ജി യു പി എസ് കൊടൽ/എന്റെ ഗ്രാമം
കൊടൽ നടക്കാവ്
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിലെ പന്തീരാങ്കാവിനടുത്തുള്ള ഒരു ഗ്രാമമാണ് കൊടൽ നടക്കാവ്
കോഴിക്കോട് സിറ്റിയിൽ നിന്നും 10 km അകലെയാണ് കൊടൽ നടക്കാവ് സ്ഥിതി ചെയ്യുന്നത് . കോഴിക്കോട് ജില്ലയിലെ തന്നെ പ്രധാന റോഡ് ആയ എയർപോർട്ട് റോഡ് കടന്നു പോകുന്നത് ഈ ഗ്രാമം വഴിയാണ്. കൊടൽ നടക്കാവിൽ നിന്ന് എയർപോർട്ട് റോഡ് വഴി തെക്കു 5km അപ്പുറം രാമനാട്ടുകരയും 8km വടക്കു സഞ്ചരിച്ചാൽ തൊണ്ടയാട് ബൈപാസ്സിലും എത്തി ചേരാം.
പൊതുസ്ഥാപനങ്ങൾ
1.വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി യു പി എസ് കൊടൽ നടക്കാവ്
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിലെ എൽപി യുപി തല വിദ്യാലയമാണ് ജി യു പി എസ് കൊടൽ . 1930 ലാണ് ഇത് സ്ഥാപിക്കപ്പെടുന്നത്. LKG, മുതൽ 7 വരെയുള്ള ഈ സ്കൂൾ എ ഇ ഓ റൂറലിലാണ് ഉൾപ്പെടുന്നത് .
3300 ഓളം ബുക്കുകളുള്ള ലൈബ്രറി സ്കൂളിന്റെ സ്വകാര്യ അഹങ്കാരമാണ് . ആയിരത്തിനു മുകളിൽ കുട്ടികളുള്ള ഈ സ്കൂളിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികളും കെട്ടിടങ്ങളുമുണ്ട് .
1990 യിലാണ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സ്ഥാപിതമായത് . കൊടൽ നടക്കാവിലെ പരപ്പറക്കുന്നിലാണ് ഇത് സ്ഥിതി ചെയ്യുന്നത് .
ജനകീയ ആരോഗ്യ കേന്ദ്രം
-
ജനകീയ ആരോഗ്യ കേന്ദ്രം ,ഒളവണ്ണ ഗ്രാമ പഞ്ചായത്ത്