മി നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിൻസി സെബാസ്റ്റ്യൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിന്ദുമോൾ പി.ഡി.
അവസാനം തിരുത്തിയത്
07-03-202433025


പ്രമാണം:ഗ്രൂപ്പ് തിരിച്ചുള്ള ക്ലാസ് അവതരണം.jpg
പ്രമാണം:രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ്.jpg

ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് 2023 - 24


21/06/2023ൽ ലിറ്റിൽ കൈറ്റ്സിന്റെ 2023 - 24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. 8,9,10 ക്ലാസുകളിലായി 117 കുട്ടികൾ ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുണ്ട്. എല്ലാ ബുധനാഴ്ചകളിലും 3 മണി മുതൽ 4 മണി വരെ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ കൈറ്റ് മിസ്ട്രസുമാരായ ശ്രീമതി ലിൻസി സെബാസ്റ്റ്യൻ, ശ്രീമതി ബിന്ദുമോൾ പി.ഡി എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.ജൂലൈ 22ന് 8-ാം ക്ലാസിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് നടന്നു. ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിൽ നടത്തിയ ബോധവത്കരണ ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ ഷോർട്ട് ഫിലിം പ്രദർശനം നടത്തി. ആഗസ്റ്റ് 3 ന് സ്ത്രീ സുരക്ഷ അടിസ്ഥാനമാക്കി നടത്തിയ ഫ്ലാഷ് മോബിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കെടുത്തു. ആഗസ്റ്റ് 9-11 തിയതികളിൽ ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് സ്വതന്ത്ര വിജ്ഞാനോൽസവ സന്ദേശം, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, വിദ്യാർത്ഥിനികൾക്കുംa മാതാപിതാക്കൾക്കും സെമിനാർ എന്നിവ സംഘടിപ്പിച്ചു. ഐ ടി കോർണറിൽ റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ആനിമേഷൻ, കമ്പ്യൂട്ടർ ഗെയിം ഇവയുടെ എക്സിബിഷൻ നടത്തി. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് ന്റെ നേത്യത്വത്തിൽ സ്വാത്രന്ത്ര്യദിന സന്ദേശം ഉൾക്കൊള്ളുന്ന ഫ്ലാഷ് മോബിലൂടെ ഭാരത മാതാവിന് അഭിവന്ദനം അർപ്പിച്ചു. സൗഹൃദ ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗമായ അനിറ്റ് സ്കൂൾ അസംബ്ലിയിൽ എല്ലാവർക്കും സൗഹൃദ ദിന സന്ദേശം നൽകി.ഓണത്തോടനുബന്ധിച്ച്, കഞ്ഞിക്കുഴി ബോയ്സ് ഹോമിൽ ഓണക്കിറ്റ്‌ സമ്മാനിച്ചു. അധ്യാപക ദിനത്തിൽ വിവിധ സ്കൂളുകളിലായി പല കാലയളവിൽ ജോലി ചെയ്തിരുന്ന CSST സന്യാസസമൂഹത്തിലെ, മുൻ അധ്യാപകരായ സിസ് റ്റേഴ്സിനെ ആദരിച്ചു.സെപ്റ്റംബർ 9 ന് നടത്തിയ ഏകദിന ക്യാമ്പിൽ വിവിധ സോഫ്റ്റ് വെയറുകളിലൂടെ ഊഞ്ഞാലാട്ടം, ചെണ്ടമേളം, ഓണപ്പൂക്കളം തുടങ്ങിയ ആകർഷകവും നൂതനവുമായ പഠന രീതി പരിചയപ്പെട്ടു. ക്യാമ്പിൽ നിന്നും ഉപജില്ല ക്യാമ്പിലേയ്ക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുകയും വേണ്ടപരിശീലനം നൽകുകയും ചെയ്തു . ഫോട്ടോഗ്രാഫി ഡേയിൽ ഫോട്ടോഗ്രാഫി മൽസരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഡിസംബർ 2 ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനത്തിൽ, ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത നൽകുന്ന പ്രോഗ്രാമിന് തുടക്കം കുറിച്ചു. ആർട്ടിഫിഷൽ ഇന്റലിജൻസ്‌ എന്ന നൂതന ആശയത്തെ ഉൾക്കൊണ്ടു കൊണ്ട് സ്ലീപ്പ് ഡിറ്റക്ടർ, ക്ലാസ് ഡിസ്ട്രക്ടർ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ കണ്ടുപിടിച്ചു.

ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം

02/12/2023

ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനത്തോടനുബന്ധിച്ച് ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത നൽകുന്ന പ്രോഗ്രാമിന് തുടക്കം കുറിച്ചു. എല്ലാ ആഴ്ചയിലും ഒരു ദിവസം ലിറ്റിൽ കൈറ്റ്സിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ നേതൃത്വ ത്തിൽ ഭിന്ന ശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ ക്ലാസുകൾ നൽകാൻ തീരുമാനിച്ചു. സ്ക്രാ​ച്ച് പ്രോ​ഗ്രാ​മി​ങ് സോ​ഫ്റ്റ്​വെ​യ​റി​ൽ ത​യാ​റാ​ക്കി​യ റി​ഥം ക​മ്പോ​സ​ർ ഉ​പ​യോ​ഗി​ച്ച് ഓ​ഡി​യോ ബീ​റ്റു​ക​ൾ ത​യ്യാ​റാ​ക്കു​ന്ന പ്ര​വ​ർ​ത്ത​നം, പൂ​ക്ക​ൾ ശേ​ഖ​രി​ച്ച് ഓ​ണ​പ്പൂ​ക്ക​ള​മൊ​രു​ക്കു​ന്ന ക​മ്പ്യൂ​ട്ട​ർ ഗെ​യിം ത​യാ​റാ​ക്ക​ൽ, സ്വ​ത​ന്ത്ര ദ്വി​മാ​ന അ​നി​മേ​ഷ​ൻ സോ​ഫ്റ്റ്​വെയറായ ഓ​പ​ൻ ടൂ​ൺ​സ് ഉ​പ​യോ​ഗി​ച്ച് അ​നി​മേ​ഷ​ൻ റീ​ലു​ക​ൾ, ജി​ഫ് ചി​ത്ര​ങ്ങ​ൾ, ഓ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​മോ​ഷ​ൻ വി​ഡി​യോ​ക​ൾ ത​യാ​റാ​ക്ക​ൽ എ​ന്നി​വ​യാ​ണ് യൂ​നി​റ്റ് ക്യാ​മ്പി​ലെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

15/08/2021

സ്വാതന്ത്ര്യ ദിനം

ഭാരതത്തിന്റെ 77-ാം മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു കൊണ്ട് ഭാരത മാതാവിനെ വന്ദിച്ചു. സ്വതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ വീഡിയോ നിർമ്മിക്കുകയും സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.