എച്ച് എസ് എസ് കണ്ടമംഗലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
17:03, 4 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34009alappuzha (സംവാദം | സംഭാവനകൾ) ('മാദ്ധ്യമങ്ങളിലൂടെ വിവിധ ലൈവ് ക്ലാസ്സുകൾ കേഡറ്റുകൾക്കായി നടത്തി വരുന്നു. 07/07/2021 നു രാവിലെ 7.30 മുതൽ 8.30 വരെ എസ്.പി,സി. യുടെ പ്രവേശന പരീക്ഷ ഓൺലൈനായി നടത്തപ്പെട്ടു. പൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മാദ്ധ്യമങ്ങളിലൂടെ വിവിധ ലൈവ് ക്ലാസ്സുകൾ കേഡറ്റുകൾക്കായി നടത്തി വരുന്നു.

07/07/2021 നു രാവിലെ 7.30 മുതൽ 8.30 വരെ എസ്.പി,സി. യുടെ പ്രവേശന പരീക്ഷ ഓൺലൈനായി നടത്തപ്പെട്ടു. പൂർണ്ണമായും എസ്.പി.സി. സംസ്ഥാന ഡയറക്ടറേറ്റിന്റെയും ജില്ലാ ഓഫീസിന്റെയും നേതൃത്വത്തിലാണ് പരീക്ഷ നടത്തപ്പെട്ടത്. കുട്ടികൾക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഒരു ഓൺലൈൻ അഭിമുഖം 13/07/2021 ന് സംഘടിപ്പിക്കുകയും ചെയ്തു. തുടർന്ന് 44 കുട്ടികളെ തെരഞ്ഞെടുക്കുകയും 6 കുട്ടികളെ വെയിറ്റിങ്ങ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു.

24/07/2021 ന് കേഡറ്റുകളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി ഒരു ഓൺലൈൻ യോഗം സംഘടിപ്പിച്ചു. എസ്.പി.സി. പദ്ധതിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. എസ്.പി.സി. യുടെ ഓഫ് ലൈൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതുമായുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനായി 12/12/2021 ൽ ഒരു ഓൺലൈൻ മീറ്റിങ്ങ് സംഘടിപ്പിച്ചു.

എസ്.പി.സി. യുടെ 12-ാമത് വാർഷിക ദിനം ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ ഓൺലൈനായി വളരെ സമുചിതമായി ആഘോഷിച്ചു. കേഡറ്റുകൾ എല്ലാവരും തങ്ങളുടെ വീടുകളിൽ ദീപം തെളിയിച്ചു കൊണ്ട് ഈ ആഘോഷത്തിൽ പങ്കുചേർന്നു. ഇതിനോടനുബന്ധിച്ച് ഒരു ക്വിസ് മത്സരം നടന്നു.

കോവിഡ് പ്രസരണം വ്യാപകമായ സമയമായതിനാൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ കേഡറ്റുകളും മേലധികാരികളുടെ നിർദ്ദേശപ്രകാരം തങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം വീടുകളിൽ പതാക ഉയർത്തി.

സർക്കാരിൽ നിന്നും ലഭിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ 17/1/2022 മുതൽ കേഡറ്റുകൾക്ക് പി.ടി., പരേഡ് എന്നീ പരിശീലനങ്ങൾ ആരംഭിച്ചു. ബുധൻ വെള്ളി ദിവസങ്ങളിൽ ഡ്രിൽ ഇൻസ്ട്രക്ടർമാർ പരിശീലനത്തിന് നേതൃത്വം നല്കി.

അച്ചടക്കബോധവും ലക്ഷ്യബോധവുമുള്ള യുവതയെ വാർത്തെടുക്കുന്ന എസ്.പി.സി. പദ്ധതിയുടെ ഓരോ പ്രവർത്തനത്തിലും കണ്ടമംഗലം ഹയർ സെക്കൻ്ററി സ്കൂൾ എസ്.പി.സി. യൂണിറ്റ് ഏറെ പ്രതിജ്ഞാബദ്ധമാണ്.