ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ്
തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന 140 വർഷം പഴക്കമുള്ള സുസജ്ജമായ സയൻസ് ഐടി ലാബുകളും ലൈബ്രറിയും ഉള്ള ഈ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളിൽ ഒന്നാണ് ലിറ്റിൽകൈറ്റ്സ് . നൂതന സാങ്കേതികവിദ്യയുടെ പുത്തൻ ആശയങ്ങൾ ഹൈസ്കൂൾ തലം മുതൽ തന്നെ കുട്ടികളിലേക്ക് എത്തിക്കുന്നത് വഴി ഐടി മേഖലയിൽ കുട്ടികളുടെ താൽപര്യവും കഴിവും വർദ്ധിപ്പിക്കുന്നതിനായി കേരള സർക്കാർ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . ഗ്രാഫിക്സ്, ആനിമേഷൻ,പ്രോഗ്രാമിംഗ് , ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മലയാളം കംപ്യൂട്ടിംഗ് തുടങ്ങി വിവിധ മേഖലകളിൽപരിശീലനം നൽകുന്ന ഈ ക്ലബ്ബിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എട്ടാം ക്ലാസിൽ കൈറ്റ് നടത്തുന്നഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് വഴിയാണ്.2018 ൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ലിറ്റിൽകൈറ്റ്സ് പദ്ധതിയുടെ ഭാഗമായി 2018 തന്നെ ഞങ്ങളുടെ സ്കൂളിലും എൽകെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.