ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ഡിജിറ്റൽ മാഗസിൻ 2019 നിറക്കൂട്ട് ഡിജിറ്റൽ മാഗസിൻ 2020 PIXEL
കൈറ്റ് മിസ്സ്ട്രസുമാർ
![](/images/thumb/b/b9/44035_bindhu_tr.jpg/144px-44035_bindhu_tr.jpg)
![](/images/thumb/5/54/44035_shylaja_tr.jpg/134px-44035_shylaja_tr.jpg)
- ലിറ്റിൽ കൈറ്റ്സ്- നമ്മുടെ സ്കൂളിൽ
- ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്ലിറ്റിൽ.
- ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബുകൾ KITE ഇന്റെ ഒരു അതുല്യമായ സംരംഭമാണ്. ഇതിൽ 1 ലക്ഷത്തിലധികം വിദ്യാർഥി അംഗങ്ങളുണ്ട്. സംസ്ഥാനസർക്കാരിന്റെ പൊതുവിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായുള്ള ഈ ഹൈസ്കൂൾ കുട്ടിക്കൂട്ടം പരിപാടിയിൽ ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കംപ്യൂട്ടിംഗ്, ഹാർഡ് വെയർ, ഇലക്ട്രോണിക്സ് ടങ്ങിയ 5 മേഖലകളിൽ വിദ്യാർത്ഥികൾക്ക് തീവ്രപരിശീലനം നൽകി ഘടനാപരമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് മാതൃകയിൽ നവീകരിച്ചു. അങ്ങനെ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് ആയി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് രാജ്യത്തെ ഏറ്റവും വലിയ വിദ്യാർഥി ഐടി നെറ്റ്വർക്കായി മാറാൻ ഒരുങ്ങുന്നു. കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാർ 2018 ജനുവരി 22ന് തിരുവനന്തപുരത്ത് വച്ചാണ് ഈ പദ്ധതി ആരംഭിച്ചത്. കുട്ടികൾക്ക് പരിശീലനം നൽകുന്ന 5 പ്രധാനപ്പെട്ട മോ ഖലകൾക്കൊപ്പം മൊബൈൽ ആപ്ലിക്കേഷനുകളുടെ നിർമ്മാണം, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ഇ കോമേഴ്സ്, ഇ -ഗവേർണൻസ്, വീഡിയോ ഡോക്യൂമെന്റഷൻ, വെബ് ടിവി തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം മേഖലയിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.
- നെയ്യാറ്റിൻകരയുടെ വിദ്യാലയ മുത്തശ്ശിയായി നിലകൊള്ളുന്ന ഈ വിദ്യാലയത്തിന് ഏകദേശം 135 വർഷം പഴക്കമുണ്ട്.ഒട്ടനവധി മഹാന്മാർ അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഇവിടെ നിന്നാണ്.
- നെയ്യാറ്റിൻകര എം.എൽ. എ ശ്രീ.കെ.അൻസലൻ, പ്രമുഖ ഗാന്ധിയൻ ശ്രീ.പി.ഗോപിനാഥൻ നായർ എന്നിവർ ആ കൂട്ടത്തിൽ പ്രമുഖരാണ്.എം. എൽ.എ. കെ. ആൻസലൻ അവർകൾ ഈ വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു.
- ഈ വിദ്യാലയത്തിലെ പ്രിൻസിപ്പൽ ശ്രീമതി. ദീപ്തി ടീച്ചർ, ഹെച്ച്.എം ഉഷ ടീച്ചർ എന്നിവർ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ രംഗത്തുള്ളത് അധ്യാപകർക്ക് എന്നും അഭിമാനം ഉളവാക്കുന്നു.
- ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും,എസ്.പി.സി എൻ.സി.സി,എൻ.എസ്.എസ് മുതലായ പ്രസ്ഥാനങ്ങളും ഒരു കുടക്കീഴിൽ ഫലപ്രദമായ പ്രവർത്തിക്കുന്ന നെയ്യാറ്റിൻകര താലൂക്കിലെ ഏക വിദ്യാലയമാണ് "ബോയ്സ്" എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയം.
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
![](/images/thumb/1/1e/%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD_%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_.jpg/511px-%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD_%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_.jpg)
![](/images/thumb/4/4f/Litle_kites_camp.jpg/343px-Litle_kites_camp.jpg)
![](/images/thumb/f/fe/%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D_-_Schoolwiki.png/501px-%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D_-_Schoolwiki.png)
![](/images/thumb/7/7d/WhatsApp_Image_2023-02-25_at_9.56.26_PM.jpg/316px-WhatsApp_Image_2023-02-25_at_9.56.26_PM.jpg)
സബ് ജില്ല ഐ.ടി മേള വിജയികൾ 2023-24
![](/images/thumb/0/04/%E0%B4%85%E0%B4%AD%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D.%E0%B4%8E.%E0%B4%9C%E0%B5%86.jpg/172px-%E0%B4%85%E0%B4%AD%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D.%E0%B4%8E.%E0%B4%9C%E0%B5%86.jpg)
![](/images/thumb/3/3a/44035_akash.jpg/161px-44035_akash.jpg)