സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
25041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25041
യൂണിറ്റ് നമ്പർLK/2018/25041
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലആലുവ
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല അങ്കമാലി
ലീഡർഷാനെറ്റ് ഷാജു
ഡെപ്യൂട്ടി ലീഡർടെസ്സ പ്രസാദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുധ ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിർമല കെ പി
അവസാനം തിരുത്തിയത്
20-11-202325041


ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ‌‌‌‌‌‌‌‌‌‌‌ 2021 2024

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഭരണ സമിതി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് സംഘടനയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടത്തി .കുട്ടികൾ വളരെ ഉത്സാഹപൂർവ്വം പങ്കെടുത്തു .അഭിരുചി പരീക്ഷക്കുള്ള നിർദേശങ്ങളും മോഡൽ ചോദ്യങ്ങളും കുട്ടികളുടെ ക്ലാസ് ഗ്രൂപുകളിൽ നല്കിയിട്ടുണ്ടായിരുന്നു .തലേദിവസം തന്നെ കുട്ടികളെ ഐ ടി ലാബിൽ വിളിച്ചുകൂട്ടി അവരുടെ രെജിസ്റ്റർ നമ്പറുകൾ നൽകി .പിറ്റേദിവസം 10മണിയോടെ പരീക്ഷ ആരംഭിച്ചു .80കുട്ടികൾ പങ്കെടുത്തു .32 കുട്ടികൾക്കാണ് സെലെക്ഷൻ  കിട്ടി 25ലാപ്‌ടോപ്പുകൾ ഒരുക്കിയിരുന്നു ഏകദേശം 2മണിക്കൂറിനു ശേഷം പരീക്ഷ അവസാനിച്ചു .കൈറ്റ് മിസ്ട്രെസ്സുമാരായ നിർമല കെ പി ,സുധ ജോസ് എന്നിവർ നേതൃത്വം നൽകി 

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്‌സിൽ പുതുതായി ചേർന്ന കുട്ടികൾക്ക് ഈ സംഘടനാ എന്തെന്നും ഇതിന്റെ പ്രവർത്തനങ്ങൾ എന്തെന്നും മനസ്സിലാക്കി കൊടുക്കുവാൻ പ്രിലിമിനറി ക്യാമ്പ് ഉപകരിച്ചു .അവർ പഠിക്കുന്ന വിവിധ സോഫ്ത്വാറുകളെ കുറിച്ചുള്ള വിവരങ്ങൾ അവർക്കു ലഭിച്ചു ഒരു ലിറ്റിൽ കൈറ്റിന്റെ ഉത്തരവാദിത്വങ്ങളും കടമകളും വിശദമായി കുട്ടികൾ മനസ്സിലാക്കി

ലിറ്റിൽ കൈറ്റ് പരിശീലന ക്ലാസുകൾ

അനിമേഷൻ  ക്ലാസുകൾ

അനിമേഷൻ ക്ലാസുകൾ തരത്തിലുള്ള കുട്ടികൾക്ക് നടത്തുകയുണ്ടായി ടിപി ട്യൂബ് ഡെസ്ക് എന്ന സോഫ്റ്റ്‌വെയർ ആണ് കുട്ടികൾക്ക് പരിശീലനം നൽകിയത്  ട്വീനിംഗിലും കുട്ടികൾക്ക് പരിശീലനം നൽകി

പ്രോഗ്രാമിങ് ക്ലാസുകൾ

സ്ക്രാച്ച് 2 എന്ന സോഫ്‌റ്റെവെയിൽ ആണ് കുട്ടികൾക്ക് പ്രോഗ്രാമിങിൽ പരിശീലനം നൽകിയത് പുസ്തകത്തിലുള്ള ഗെയിമുകൾ മാത്രമല്ല ചിത്രങ്ങൾ ചേർത്ത് പുതിയവ ഉണ്ടാക്കാനും കുട്ടികൾ താത്പര്യം കാണിച്ചു

