ഗവ. എച്ച് എസ് എസ് മീനങ്ങാടി/നാഷണൽ സർവ്വീസ് സ്കീം/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


വ്യക്തിത്വ വികസന ശിൽപശാല

നാഷനൽ സർവീസ് സ്കീമിൽ പുതുതായി എൻറോൾ ചെയ്ത വിദ്യാർത്ഥികൾക്കായി ഏകദിന വ്യക്തിത്വവികസന ശിൽപശാല സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വ്യക്തിത്വവികസനം എൻ.എസ്.എസ്സിലൂടെ എന്ന വിഷയത്തിൽ പ്രമുഖ പരിശീലകൻ തോമസ് വിൽസൺ ക്ലാസ്സെടുത്തു. പ്രോഗ്രാം കോർഡിനേറ്റർ ആശാരാജ്, പി.ടി. ജോസ് എന്നിവർ നേതൃത്വം നൽകി


ഭരണഘടനാ മൂല്യങ്ങൾ ബോധവത്കരണ പരിപാടി നടത്തി.

ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളിലുംപൊതുജനങ്ങളിലും മതിയായ അവബോധം വളർത്തുന്നതിനുമായി നാഷനൽ സർവീസ് സ്കീമിന്റെ ഭരണഘടനയുടെ ആമുഖ വായനയും ചർച്ചയും നടത്തി. സ്കൂളിൽ പ്രദർശിപ്പിക്കുന്നതിനുള്ള ആമുഖത്തിന്റെ പകർപ്പ് സീനിയർ അസിസ്റ്റന്റ് ഡോ. ബാവ കെ പാലുകുന്ന് എൻ.എസ്.എസ് പ്രതിനിധി നയൻ എൽസ ഷാജിയിൽ നിന്നും ഏറ്റുവാങ്ങി. പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ ടി.വി ജോണി മുഖ്യപ്രഭാഷണം നടത്തി. കോഡിനേറ്റർ ആശാ രാജ്, പി.ടി ജോസ് എന്നിവർ ആശംസകളർപിച്ചു

പ്ലസ് വൺ പ്രവേശനം അവിസ്മരണീയമാക്കി എൻ.എസ് എസ്. വിദ്യാർഥികൾ .

പ്ലസ് വൺ പ്രവേശനം നേടി സ്കൂളിലെത്തിയ വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികൾ പുസ്തകങ്ങൾ നൽകി വരവേറ്റത് കൗതുകമായി. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും , സാഹിതി സാംസ്കാരിക വേദിയും ചേർന്ന് സംഘടിപ്പിച്ച ബഷീർ ദിനാചരത്തിന്റെ ഭാഗമായാണ് മുഴുവൻ വിദ്യാർഥികൾക്കും ബഷീറിന്റേതുൾപ്പെടെയുള്ള പുസ്തകങ്ങൾ നൽകിയത് .തുടർന്ന് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന ചെറുകഥാ സമാഹാരത്തെ അടിസ്ഥാനമാക്കി പുസ്തകച്ചർച്ചയും , അനുസ്മരണ സദസ്സും സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. ഡോ. ബാവ കെ. പാലുകുന്ന് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ ആശാരാജ്, സാരംഗി ചന്ദ്ര, കരോളിൻ മരിയ മാത്യു, മിഥുന ചന്ദ്രൻ , അതുൽ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.







മാമ്പഴക്കാലം പദ്ധതിക്കു തുടക്കമായി

അന്യം വന്നു പോകുന്ന നാട്ടുമാവുകൾ നട്ടുവളർത്തി സംരക്ഷിക്കാനും , വരും തലമുറകൾക്ക് മധുരം കിനിയുന്ന മാമ്പഴങ്ങൾ സമ്മാനിക്കാനും ലക്ഷ്യമിട്ട് എൻ.എസ്.എസ് നടപ്പിലാക്കുന്ന മാമ്പഴക്കാലം പദ്ധതിക്കു തുടക്കമായി. സ്കൂൾ പരിസരങ്ങളിലും , വഴിയോരങ്ങളിലും, കുട്ടികളുടെ വീടുകളിലുമായി അഞ്ഞൂറ് നാട്ടുമാവിൻ തൈകൾ നട്ടുവളർത്തും. പദ്ധതിയുടെ ഉദ്ഘാടനം പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി നുസ്രത്ത് നിർവ്വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസ ആശാ രാജ്, വാർഡ് മെമ്പർ ടി.പി ഷിജു, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ,പി ടി എ പ്രസിഡണ്ട് എം. വി പ്രിമേഷ് , ഡോ.ബാവ കെ. പാലുകുന്ന് എന്നിവർ പ്രസംഗിച്ചു.

ഓട്ടോ ഡ്രൈവർമാരെ ആദരിച്ചു

മീനങ്ങാടി ടൗണും പരിസരവും, വൃത്തിയായും മനോഹരവുമായും കാത്തുസൂക്ഷിക്കുന്നതിൽ ക്രിയാത്മകമായ പങ്കാളിത്തം വഹിക്കുന്ന ടൗണിലെ ഓട്ടോ ഡ്രൈവർമാരെ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്തിന്റെ കാർബൺ ന്യൂട്രൽ പ്രോജക്ടിന് പിന്തുണയുമായി എൻ എസ് എസ് ആവിഷ്കരിച്ച കർമ പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി നുസ്രത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.പി ഷിജു , പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രോഗ്രാം ഓഫീസർ ആശാ രാജ്, ഡോ. ബാവ കെ പാലുകുന്ന് എന്നിവർ പ്രസംഗിച്ചു







വയനദിനം തുറന്നലൈബ്രറി

വയനാദിനത്തിൽ വിദ്യാർത്ഥികൾക്കായി ഓപ്പൺ ലൈബ്രററി ഒരുക്കി മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. അടച്ചിട്ട റൂമുകളിൽ നിന്നും വിത്യസ്ഥമായി ഇഷ്ടപ്പെട്ട പുസ്തകം തിരഞ്ഞ് എടുക്കുന്നതിനായി ഹയർ സെക്കണ്ടറി സ്കൂൾ വരാന്തയിൽ ഓപ്പൺ ലൈബ്രററി ഒരുക്കിയാണ് മീനങ്ങാടി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ വായനാദിനത്തെ അവിസ്മരണീയമാക്കുന്നത്. സ്കൂളിലെ NSS പ്രോഗ്രാം ഓഫീസർ ആഷാ രാജിൻ്റെ നേതൃത്വത്തിൽ NSS വിദ്യാർത്ഥികൾ ചുരുങ്ങിയ ദിവസം കൊണ്ടാണ് നൂറ് കണക്കിന് പുസ്തകങ്ങൾ സമാഹരിച്ചത്. പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങൾ തുടങ്ങി ബാല മാസികകളും, ദ്വൈവാരികളും ഉൾപ്പെടെ വിദ്യാർത്ഥികൾക്കായി ക്രമീകരിച്ചിട്ടുണ്ട്.പരിപാടിപൂർവ്വ വിദ്യാർത്ഥിയും എഴുത്തുകാരിയുമായ പൂജാ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, ഡോ.ബാവ കെ.പാലുകുന്ന്, മാതൃഭൂമി ബ്യൂറോ ചീഫ് കെ.പി.ഷൗക്കത്തലി ,എസ്.എം .സി ചെയർമാൻ അഡ്വ.സി വി ജോർജ് തുടങ്ങിയവർ സംസാരിച്ചു.