എസ്സ്.എം.ജി.യു.പി.എസ്സ് മേലോരം

Schoolwiki സംരംഭത്തിൽ നിന്ന്
19:41, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JIYOSIL (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇടുക്കി ജില്ലയിൽ പീരുമേട് ബ്ലോക്കിൽ കൊക്കയാർ പഞ്ചായത്തിൽപ്പെട്ട മേലോരം എന്ന സ്ഥലത്താണ് സെൻ്റ്. മരിയ ഗൊരേത്തി യു.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.

എസ്സ്.എം.ജി.യു.പി.എസ്സ് മേലോരം
വിലാസം
മേലോരം

മേലോരം, ഇടുക്കി
,
മേലോരം പി.ഒ.
,
685532
,
ഇടുക്കി ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ04869280420
ഇമെയിൽsmgups22@mail.com
കോഡുകൾ
സ്കൂൾ കോഡ്30410 (സമേതം)
യുഡൈസ് കോഡ്32090600303
വിക്കിഡാറ്റQ64616045
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീരുമേട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്പീരുമേട്
ബ്ലോക്ക് പഞ്ചായത്ത്അഴുത
തദ്ദേശസ്വയംഭരണസ്ഥാപനംകൊക്കയാർ പഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ജിജി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ആഭിലാഷ് ആന്റണി
അവസാനം തിരുത്തിയത്
02-03-2024JIYOSIL


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

രണ്ടാം ലോകമഹായുദ്ധകാലത്ത് ഭക്ഷ്യക്ഷാമത്തെ തുടർന്നാണ് ഹൈറേഞ്ച് മേഖലയിൽ വൻതോതിൽ കുടിയേറ്റം നടക്കുന്നത്. 1940കളിലാണ് മേലോരം പ്രദേശത്ത് കുടിയേറ്റം നടന്നത്. ദീർഘവീക്ഷണവും മനുഷ്യ സ്നേഹവുമുള്ള ഒരു നല്ല മനസ്സിനുടമയായിരുന്ന ഷെവലിയാർ K Vസക്കറിയാസ് ഇവിടുത്തെ പാവപ്പെട്ട കർഷകരുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി ആദ്യം ഒരു കളരി ആരംഭിച്ചു.1950 ൽ സ്കൂൾ ആരംഭിച്ചെങ്കിലും അംഗീകാരം ലഭിച്ചില്ല.ബഹു.ജോർജ് പൊന്നടത്തു കല്ലേലച്ചൻ്റെ നേതൃത്വത്തിൽ 1951 ജൂലൈ 31നാണ് സെൻ്റ്. മരിയ ഗൊരേത്തി എൽ.പി സ്കൂൾ സർക്കാർ അംഗീകാരത്തോടെ പ്രവർത്തനമാരംഭിച്ചത്.സ്കൂളിൻ്റെ സുഗമവും സജീവവുമായ നടത്തിപ്പിനായി ചങ്ങനാശ്ശേരിയിൽ നിന്നും S.H സിസ്റ്റേഴ്സിനെ വരുത്തി, മഠത്തിനും സ്കൂളിനുമായി ബഹു.ഷെവലിയാർ സ്ഥലം നൽകുകയും സ്കൂൾ സിസ്റ്റേഴ്‌സിനെ ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് വായിക്കുക

1962 ൽ ഇത് UP സ്കൂളായി ഉയർത്തപ്പെട്ടു. ഇപ്പോൾ ഈ സ്കൂളിൻ്റെ 11 KM ചുറ്റളവിൽ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നുമില്ലായെന്നതും പ്രസ്താവ്യമാണ്. സമൂഹത്തിൻ്റെ നാനാതുറകളിലുള്ള അയ്യായിരത്തിയഞ്ഞൂറിലധികം പേർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയവരാണ്. ഹെഡ്മിസ്ട്രസ്, മാനേജർ എന്നിവർ ഉൾപ്പെടെ 9 അധ്യാപകർ, ഒരു അനദ്ധ്യാപകൻ എന്നിവരാണ് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്റ്റാഫ് അംഗങ്ങൾ. ഈ സ്‌കൂൾ പീരുമേട് വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നു.

മുൻ സാരഥികൾ

  1. സി. ട്രീസാ അല്ലേശ് എസ്. എച്ച്.
  2. സി. ലിൻസി ജോർജ് എസ്. എച്ച്.

സ്കോളർഷിപ്പുകൾ

1) സി. മരിയ ഗൊരേത്തി സ്കോളർഷിപ്പ്

2) സി. കോൺസലാത്ത സ്കോളർഷിപ്പ്

3) വടശ്ശേരി ചാക്കോ മെമ്മോറിയൽ സ്കോളർഷിപ്പ്

4) സേവ്യർ സെബാസ്റ്റ്യൻ പൂവത്തുംമൂട്ടിൽ മെമ്മോറിയൽ സ്കോളർഷിപ്പ്

5) മാത്യു മാക്കൽ മെമ്മോറിയൽ

6) മൈക്കിൾ പഞ്ഞിക്കുന്നേൽ. മെമ്മോറിയൽ

7) ധന്യൻ കദളിക്കാട്ടിൽ മത്തായിയച്ചൻ മെമ്മോറിയൽ

8) സി.ഫ്രാങ്കോ ട്രീസാ മെമ്മോറിയൽ സ്കോളർഷിപ്പ്

ഭൗതികസൗകര്യങ്ങൾ

വിശാലമായ സ്കൂൾ ​ഗ്രൗണ്ട്, ക്ലാസ്സ് മുറികൾ

ക്ലബ്ബുകൾ

സയൻ‌സ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്

ഗണിത ക്ലബ്ബ്

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

ഹെൽത്ത് ക്ലബ്

ഇക്കോ ക്ലബ്

വിദ്യാരംഗം കലാ സാഹിത്യ വേദി.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

മുണ്ടക്കയം കുമളി റൂട്ടിൽ, മുപ്പത്തിയഞ്ചാം മൈലിൽ നിന്നും 14 കിലോമീറ്ററും, മുണ്ടക്കയം കുമളി റൂട്ടിൽ,  പെരുവന്താനത്തു നിന്നും 12 കിലോ മീറ്ററും സഞ്ചരിച്ചാൽ മേലോരത്ത് എത്താം. മേലോരം ബസ് സ്റ്റോപ്പിൽ നിന്നും 50 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.{{#multimaps:9.566447, 76.933222 |zoom=13}}