മലയാളം കമ്പ്യൂട്ടിങ് പരിശീലനം

മലയാളം കമ്പ്യൂട്ടിങ് പരിശീലനം  കുട്ടികൾക്ക് നൽകി ഡിജിറ്റൽ മാഗസിൻ ഉണ്ടാക്കുന്നതിനുള്ള പരിശീലനവും കുട്ടികൾക്ക് നൽകി .ഡിജിറ്റൽ മാഗസിൻ ഉണ്ടാക്കാൻ ഒരു സംഘം കുട്ടികളെ തിരഞ്ഞെടുത്തു .മുൻ വര്ഷങ്ങളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവർക്കു വേണ്ട നിർദ്ദേശം നൽകി

സ്കൂൾ തല ക്യാമ്പ്

അനിമേഷൻ ,പ്രോഗ്രാമിങ് ,മൊബൈൽ ആപ് എന്നിവയിലാണ് കുട്ടികൾക്ക് സ്കൂൾ തല ക്യാമ്പ് നടത്തിയത് എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്യാമ്പിൽ ഉത്സാഹപൂർവ്വം പങ്കെടുത്തു അതിലെ കളികളും മത്സരങ്ങളും കുട്ടികൾക്ക് മാത്സര്യം ജനിപ്പിക്കുന്നതും കൗതുകം ഉളവാക്കുന്നതുമായിരുന്നു ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സുമാരായ നിർമല ടീച്ചറും സുധ ടീച്ചറുമാണ് ക്ലാസുകൾ നയിച്ചത്. സ്കൂൾ തല ക്യാമ്പിൽ നല്ല പ്രകടനങ്ങൾ കാഴ്ച വച്ച ,അമോലിക മണി, അവന്തിക ഷാജു , ഷാനെറ്  ഷാജു ,അനറ്റ് സാജു , ടെസ്സ പ്രസാദ് , ആഞ്‌ജലീന വിജോയ് ,ഹെലോന,ജോർജ്  സാമുവേൽ, ആഞ്ചൽ ബൈജു എന്നിവരെ സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.

സബ് ജില്ലാ ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനികൾ

സബ് ജില്ല ക്യാമ്പ്

സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് അങ്കമാലി ഹോളി ഫാമിലി വിദ്യാലയത്തിൽ വച്ച് ക്ലാസുകൾ നടത്തി .2ദിവസമായിരുന്നു ക്ലാസുകൾ അനിമേഷൻ ക്ലാസ്സുകളിൽ കുട്ടികളെ ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി .പ്രോഗ്രാമിങ് ക്ലാസ്സുകളിൽ കുട്ടികൾക്ക് സ്ക്രച് 3 പരിചയപ്പെടുത്തുകയും  അതിൽ കുട്ടികൾ പുതിയ ഗെയിമുകൾ  ഉണ്ടാക്കുകയും ചെയ്തു .സബ്ജില്ലാ ക്യാമ്പിൽ നിന്നും ഈ വിദ്യാലയത്തിലെ അമോലിക മണി ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു 

ജില്ലാ ക്യാമ്പ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥിനി

എറണാകുളം ജില്ലയിലെ ജില്ലാ ക്യാമ്പ് എറണാകുളം ആർട്ടിസ്റ് സെന്ററിലാണ് നടന്നത് .സെന്റ് ജോസഫ് വിദ്യാലയത്തിലെ അമോലിക മണി ക്യാമ്പിൽ അനിമേഷൻ ഗ്രൂപ്പിൽ പങ്കെടുത്തു .ദിവസങ്ങളിലായാണ് ക്യാമ്പ് നടന്നത് .വളരെ നല്ല ക്യാമ്പായിരുന്നു അത് .മാസ്റ്റർ ട്രെയിനീസ് ആയ അധ്യാപകനായിരുന്നു ഓരോ സെഷൻസും എടുത്തിരുന്നത് .പുതിയ സോഫ്‌റ്റെവെസ് കുട്ടികൾക്ക് പരിചയപ്പെടുത്തി 

