എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ഏലൂർ മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. സ്കൂൾ.
സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. എസ്. ഏലൂർ
അവസാനം തിരുത്തിയത്
28-02-2024
Schoolwikihelpdesk
സ്കൂളിന് 93 വർഷത്തെ പാരമ്പര്യവും ഉണ്ട്. ഈ വിദ്യാലയത്തിന് ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 86 ഓളം കുട്ടികൾ ഇവിടെ വന്ന് വിദ്യ നേടിക്കൊണ്ടിരിന്നു. വരാപ്പുഴ ഇടവകയിൽ പെട്ട ഏലൂരിലെ പള്ളിപ്പറമ്പ് എന്ന ഒരു ചെറിയ വീട്ടിൽ 1929 ആണ്ട് ജനുവരി മാസത്തിൽ സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ് സ്കൂൾ മുളയെടുത്തു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ മഠം വക സ്ഥലത്തു ഒരു ഓല ഷെഡിൽ 1ഉം, 2ഉം ക്ലാസുകൾ തുടങ്ങി. 1935 മെയ് 20ന് മൂന്നാം ക്ലാസ്സ്വരെ അനുവാദം ലഭിച്ചു. 1936 ആണ്ട് മെയ് 25ന് നാലാം ക്ലാസ് ലഭിച്ചു. തുടർന്ന് ഈ വിദ്യാലയം അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു. എന്ന് ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 15 അദ്ധ്യാപകരും, ഒരു പ്യൂൺ ഉം ഇവിടെ സേവനം അനുഷ്ഠിക്കുന്നു.