സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2023-26
25041-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 25041 |
യൂണിറ്റ് നമ്പർ | LK/2018/25041 |
അംഗങ്ങളുടെ എണ്ണം | 30 |
റവന്യൂ ജില്ല | ആലുവ |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | അങ്കമാലി |
ലീഡർ | ഐൻ മരിയ വിബിൻ |
ഡെപ്യൂട്ടി ലീഡർ | ഹരിഷ്മ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുധ ജോസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിർമല കെ പി |
അവസാനം തിരുത്തിയത് | |
18-11-2023 | 25041 |
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2023-26
ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഭരണ സമിതി
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
ലിറ്റിൽ കുറെ അംഗങ്ങളെ ചേർക്കുന്നതിനുള്ള അഭിരുചി പരീക്ഷയിൽ കുട്ടികൾ വളരെ താത്പര്യപൂർവ്വം കുട്ടികൾക്ക് പങ്കെടുത്തു .50കുട്ടികളാണ് അഭിരുചി പരീക്ഷയിൽ പങ്കെടുത്തത് .38 കുട്ടികൾക്ക് സെലെക്ഷൻ കിട്ടി
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ ക്ലാസ്സുകളുടെ തുടക്കമായി എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി .മാസ്റ്റർ ട്രെയ്നറായ മൈക്കിൾ സർ ആണ് ക്ലാസുകൾ നയിച്ചത് ലിറ്റിൽ കൈറ്റ്സ് സംഘടനയെക്കുറിച്ചും സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും സർ വളരെ നന്നായി പറഞ്ഞു .കുട്ടികൾ വളരെ ശ്രദ്ധാപൂർവം ക്ലാസ്സിൽ പങ്കെടുത്തു .ലിറ്റിൽ കൈറ്റ്സ് സംഘടനയിലൂടെ കുട്ടികളെ ഐ ടി പരിജ്ഞാനമുള്ളവരാക്കുക മാത്രമല്ല ചെയ്യുന്നതിനും അവർ പഠിച്ച കാര്യങ്ങൾ സമൂഹത്തിനു ഉപയൂഖമാക്കുന്നതെങ്ങനെയെന്നും സർ വിശദീകരിച്ചു .വിദ്യാർത്ഥികളുടെ പരിശീലന കാലയളവിൽ അവർ പഠിക്കുന്ന വിവിധ സോഫ്റ്റെവെർസ് അവർക്കു പരിചയപ്പെടുത്തി .ചെറിയ ആക്ടിവിറ്റീസ് അവരെക്കൊണ്ടു ചെയ്യിച്ചു ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സുമാരായ സുധ ജോസ് നിർമല കെ പി എന്നിവരും പ്രവർത്തനങ്ങളിലുണ്ടായിയുന്നു
ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ളാസ്സുകൾ
ഹൈ ടെക് പരിപാലന ക്ലാസുകൾ
ലിറ്റിൽ കൈറ്റ്സ് സംഘടനയിലേക്ക് പുതുതായി ചേർന്നിട്ടുള്ള കുട്ടികൾക്ക് ഹൈ ടെക് ഉപകരണങ്ങൾ പരിചയപ്പെടുത്തുകയാണ് ആദ്യം ചെയ്തത് .തുടർന്ന് അവയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു .അവ കണക്ട് ചെയ്യേണ്ടതെങ്ങിനെയെന്നും പ്രവർത്തിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെന്നും വിശദീകരിച്ചു. ഇന്റർനെറ്റ് കണക്ട് ചെയ്യേണ്ടതെങ്ങനെയെന്നും വിശദീകരിച്ചു .റീസെറ്റ് സെറ്റിംഗ്സ് എങ്ങനെ ചെയ്യാമെന്നും കുട്ടികൾ മനസ്സിലാക്കി .ഓരോ ക്ലാസിലെയും ഹൈ ടെക് ഉപകരണങ്ങളുടെ ചുമതല ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഏൽപ്പിച്ചു .
വരകൾ വർണങ്ങൾ
ക്ലാസ്സുകളിൽ കുട്ടികൾക്ക് ജിമ്പ് സോഫ്റ്റ് വെയർ പരിചയപ്പെടുത്തി .ടെക്സ്റ്റ് ബുക്കിൽ തന്നിട്ടുള്ള സൂര്യന്റെ ചിത്രം അധ്യാപകരുടെ വിശദീകണങ്ങളുടെ സഹായത്തോടെ കുട്ടികൾ വരച്ചു .തുടർന്ന് ഇങ്ക് സ്കൈപ്പ് സോഫ്റ്റ് വെയർ പരിചയപ്പെടുത്തി .ഗ്രേഡിയന്റ് ടൂൾ പ്രത്യേകം വിശദീകരിച്ചു .തുടർന്ന് പായ് കപ്പൽ വരക്കുകയും ഗ്രേഡിയന്റ് നൽകുകയും ചെയ്തു .
അനിമേഷൻ ക്ലാസുകൾ
കുട്ടികൾക്ക് അനിമേഷന്റെ ശാസ്ത്രം എന്തെന്ന് വിശദീകരിച്ചു കൊടുത്തു .തുടർന്ന് അനിമേഷന്റെ സോഫ്റ്റ്വെയർ ആയ ടൂ പി ടൂ ഡി എന്ന സോഫ്റ്റ് വെയർ പരിചയപ്പെടുത്തി .പുതിയ ക്യാൻവാസ് എങ്ങനെ എടുക്കുമെന്നും അതിലെ വിവിധ ഫ്രെമുകളിൽ സെറ്റ് ചെയ്യുമെന്നും വിശദീകരിച്ചു .ട്വീനിംഗ് എന്ന തന്ത്രത്തെക്കുറിച്ചും വിവിധ ഫ്രെമുകളിൽ ചിത്രങ്ങൾ ചേർക്കുന്നതിനെക്കുറിച്ചും വിശദീകരിച്ചു .അതിനുശേഷം അവർ നേരത്തെ വരച്ച സൂര്യന്റെ ചിത്രവും പായ്ക്കപ്പലിന്റെ ചിത്രവും ഉപയോഗിച്ച് ഒരു അനിമേഷൻ ചിത്രം ഉണ്ടാക്കി