ഹാർഡ് വെയർ പരിശീലനം

മധ്യ വേനലവധിക്കാലത്തു ഒരാഴ്ച നീണ്ടുനിന്ന ഒരു ക്യാമ്പ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകി .ഒരു ദിവസത്തെ ക്ലാസ്സായി ഹാർഡ്‌വെയർ പരിശീലനം നൽകി .കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ കുട്ടികൾ കമ്പ്യൂട്ടർ അഴിച്ചുതന്നെ മനസ്സിലാക്കി .ഗ്രൂപ്പുകളായി തിരിഞ്ഞു നടത്തിയ ഈ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ ഇഷ്ട്ടപെട്ടു

ഡി എസ് എൽ ആർ കാമറ പരിശീലനം 

ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ഡി എസ് എൽ ആർ കാമറ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകി ഈ ക്ലാസുകൾ നയിച്ചത് ഈ വിദ്യാലയത്തിലെ മുൻ ലിറ്റിൽ കൈറ്റ് അംഗമായിരുന്ന എവ്‌ലിൻ ആയിരുന്നു .വിവിധ കാമറ ടെക്‌നിക്കുകളും കാമറ പിടിക്കേണ്ട രീതിയും എടുത്ത ഫോട്ടോകൾ എങ്ങനെ കംപ്യൂട്ടറിലേക്കു മാറ്റം എന്നും കുട്ടികൾക്ക് വിശദീകരിച്ചു കുട്ടികൾ എടുത്ത ഫോട്ടോകളുടെ പ്രദർശനവും ഉണ്ടായിരുന്നു സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങളെടുക്കാൻ കുട്ടികളെ ചുമതലപ്പെടുത്തി

കെഡൻ ലൈവ് പരിശീലനം 

ക്യാമറയിലെടുത്ത ചിത്രങ്ങളുപയോഗിച്ചു എങ്ങനെ നല്ല വിഡിയോകൾ നിർമ്മിക്കാം എന്ന പരിശീലനം നൽകി കുട്ടികൾ അവരെടുത്ത ചിത്രങ്ങളുപയോഗിച്ചു വിവിധ വിഡിയോകൾ നിർമ്മിച്ചു .പരിശീലനത്തിന് നേതൃത്വം നൽകിയത് ജിഷ ടീച്ചർ ആയിരുന്നു

മൊബൈൽ ആപ്പ് പരിശീലനം

അവധിക്കാലത്തെ ക്യാമ്പിലെ ഒരു സെഷൻ മൊബൈൽ ആപ്പിനെ കുറിച്ചായിരുന്നു ഈ സെഷൻ കുട്ടികൾക്ക് വളരെ രസകരമായി അനുഭവപ്പെട്ടു സ്ക്രാച്ച് സോഫ്റ്റ്‌വെയർ പരിചയപ്പെട്ടിരുന്ന അവർ മൊബൈൽ ആപ്പിലെ കോഡുകളെല്ലാം പെട്ടന്ന് മനസ്സിലാക്കി ചെയ്യുന്നുണ്ടായിരുന്നു

ഇലക്ട്രോണിക്സ് ക്ലാസുകൾ

ലിറ്റിൽ കൈറ്റ്സ് പാഠപദ്ധതിയിലെ പുതിയ വിഷയമായ  റോബോട്ടിക്‌സ് ക്ലാസുകൾ അവധിക്കാലത്തെ ക്യാമ്പിലാണ് എടുത്തത് .ഫിസാറ്റ് എഞ്ചിനീറിങ് കോളേജിലെ വിദ്യാർത്ഥികളായ അമൽ ഷമ്മി ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ച.കുട്ടികളെ ഓർഡിനോബോർഡ് ബ്രെഡ്‌ബോർഡ് റെസിസ്റ്ററുകൾ കപ്പാസിറ്ററുകൾ എൽ ഇ ഡി ലൈറ്റുകൾ ,ഐ സി ചിപ്പുകൾ എന്നിവ പരിചയപ്പെടുത്തി .കുട്ടികൾ നിർദേശാനുസരണം സർക്കീട്ടുകൾ നിർമ്മിച്ച് ലൈനുകൾ തെളിയിച്ചു

റോബോട്ടിക് പരിശീലനം

വിനോദപ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് അറിവും കഴിവുകളും വികസിപ്പിക്കുന്നതിനുള്ള നൂതന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന മേഖലയാണ് റോബോട്ടിക്സ് .റോബോട്ടുകളുടെ രൂപകൽപ്പന, നിർമ്മാണം, പ്രവർത്തനം, പ്രയോഗം എന്നിവ കൈകാര്യം ചെയ്യുന്ന സാങ്കേതികവിദ്യയുടെ ശാഖയാണ്റോബോട്ടിക്സ്.പുതിയ ഈ സാങ്കേതിക വിദ്യ കുട്ടികൾ വളരെ താത്പര്യപൂർവം മനസ്സിലാക്കി. കുട്ടികൾ വിവിധ തരത്തിലുള്ള റോബോട്ടുകളെ പരിചയപ്പെട്ടു അവ പ്രവർത്തിക്കുന്ന രീതികളും സെന്സറുകളെക്കുറിച്ചും മനസ്സിലാക്കി .പാഠഭാഗങ്ങളിൽ നൽകിയിട്ടുള്ള വിഡിയോകളും മറ്റും വളരെ സഹായകപ്രദമായിരുന്നു റോബോട്ടിക് കിറ്റും അനുബന്ധ ഉപകരണങ്ങളും കുട്ടികൾ ഗ്രൂപുകളിൽ പരിചയപ്പെടുകയും അവ ഉപയോഗിക്കേണ്ട രീതികൾ മനസ്സിലാക്കുകയും ചെയ്തു പുസ്തകത്തിൽ നൽകിയിട്ടുള്ള കോഡിങ് അവർ കൃത്യതയോടെ നടത്തി .മറ്റേതു ക്ലാസ്സുകളെക്കാളും കുട്ടികൾക്ക് ഏറ്റവും ഇഷ്ടപെട്ടത് റോബോട്ടിക് ക്ലാസ്സുകളാണ്  

ഹൈ ടെക് പരിപാലനം

വിദ്യാലയത്തിന് ലഭിച്ചിട്ടുള്ള ഹൈ ടെക് ഉപകരണങ്ങളുടെ പരിപാലനം ലിറ്റിൽ കൈറ്റ് വിദ്യാർത്ഥിയുടെ ഉത്തരവാദിത്വമാണ് അതിനായി അവരെ ഒരുക്കുകയാണ് ഈ ക്ലാസ്സുകളുടെ ലക്‌ഷ്യം .ഇതിനുള്ള നിർദ്ദേശങ്ങൾ ലിറ്റിൽ കൈറ്റ് ക്ലാസ്സുകളിൽ നൽകി പ്രോജെക്ടറുകളും ലാപ് ടോപുകളും ബന്ധിപ്പിക്കേണ്ടതെങ്ങിനെയെന്നും സ്പീക്കറുകൾ കണക്ട് ചെയ്യേണ്ടതെങ്ങനെയെന്നും തുടങ്ങി ക്ലാസ്സുകളിൽ അധ്യാപകർക്ക് സഹായകരായി വർത്തിക്കേണ്ടതെങ്ങനെയെന്നുമുഉള്ള നിർദേശങ്ങൾ ഈ ക്ലാസ്സുകളിലൂടെ നൽകി

ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ

ഫ്രീ സോഫ്റ്റ്‌വെയർ ഡേ

ഫ്രീ സോഫ്റ്റ്‌വെയർ ഡേയോടനുബന്ധിച്ചു കുട്ടികൾക്ക് പോസ്റ്റർ മേക്കിങ് മത്സരം നടത്തികുട്ടികൾ ഉണ്ടാക്കിയ പോസ്റ്ററുകൾ സ്കൂൾ വിക്കിയിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു തുടർന്നുള്ള ദിവസങ്ങളിൽ റോബോട്ടിക്‌സ് ക്ലാസുകൾ നടത്തി .അവർ അവധിക്കാലത്തു പങ്കെടുത്ത ക്ലാസ്സുകളിൽ നിന്നും ഉൾക്കൊണ്ട ആശയങ്ങൾ ഉപയോഗിച്ച് സെന്സറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇറിഗേഷൻ സിസ്റ്റവും ട്രാഫിക് ലൈറ്റുകൾ ഉണ്ടാക്കി പ്രദർശിപ്പിച്ചു

റോബോട്ടിക്‌സ് എക്സിബിഷൻ/സയൻസ് എക്സിബിഷൻ

സ്കൂളിൽ നടന്ന സയൻസ്   എക്സിബിഷനിൽ സെൻസറുകൾ ഉപയോഗിച്ച് നിർമ്മിച്ച ട്രാഫിക് ലൈറ്റുകൾ സ്മാർട്ട് വേസ്റ്റ് ബാസ്കറ്റ് ,ഓട്ടോമാറ്റിക് ഇറിഗേഷൻ സിസ്റ്റം എന്നിവ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു .അവധിക്കാലത്തും നടന്ന റോബോട്ടിക്‌സ് ക്ലാസുകൾ ഇതിനു സഹായകമായി എന്ന് കുട്ടികൾ പറഞ്ഞു .യു ട്യൂബിന്റെ സഹായവും കുട്ടികൾ തേടിയിരുന്നു .ഇത്തവണ നടന്ന സയൻസ് എക്സിബിഷനിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ വളരെ സജീവമായി പങ്കെടുത്തു .അടുത്ത തവണ റോബോട്ടിക്സിന് തന്നെ ഒരു എക്സിബിഷൻ നടത്താമെന്നു ലിറ്റിൽ കൈറ്റ്സ് അധ്യാപകർ തീരുമാനിച്ചു

ഓർഡിനോ ഫെസ്റ്റ്

ഇന്റെർനെറ്റ് ഓഫ് തിങ്ങ്സ്

ഇലക്ട്രോണിക്സ്, സോഫ്റ്റ്‌വെയർ, സെൻസറുകൾ, ആക്ച്ചുവേറ്ററുകൾ, കണക്റ്റീവിറ്റി എന്നിവ അടങ്ങിയിട്ടുള്ള വിവിധ ഭൗതികോപകരണങ്ങൾ, വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് അവയ്ക്കിടയിൽ വിവര കൈമാറ്റം സാധ്യമാക്കിയിട്ടുള്ള ശൃംഖലയാണ് ഇന്റർനെറ്റ് ഓഫ് തിങ്‌സ് അഥവാ .IOT

ഫ്രീ സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ചു IOTയെ ക്കുറിച്ചുള്ള ഒരു സെഷൻ ഫിസാറ് എഞ്ചിനീറിങ് കോളേജിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ഒമ്പതാക്ലാസ്സിലെയും  പത്താം  ക്ലാസിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നടത്തുകയുണ്ടായി .പുതു ലോകത്തിന്റെ പുതിയ സാങ്കേതിക വിദ്യകൾ എഞ്ചിനീറിങ് വിദ്യാർഥികൾ വളരെ നന്നായി വിശദീകരിച്ചു സാങ്കേതിക വിദ്യയിലൂന്നിയ P[റോജക്ടുകളുടെ പ്രദർശനവും അവർ നടത്തി 

സ്കൂൾ വിക്കി അപ്‌ഡേഷൻ പരിശീലനം

സ്കൂൾവിക്കി അപ്ഡേഷനെക്കുറിച്ചുള്ള ഒരു ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകി സ്കൂൾ വിക്കിയിൽ പ്രവേശിക്കേണ്ടതെങ്ങനെയെന്നും അവയിൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്യേണ്ടതെങ്ങനെയും ചിത്രങ്ങൾ റേസിസി ചെയ്യേണ്ടതെങ്ങനെയെന്നും റിപ്പോർട് തയ്യാറാക്കേണ്ടതെങ്ങനെയെന്നും എൽ കെ മിസ്ട്രസ് സുധ ജോസ് വിവരിച്ചു സ്കൂൾ വിക്കി  അപ്ഡേഷനായി കുറച്ചു ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുത്തു

