ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗപ്രതിരോധം എന്റെ കാഴ്ചപ്പാടിൽ ചൈനയിലെ വുഹാനിൽ രൂപപ്പെട്ട കൊറോണ വൈറസ് അഥവാ കോവിഡ് 19 രാജ്യങ്ങൾ മുഴുവൻ നാശം വിതച്ചുകൊണ്ടിരിക്കുന്നു. രണ്ട് മൂന്ന് മാസങ്ങൾകൊണ്ട് അവിടെ നഷ്ടപ്പെട്ടത് നിരവധി ജീവനുകളാണ്. വികസിതരാജ്യങ്ങൾ എന്ന് അവകാശപ്പെടുന്ന അമേരിക്ക, ഇറ്റലി, ഇറാൻ, സ്പെയിൻ എന്നിവിടങ്ങളിൽ മരണം കുതിച്ചുയരുന്നു. അവിടത്തെ കണക്ക് വച്ചുനോക്കുമ്പോൾ നമ്മുടെ ഇൻഡ്യയിൽ മരണസംഖ്യ കുറവാണ്. ഇതിനുകാരണം നമ്മൾ കൊറോണ വൈറസിനെ രോഗപ്രതിരോധത്തിലൂടെ അകറ്റിനിർത്തിയതുകൊണ്ടാണ്. എങ്കിലും ഇനിയും നമ്മൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നമ്മെ ഓർമിപ്പിക്കുന്നു. പ്രധാനമന്ത്രി തീരുമാനിച്ച ജനതാ കർഫ്യൂ, ലോക്ഡൗൺ തുടങ്ങിയ തീരുമാനങ്ങൾ ജനങ്ങളെ സാമൂഹ്യഅകലം പാലിക്കുവാനും ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങിയാൽ മാസ്ക് ധരിക്കണമെന്നും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണമെന്നും ഓർമിപ്പിച്ചു. ആ തീരുമാനങ്ങൾ നമ്മുടെ കേരളത്തിലെ ജനങ്ങൾ അനുസരിച്ചതിന്റെ ഫലമായാണ് ഇവിടെ വൈറസ്ബാധ കുറയാൻ കാരണമായത്. നമ്മുടെ കേരളത്തിലെപ്രവർത്തനങ്ങളെ മറ്റുരാജ്യങ്ങൾ മാതൃകയാക്കുന്നു എന്ന് വാർത്തകളിലൂടെ അറിഞ്ഞതിൽ ഞാൻ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. ഇതിൽ പ്രത്യേക അഭിനന്ദനം അർഹിക്കുന്നത് നമ്മുടെ നഴ്സുമാരും ഡോക്ടേഴ്സും പോലീസ് ഉദ്യോഗസ്ഥരുമാണ്. അവർ രാപ്പകലില്ലാതെ നമുക്ക് വേണ്ടി പ്രവർത്തിക്കുന്നു. രോഗപ്രതിരോധത്തിനുവേണ്ടിയും സാമൂഹ്യവ്യാപനം തടയുന്നതിനും വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ഇത്രയുമാണ്. വ്യക്തികൾ അകലം പാലിക്കുക, ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാതിരിക്കുക, വ്യക്തിശുചിത്വം പാലിക്കുക, പരിസരം വൃത്തിയായി സൂക്ഷിക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. കൈകൾ കൊണ്ട് മൂക്ക്,കണ്ണ് എന്നിവിടങ്ങളിൽ ഇടയ്ക്കിടെ തൊടാതിരിക്കുക.നമ്മുടെ രാജ്യത്തു നിന്നും ഈ വൈറസിനെ തുരത്തുവാൻ നമ്മൾ ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ.കൊറോണ എന്ന മഹാമാരി മാറി നമ്മുടെ ലോകമെല്ലാം പഴയതുപോലെ ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം