ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
![](/images/thumb/f/fa/36028_55.png/300px-36028_55.png)
![](/images/thumb/f/f4/36028_56.png/300px-36028_56.png)
![](/images/thumb/0/0d/36028_57.png/300px-36028_57.png)
![](/images/thumb/b/b9/36028_61.png/300px-36028_61.png)
ആലപ്പുഴ ജില്ലയിലെ താലൂക്കും, ഒരു മുനിസിപ്പൽ നഗരവുമാണ് മാവേലിക്കര. ഇംഗ്ലീഷ്: Mavelikara . ആലപ്പുഴ ജില്ലയുടെ തെക്കേ അതിർത്തിയിൽ മഹത്തായ കോട്ട അഥവാ വേലി നിലനിന്നിരുന്ന നാട് എന്നർത്ഥത്തിലാണ് മാവേലിക്കര എന്ന പേരു ലഭിക്കുന്നത്. എന്നാൽ മഹാബലിക്കര എന്ന പേര് ലോപിച്ചാണ് മാവേലിക്കര ആയത് എന്നാണ് പഴമക്കാർ പറയുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനായിതിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവാണ് 1896 ൽ ഈ വിദ്യാലയം സ്ഥാപിച്ചത് . 1946ൽഹൈസ്കൂളായും 1998 ൽ ഹയർ സെക്കന്ററിസ്കൂളായും ഉയർത്തി.ആദ്യത്തെ പ്രധാനഅദ്ധ്യാപിക ശ്രീമതി മാധവിക്കുട്ടിയമ്മ ആയിരുന്നു.മാവേലിക്കരയുടെ സാംസ്കാരിക നായകനായ ഏ.ആർ. രാജരാജവർമ്മ യോടുള്ള ആദരസൂചകമായി 1993ൽ ഈ സ്കൂളിന് ഏ. ആർ. രാജരാജവർമ്മ മെമ്മോറിയൽ ഗവൺമെൻറ് ഹൈസ്കൂൾ എന്ന്നാ മകരണം ചെയ്തു.