എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം
കോവിഡ് എന്ന മഹാമാരിക്കു ശേഷം 2021-22 അദ്ധ്യായന വർഷം നവംബർ ഒന്നിനു സ്കൂൾ തുറക്കുകയും പ്രവേശനോതസവം നടത്തുകയുണ്ടായി. റവ.ഫാ.സന്തോഷ്കുമാർ, വാർഡ് മെമ്പർ ശ്രീമതി അജിത അവർകൾ പി.റ്റി.എ, എം.പി.റ്റി.എ പ്രസിഡൻറ് എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.
ഈ അദ്ധ്യായന വർഷം ഓൺലൈൻ ക്ലാസ്സുകൾ 2021 ജൂൺ ഒന്നിനു തന്നെ ആരംഭിച്ചു. അതിലെ ചില പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ
വീടൊരു വിദ്യാലയം
കോവിഡ് മഹാമാരിയിലും പഠനം സാധ്യമാക്കുന്നതിന് രക്ഷിതാക്കളുടെ സഹായത്തോടു കൂടെ കുട്ടികൾക്ക് പ്രവർത്തനങ്ങൾ നൽകി. അതിൻറെ ഉദ്ഘാടനം നാലാം ക്ലാസിലെ അലീനയുടെ വീട്ടിൽ വച്ച് നടത്തുകയുണ്ടായി. തുടർന്ന് ഡിജിറ്റൽ സൗകര്യം ഉപയോഗപ്പെടുത്തി എല്ലാ കുട്ടികൾക്കും രക്ഷിതാക്കളുടെ സഹായത്തോടെ പ്രവർത്തനങ്ങൾ നൽകി.ഇതോടൊപ്പെ വീട് ഒരു പരീക്ഷണശാല എന്ന പ്രവർത്തനം നൽകിയത് എല്ലാ കുട്ടികൾക്കും പ്രയോജനപ്പെട്ടു.