ഗവ. യു.പി.എസ്. പേരയം

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പേരയം  ഗ്രാമത്തിന് അക്ഷരജ്യോതി  പകർന്നു  നൽകി പേരയം ഗവ. യൂ പി. എസ്

ഗവ. യു.പി.എസ്. പേരയം
പ്രമാണം:42550-school pic.jpg
വിലാസം
Perayam പി.ഒ.
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽgupsperayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42550 (സമേതം)
യുഡൈസ് കോഡ്32140600705
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ബി.ആർ.സിനെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപനവൂർ ഗ്രാമപഞ്ചായത്ത്
വാർഡ്2 പേരയം
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമഞ്ജുഷ G S
പി.ടി.എ. പ്രസിഡണ്ട്ഹരികുമാർ
അവസാനം തിരുത്തിയത്
18-01-2024Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പനവൂർ ഗ്രാമപ‍ഞ്ചായത്തിൽ ആധുനിക വിദ്യാഭ്യാസത്തിന് ആക്കംകൂട്ടിക്കൊണ്ട് 1948 മെയ് മാസം 17 തീയതിയിൽ പേരയം ഗവ.എൽ.പി.എസ് പ്രവർത്തനം ആരംഭിച്ചു. തുടക്കത്തിൽ പേരയം ആയിരവില്ലി ക്ഷേത്രത്തിനു സമീപത്തെ സംഘപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1962 ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. വിദ്യാർത്ഥികളുടെ എണ്ണം കൂടിയപ്പോൾ ഇന്ന് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് കൂടുതൽ സൗകര്യമുള്ള കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു.

ഭൗതികസൗകര്യങ്ങൾ

പേരയം ഗവ. യു.പി. സ്കൂളിൽ നിലവിൽ 4 പ്രധാന കെട്ടിടങ്ങളിലായി ഉപയോഗയോഗ്യമായ 10 ക്ലാസ് മുറികൾ ഉണ്ട്. പൂർണ്ണസജ്ജമായ 3 സ്മാർട്ട് ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ക്ലാസുകളിലും ഐ.സി.റ്റി. ഉപയോഗപ്പെടുത്തുന്നതിനാവശ്യമായ എണ്ണം ലാപ്പ്ടോപ്പുകളും പ്രൊജക്ടറുകളും വിദ്യാലയത്തിന് സ്വന്തമായുണ്ട്. ബാലികാസൗഹ‍ൃദ, ഹൈ-ടെക്ക് ശൗചാലയങ്ങൾ ഉൾപ്പെടെ ആവശ്യമായ സുചിത്വസൗകര്യങ്ങൾ വിദ്യാലയത്തിലുണ്ട്. വിദ്യാലയത്തിന് സ്വന്തമായി സ്കൂൾബസ് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ - ഗാന്ധി ദർശൻ, സയൻസ് , സോഷ്യൽ സയൻസ് ക്ലബുകൾ,ഗണിത ക്ലബ് ,ഇക്കോ ക്ലബ്

വിദ്യാരംഗം, ശാസ്ത്രരംഗം പ്രവർത്തനങ്ങൾ

സർഗ്ഗവേള - കല, സാഹിത്യ, പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1) ശ്രീ. എസ്. പത്മനാഭ കുറുപ്പ്

വഴികാ‍ട്ടി

1) നെടുമങ്ങാട് നിന്നും പുത്തൻപാലം - പനവൂർ - പാണയം - വിശ്വപുരം വഴി പേരയം ഗവ. യൂ.പി.എസ്സിൽ എത്തിച്ചേരാവുന്നതാണ്.

2) നെടുമങ്ങാട് നിന്നും ചുള്ളിമാനൂർ - വലിയ താന്നിമൂട് - കുടവനാട് വഴി പേരയം ഗവ. യൂ.പി.എസ്സിൽ എത്തിച്ചേരാവുന്നതാണ്.

3) പാലോട് നിന്നും ചുള്ളിമാനൂർ - വലിയ താന്നിമൂട് - കുടവനാട് വഴി പേരയം ഗവ. യൂ.പി.എസ്സിൽ എത്തിച്ചേരാവുന്നതാണ്.

{{#multimaps: 8.70986,76.99998 |zoom=12}}

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._പേരയം&oldid=2055164" എന്ന താളിൽനിന്ന് ശേഖരിച്ചത്