11053-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11053
യൂണിറ്റ് നമ്പർ11053/2018
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലKasargod
വിദ്യാഭ്യാസ ജില്ല Kasargod
ഉപജില്ല Kasargod
ലീഡർശ്രീരൂപ് കെ
ഡെപ്യൂട്ടി ലീഡർആർദ്ര എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പ്രമോദ് കുമാർ. കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷീബ ബി എസ്
അവസാനം തിരുത്തിയത്
11-12-2023Wikichss


സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്

20-01-2022 വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി. യമുനാ ദേവി ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ. മനോജ് കുമാർ ,ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ദീപക് , ലിറ്റിൽ കൈറ്റ്സ് കാസർഗോഡ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സിദ്ധാർഥ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി. ഷീബ ബി.എസ് ലീന എ.വി , സജിത .കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ടുപി ടുഡി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ വീഡിയോകൾ നിർമിക്കുകയും , വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.ഉച്ചയ്ക്ക് ശേഷം സ്‌ക്രാച്ച് പ്രോഗ്രാമിങ് ക്ലാസുകൾ നടന്നു . കുട്ടികൾ മികച്ച രീതിയിൽ പ്രോഗ്രാമുകൾ തയ്യാറാക്കി അവതരിപ്പിച്ചു .ഹാർഡ് വെയർ പരിശീലനത്തിനായി ദീർഘനാളായി ഉപയോഗിക്കാതിരുന്ന ഡെസ്ക് ടോപ്പുകൾ നന്നാക്കുന്നതിനും, യു.പി.എസ് ബാറ്ററികൾ മാറ്റുന്നതിനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  സേവനം ലഭ്യമാക്കി. അതോടൊപ്പം കംപ്യൂട്ടറുകൾ സെറ്റ് ചെയ്യുന്നതിനും അംഗങ്ങൾ നേതൃത്വം നൽകി. ഡെസ്ക്ടോപ്പുകളിൽ ഉബുണ്ടു 18.04 ഇൻസ്റ്റാൾ ചെയ്യുന്നതിന് ഇൻസ്റ്റലേഷന്റെ പ്രാഥമിക കാര്യങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.

 
 
 
 
 

 

'സത്യമേവ ജയതേ'

മുഖ്യമന്ത്രിയുടെ നൂറിന പരിപാടിയുടെ ഭാഗമായിട്ടുള്ള സൈബർസുരക്ഷയെ പറ്റിയുള്ള 'സത്യമേവ ജയതേ' എന്ന പരിപാടി സ്‌കൂളിലെ എല്ലാ അധ്യാപകർക്കും നൽകി . കുട്ടികളിൽ ഇന്റർനെറ്റ്,സോഷ്യൽമീഡിയ എന്നിവയിലെ ശരി-തെറ്റിനെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനും ശരിയായ രീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു സ്ക്കൂളിലെ ‍ഹൈസ്ക്കൂൾ ടീച്ചേഴ്സിനു ' സത്യമേവ ജയതേ' എന്ന ബോധവൽക്കരണ ക്ലാസ് സ്കൂൾ എസ്.ഐ.ടി.സി. കൺവീനർ നൽകുകയുണ്ടായി. ‍ഹൈസ്ക്കൂൾ വിഭാഗം മുഴുവൻ ടീച്ചേഴ്‌സും പങ്കെടുത്തു .