സൈബർ സെക്യൂരിറ്റി ക്ലാസുകൾ

പത്താം ക്ലാസ്സിലെ കുട്ടികളുടെ ഗ്രൂപ്പ്  പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിദ്യാലയത്തിലെ എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾക്ക് സത്യമേവ ജയതേ ക്ലാസുകൾ നൽകിയത് .എല്ലാ ക്ലാസ്സുകളിലും ഒരേ സമയത്താണ് ഈ ക്ലാസുകൾ നൽകിയത് .പത്താം ക്ലാസ്സിലൂടെ രണ്ടു ഗ്രൂപ്പുകളാണ് ഈ ഗ്രൂപ് പ്രവർത്തനങ്ങൾ തിരഞ്ഞെടുത്തത് .അവർ തങ്ങളുടെ അംഗങ്ങൾക്ക് പ്രവർത്തങ്ങൾ വിഭജിച്ചു നൽകി .നേരത്തെ തന്നെ അവർ ക്ലാസുകൾ നന്നായി ഒരുങ്ങിയിരുന്നു ഹൈ ടെക് ഉപകാരങ്ങൾ ഉപയോഗിച്ചാണ് ക്ലാസുകൾ എടുത്തത് .പുതിയ അധ്യാപകരെ മറ്റു കുട്ടികൾ വളരെ നന്നായി ശ്രദ്ധിച്ചു .മൊബൈലുകളിൽ വരുന്ന വ്യാജവാർത്തകൾ ക്കുറിച്ചും അവ എങ്ങനെ തിരിച്ചറിയാമെന്നും കുട്ടികൾ വിശദീകരിച്ചു .ഇതുനുള്ള വിഡിയോകളും അവർ ശ്രദ്ധാപൂർവം കണ്ടു .തെറ്റായ വാർത്തകൾ പടരുവാനുള്ള സാഹചര്യങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നും അവർ മനസ്സിലാക്കി .ക്‌ളാസ്സുകൾ വളരെ ഫലപ്രദമായിരുന്നെന്നു കുട്ടികൾ അഭിപ്രായപ്പെട്ടു .ക്‌ളാസ് എടുത്ത വിദ്യാർഥിനികൾക്ക് ഈ ക്ലാസുകൾ വളരെയധികം ആത്മവിശ്വാസം നൽകി

പ്രൊജക്റ്റ് സബ്മിഷൻ

പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രോജെക്ഷൻ സബ്മിഷൻ നടത്തി .കുട്ടികൾ സ്ക്രാച്ച് ഉപയോഗിച്ചു ഉള്ള ഗെയിമുകളിലാണ് നിർമ്മിച്ചത് ,പോസ്റ്ററുകളും നിർമ്മിച്ചിരുന്നു .അവർ നിർമ്മിച്ച ഗാമുകളുടെ ഒരു പ്രദർശനവും സംഘടിപ്പിച്ചു .ചെറിയ ക്‌ളാസ്സുകളിലെ കുട്ടികൾക്ക് ഇട്ടു ഉപയോഗിച്ച് കളിക്കാനുള്ള ഒരു അവസരവും ഒരുക്കിയിരുന്നു

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ തനത്  പ്രവർത്തനങ്ങൾ

പാർശ്വവത്കരിക്കപ്പെട്ട കുട്ടികൾക്കുള്ള സോഫ്റ്റ്‌വെയർ പരിശീലനങ്ങൾ

നമ്മുടെ വിദ്യാലയത്തിലെ ഫ്രീ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കുട്ടികൾക്കായി ഒരു കമ്പ്യൂട്ടർ പരിശീലന ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് നടത്തി .വൈകിട്ട് നാലുമണിക്ക് ശേഷമാണ് ക്ലാസുകൾ നടന്നത് .പല കുട്ടികൾക്കും കമ്പ്യൂട്ടർ പഠിക്കുവാൻ താത്പര്യമുണ്ടെങ്കിലും പല കാരണങ്ങളാൽ പേടി ഉള്ളവരായിരുന്നു  .അവർക്കു  മാത്രമായി  അവരുടെ ചേച്ചിമാർ തന്നെ എടുത്ത ക്ലാസുകൾ വളരെ ആത്മവിശ്വാസം പകരുന്നവയായിരുന്നു പുതിയ ഒരു സോഫ്റ്റ് വെയർ ആണ് അവരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പഠിപ്പിച്ചത് .ജിമ്പിൽ അവർ പോസ്റ്റർ ഉണ്ടാക്കുകയും അവരുടെ പേരുകൾ അവയിൽ എഴുതുകയും ചെയ്തപ്പോൾ അവർക്കു സ്വയം അഭിമാനം തോന്നി .അവരുടെ ഈ സന്തോഷം ലിറ്റിൽ കൈറ്റിസിന് കൂടുതൽ ക്‌ളാസ്സുകൾ അവർക്കായി എടുക്കാനുള്ള പ്രചോദനമായിരുന്നു.ലിറ്റിൽ കൈറ്റ്സ് ക്‌ളാസ്സുകളിൽ അവർ പഠിച്ച മറ്റു സോഫ്റ്റ് വെയറുകൾ സമയമാനുസരിച്ചു ഈ കുട്ടികളെ പഠിപ്പിക്കുമെന്നു ലിറ്റിൽ കൈറ്റിസിന്റെ മീറ്റിംഗിൽ തീരുമാനിച്ചു.

സ്കൂൾ വിക്കി പേജ് പരിചയപ്പെടുത്തൽ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  ഈ വർഷത്തെ ഒരു പ്രവർത്തനമായി ഞങ്ങൾ തിരഞ്ഞെടുത്തത് സ്കൂൾ വിക്കി ഈ വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും പരിചയപ്പെടുത്തുക എന്നതായിരുന്നു .ഇതിനായി പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഞങളുടെ വിദ്യാലയത്തിന്റെ സ്കൂൾ വിക്കി പേജിന്റെ ക്വു ആർ കോഡുകളും കോഡ് ജനറേറ്റർ ഉപയോഗിച്ചു ഉണ്ടാക്കി .തുടർന്ന് എല്ലാ ക്ലാസ്സുകളിലും എങ്ങനെ ക്വു ആർ കോഡു സ്കാനർ ഉപയോഗിച്ചു സ്കാൻ ചെയ്തു സ്കൂൾ വിക്കി പേജിലേക്ക് പ്രവേശിക്കാം എന്ന് വിശദീകരിച്ചു .തുടർന്ന് കോഡിന്റെ ഒരു പോസ്റ്റർ നിർമ്മിച്ച് സ്കൂളിന്റെ വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിലേക്കും അയച്ചു .പിനീട് നടന്ന അമ്മമാരുടെ യോഗത്തിലും ഇത് വിശദീകരിച്ചു .

ശാരീരിക പരിമിതിയുള്ളവർക്കുള്ള ക്‌ളാസ്സുകൾ

അഞ്ച് ആറ് ഏഴ് ക്ലാസ്സുകളിലെ കാഴ്ച ,കേൾവി എന്നിവയിൽ പരിമിതിയുള്ള കുട്ടികൾക്കായി ലിറ്റിൽ കൈറ്സ് അംഗങ്ങൾ ക്ലാസുകൾ നടത്തി ജിമ്പ് എന്ന സോഫ്റ്റ് വെയർ ആണ് അവരെ കുട്ടികളെ പഠിപ്പിച്ചത് .ക്ലാസുകൾ അവർക്കു വളരെ ഉപകാരപ്രദമായിരുന്നു .ഓരോ കുട്ടികളെകൊണ്ടും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഓരോ പോസ്റ്ററുകൾ ഉണ്ടാക്കിച്ചു .ഈ പ്രവർത്തനങ്ങൾ ഓരോ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ആത്മസംതൃപ്‌തി നല്കുന്നവയായിരുന്നു .തങ്ങൾ പഠിച്ച അറിവുകൾ പകർന്നു നല്കിയതുമാത്രമല്ല അവർക്കു സംതൃപ്‌തി നൽകിയത് അവർ പഠിപ്പിച്ച കുട്ടികളുടെ കണ്ണുകളിൽ കണ്ട ആത്മവിശ്വാസം അവരുടെ മനസ്സ് നിറക്കുന്നതായിരുന്നു

ക്വു ആർ കോഡു പതിപ്പിക്കൽ

ലിറ്റിൽ കൈറ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ക്വു ആർ കോഡു പ്രിന്റ് എടുത്തു സ്കൂൾ ഗേറ്റിനു സമീപം പതിപ്പിച്ചു