ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ ഉപജില്ലയിലെ പുറത്തൂർ പഞ്ചായത്തിലെ ഒരു വിദ്യാലയമാണ് ഗവ. അപ്പർ പ്രൈമറി സ്കൂൾ പുറത്തൂർ, പടിഞ്ഞാറേക്കര
ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര | |
---|---|
വിലാസം | |
പടിഞ്ഞാറെക്കര പടിഞ്ഞാറേക്കര പി.ഒ. , 676562 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 9846665996 |
ഇമെയിൽ | gupsppkara@gmail.com |
വെബ്‍സൈറ്റ് | gupsppkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19777 (സമേതം) |
യുഡൈസ് കോഡ് | 32051000203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരുർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | തിരുർ |
ബ്ലോക്ക് പഞ്ചായത്ത് | പുറത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറത്തുർ |
വാർഡ് | പടിഞ്ഞാറേക്കര 18,19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | UP |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | പ്രൈമറി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 269 |
ആകെ വിദ്യാർത്ഥികൾ | 541 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുജീബ് റഹ്മാൻ വി എം |
പി.ടി.എ. പ്രസിഡണ്ട് | കമറുദ്ദീൻ വി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സബ്ന |
അവസാനം തിരുത്തിയത് | |
03-02-2024 | Rachana teacher |
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂരിലെ പുറത്തൂർ ഗ്രാമത്തിലാണ് പുറത്തൂർ പടിഞ്ഞാറേക്കര സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഏകദേശം തൊണ്ണൂറ് വർഷത്തെ ചരിത്രമാണ് സ്കൂളിന് പറയാനുള്ളത്. തുടർ വായനയ്ക്ക്
ഭൗതീകസാഹചര്യങ്ങൾ
ഏകദേശം ഒരു ഏക്കറോളം വരുന്ന സമചതുരകൃതിയിലുള്ള പുരയിടത്തിൽ വടക്കും തെക്കും ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടങ്ങളിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കുടുതൽ വായനയ്ക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി അക്ഷരക്കൂട്ടം എന്ന പേരിൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചു . വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നല്ല പിന്തുണയാണ് ഈ പരിപാടിക്ക് ലഭിച്ചത്. കുട്ടികളിൽ വളരെ നല്ല രീതിയിൽ ഒരു മുന്നേറ്റം നടത്താൻ കൂടി ഈ പരിപാടിയിലൂടെ സാധിച്ചു.2016 ലാണ് അക്ഷരകൂട്ടം സംഘടിപ്പിച്ചത്. കൂടുതൽ വായനയ്ക്ക്
പ്രധാന കാൽവെപ്പ്:
പുതിയ കാൽവെപ്പ്
1) ജി.യു.പി.എസ്. പടിഞ്ഞാറേക്കര സ്കൂൾ തീരദേശമേഖലയിൽ ആണ് സ്ഥിതി ചെയ്യുന്നത്. മിക്ക കുട്ടികളുടെയും രക്ഷിതാക്കൾ മത്സ്യത്തൊഴിലാളികളാണ്. ചില കുട്ടികൾ സ്കൂളിൽ വരുമ്പോൾ പ്രഭാത ഭക്ഷണം പോലും കഴിക്കാറില്ല. ഇത് കണക്കിലെടുത്ത് സ്കൂളിൽ 2012-2013 അധ്യയനവർഷത്തിൽ എച്ച്.എം. ശ്രീമതി. ശശികല ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ പ്രഭാതഭക്ഷണം ആരംഭിച്ചു. കുടുതൽ വായനയ്ക്ക്
മൾട്ടിമീഡിയാ ക്ലാസ് റൂം
സ്കൂളിലെ പ്രധാന കെട്ടിടത്തിന്റെ മുകളിലെ നിലയിലായി വിശാലമായ ഹൈടെക് ലാബ് ഒരുക്കിയിരിക്കുന്നു .5 ഡസ്ക് ടോപ്പും ഡിജിറ്റൽ ബോർഡും പ്രൊജക്ടറും സജ്ജീകരിച്ചിരിക്കുന്നു. ആവശ്യത്തിനുള്ള ഇരിപ്പിടങ്ങളും ഉണ്ട്. ആവശ്യമെങ്കിൽ മറ്റു 10 ലാപ്ടോപ്പുകളും ഉപയോഗിക്കാൻ വേണ്ട സ്ഥല സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഒരു ക്ലാസ് റൂമിൽ പ്രൊജക്ടർ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ മറ്റ് എല്ലാ ക്ലാസ്സുകളിലും പ്രൊജക്ടറും ലാപ്ടോപ്പും ആവശ്യമായ സന്ദർഭങ്ങളിൽ സെറ്റ് ചെയ്യാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
മാനേജ്മെന്റ്
ഗവണ്മെന്റ്
പ്രധാന അധ്യാപകർ
ക്രമനമ്പർ | കാലഘട്ടം | പ്രധാനാധ്യാപകന്റെ പേര് |
---|---|---|
1 | 2023- | മുജീബ് റഹ്മാൻ എം വി |
2 | 2022-2023 | രാജേഷ് എം കെ |
3 | 2021-2022 | ഷീജ പി |
4 | 2017-21 | സുധാകരൻ ടി കെ |
5 | 2015-17 | ഗീത |
6 | 2014-15 | അബ്ദുൾറഷീദ് |
7 | 2010-14 | ശശികല |
8 | 2009-10 | ശ്രീനിവാസൻ |
9 | 2008-09 | C.V.രത്നം |
10 | 2006-07 | M.V.രാജൻ |
ചിത്രശാല
വഴികാട്ടി
തിരൂര് ബസ്സ് സ്റ്റാന്റില് നിന്നും സ്കൂളിലേയ്ക്ക് വരാൻ മൂന്ന് പ്രധാന മാർഗ്ഗങ്ങളാണ് ഉള്ളത്. 1) തുഞ്ചന് പറമ്പ് വഴി 2) ഉണ്ണ്യാല് വഴി 3) ബി പി അങ്ങാടി വഴി.
{{#multimaps:10.80989,75.90903 |zoom=18}}