സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2020-23
11053-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 11053 |
യൂണിറ്റ് നമ്പർ | 11053/2018 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | Kasargod |
വിദ്യാഭ്യാസ ജില്ല | Kasargod |
ഉപജില്ല | Kasargod |
ലീഡർ | ശ്രീരൂപ് കെ |
ഡെപ്യൂട്ടി ലീഡർ | ആർദ്ര എ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രമോദ് കുമാർ. കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷീബ ബി എസ് |
അവസാനം തിരുത്തിയത് | |
19-12-2023 | Wikichss |
സർവ്വേ ഹാർട്ട് ആപ്ലിക്കേഷൻ
കോവിഡ് കാരണം ഓൺലൈൻ ക്ലാസുകളിലേക്ക് മടങ്ങിയ സ്കൂൾ പഠനത്തിൽ വിദ്യാർഥികളിൽ നിന്നും ഡാറ്റ കളക്ട് ചെയ്യുന്നതിനും പരീക്ഷകൾ നടത്തുന്നതിനും ക്വിസ്മത്സരം നടത്തുന്നതിനും വളരെയധികം ഉപയോഗപ്രദമായ സർവ്വേ ഹാർട്ട് എന്ന ആപ്ലിക്കേഷൻ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പരിചയപ്പെടുത്തുന്ന തിനായി ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു.സർവ്വേ ഹാർട്ടിലെ ക്വിസ് മത്സരം , അറ്റൻഡൻസ് രേഖപ്പെടുത്തൽ ,ഡാറ്റ കളക്ഷൻ ,തുടങ്ങി വിവിധ വിഷയങ്ങളായാണ് വിദ്യാർത്ഥികൾ സെമിനാർ അവതരിപ്പിച്ചത്.
സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്
20-01-2022 വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി. യമുനാ ദേവി ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ. മനോജ് കുമാർ ,ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ദീപക് , ലിറ്റിൽ കൈറ്റ്സ് കാസർഗോഡ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സിദ്ധാർഥ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി. ഷീബ ബി.എസ് ലീന എ.വി , സജിത .കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ടുപി ടുഡി സോഫ്റ്റ്വെയർ ഉപയോഗിച്ച് അനിമേഷൻ വീഡിയോകൾ നിർമിക്കുകയും , വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.ഉച്ചയ്ക്ക് ശേഷം സ്ക്രാച്ച് പ്രോഗ്രാമിങ് ക്ലാസുകൾ നടന്നു . കുട്ടികൾ മികച്ച രീതിയിൽ പ്രോഗ്രാമുകൾ തയ്യാറാക്കി അവതരിപ്പിച്ചു .ഹാർഡ് വെയർ പരിശീലനത്തിനായി ദീർഘനാളായി ഉപയോഗിക്കാതിരുന്ന ഡെസ്ക് ടോപ്പുകൾ നന്നാക്കുന്നതിനും, യു.പി.എസ് ബാറ്ററികൾ മാറ്റുന്നതിനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സേവനം ലഭ്യമാക്കി. അതോടൊപ്പം കംപ്യൂട്ടറുകൾ സെറ്റ് ചെയ്യുന്നതിനും അംഗങ്ങൾ നേതൃത്വം നൽകി. ഡെസ്ക്ടോപ്പുകളിൽ ഉബുണ്ടു 18.04 ഇൻസ്റ്റാൾ ചെയ്യുന്നതിന് ഇൻസ്റ്റലേഷന്റെ പ്രാഥമിക കാര്യങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.
ഡിജിറ്റൽ മാഗസിൻ ധ്വനി
കോവിഡ് മഹാമാരിക്ക് ശേഷം സ്കൂൾ ഭാഗികമായി പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ വളരെ വിപുലമായെല്ലെങ്കിലും ഡിജിറ്റൽ മാഗസിൻ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്യത്തിൽ പ്രസിദ്ധീകരിച്ചു. ധ്വനി എന്നാണ് ലിറ്റിൽ കൈറ്റ്സ് പുറത്തിറക്കിയ മൂന്നാമത്തെ ഡിജിറ്റൽ മാഗസിന്റെ പേര് . ഹെഡ്മിസ്ട്രസ് ശ്രീമതി രാധ കെ പ്രകാശനം ചെയ്തു. യോഗത്തിൽ കൈറ്റ് മാസ്റ്റർ പ്രമോദ് മാസ്റ്റർ സ്വാഗതവും , കൈറ്റ് മിസ്ട്രസ് ഷീബ ബി എസ് നന്ദിയും പറഞ്ഞു .
'സത്യമേവ ജയതേ'
മുഖ്യമന്ത്രിയുടെ നൂറിന പരിപാടിയുടെ ഭാഗമായിട്ടുള്ള സൈബർസുരക്ഷയെ പറ്റിയുള്ള 'സത്യമേവ ജയതേ' എന്ന പരിപാടി സ്കൂളിലെ എല്ലാ അധ്യാപകർക്കും നൽകി . കുട്ടികളിൽ ഇന്റർനെറ്റ്,സോഷ്യൽമീഡിയ എന്നിവയിലെ ശരി-തെറ്റിനെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനും ശരിയായ രീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു സ്ക്കൂളിലെ ഹൈസ്ക്കൂൾ ടീച്ചേഴ്സിനു ' സത്യമേവ ജയതേ' എന്ന ബോധവൽക്കരണ ക്ലാസ് സ്കൂൾ എസ്.ഐ.ടി.സി. കൺവീനർ നൽകുകയുണ്ടായി. ഹൈസ്ക്കൂൾ വിഭാഗം മുഴുവൻ ടീച്ചേഴ്സും പങ്കെടുത്തു .
യാത്രയയപ്പ് 2022
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും ദീർഘകാലത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പ്രിൻസിപ്പൽ രതീഷ് മാസ്റ്റർ, സോഷ്യൽ സയൻസ് അധ്യാപകൻ വേണുനാഥൻ മാസ്റ്റർ, ഉറുദു അദ്ധ്യാപിക പാത്തുമ്മ ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പ് സ്കൂൾഅങ്കണത്തിൽ വെച്ച നടന്നു . ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്കൂൾ ഗേറ്റിൽ നിന്ന് വേദിയിലേക്ക് ആനയിച്ചു . മാനേജർ ശ്രീ മൊയ്തീൻ കുട്ടി ഹാജി അധ്യാപകരെ പൊന്നാട അണിയിച്ച് സ്കൂളിന്റെ ഉപഹാരങ്ങൾ നൽകി . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിപാടികളുടെ ഫോട്ടോ, വീഡിയോ എടുത്തു ഡോക്യൂമെന്റഷൻ ചെയ്തു .
യാത്രയയപ്പു വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക