ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2022-25
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
18017-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 18017 |
യൂണിറ്റ് നമ്പർ | LK/2018/18017 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ലീഡർ | മിൻഹ അവുഞ്ഞിപ്പുറം കൊട്ടുതൊടി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അബ്ദുൾ ലത്തീഫ് സി കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സീജി പി കെ |
അവസാനം തിരുത്തിയത് | |
05-09-2023 | CKLatheef |
2022-25 ബാച്ച്
2022 ജൂണിൽ എട്ടാം ക്ലാസിൽ ചേർന്ന് 2025 മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന 40 വിദ്യാർഥികളടങ്ങുന്നതാണ് ഈ ബാച്ച് ലിറ്റിൽകൈറ്റ്സിന്റെ ഭാഗമായി ബാച്ച് അംഗങ്ങൾ നടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത വിവരണമാണ് ഈ താളിലുള്ളത്.
അംഗങ്ങളുടെ തെരഞ്ഞെടുപ്പ്
പതിവിന് വിപരീതമായി ഈ ബാച്ചിലെ അംഗങ്ങളെ വർഷാരംഭത്തിൽ തന്നെ തെരഞ്ഞെടുത്തു. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓൺലൈൻ പരീക്ഷയിലൂടെയാണ് കഴിഞ്ഞ അധ്യയനവർഷം മുതൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുത്ത് വരുന്നത്. ഈ പരീക്ഷക്ക് തയ്യാറാക്കുന്നതിന്റെ ഭാഗമായി താൽപര്യമുള്ള എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ പേരുകൾ ശേഖരിച്ചു. അങ്ങനെ തയ്യാറായി വന്ന 80 ലധികം കുട്ടികളെ ഉൾപ്പെടുത്തി ഒരു വാട്സാപ്പ് ഗ്രൂപ്പ് നിർമിക്കുകയും ഇത്തരം പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി കൈറ്റു് പുറത്തിറക്കിയ ലിറ്റിൽകൈറ്റസ് അപ്റ്റിറ്റ്യഡ് ടെസ്റ്റ് പരിശീലന ക്ലാസുകൾ ഷെയർ ചെയ്ത് നൽകുകയും ചെയ്തു. 83 പേർ പരീക്ഷക്കായി രജിസ്റ്റർ ചെയ്തു. ഇവരിൽ 71 പേർ പരീക്ഷക്ക് ഹാജറായി. 61 പേർ അംഗങ്ങളാകാൻ യോഗ്യത നേടി. ഇവരിൽ ആദ്യത്തെ 40 പേരെ ഉൾപ്പെടുത്തിയാണ് 2022-25 ബാച്ച് രൂപീകരിച്ചിട്ടുള്ളത്. 20 ൽ 16.2455 മാർക്ക് നേടി മിൻഹ എ.പി. ഒന്നാം റാങ്ക് കരസ്ഥമാക്കി.
ആദ്യത്തെ മൂന്ന് റാങ്കുകാർ, നേടിയ സ്കോറും
- ഒന്നാം സ്ഥാനം : മിൻഹ അവുഞ്ഞിപ്പുറം കൊട്ടുതൊടി, 16.2455
- രണ്ടാം സ്ഥാനം : മുഹമ്മദ് ഷാൻ കെ.പി., 15.6432
- മൂന്നാം സ്ഥാനം : അബൂബക്കർ സിദ്ദീഖ് പി., 13.3334
2022-25 ബാച്ചിലെ അംഗങ്ങൾ
ക്ര.ന. | അംഗത്തിന്റെ പേര് | ക്ര.ന. | അംഗത്തിന്റെ പേര് | ക്ര.ന. | അംഗത്തിന്റെ പേര് |
---|---|---|---|---|---|
1 | റിദ കെ പി | 2 | ഷാമിൽ വരിക്കോടൻ | 3 | ഫാത്തിമ ഫിദ കെ |
4 | മുഹമ്മദ് ഷാൻ കെ പി | 5 | മിൻഹ അവുഞ്ഞിപ്പുറം | 6 | ഫായിസ് ബിൻ അബ്ദുറഹിമാൻ കെ പി |
7 | മുഹമ്മദ് സിനാൻ എ | 8 | മുഹമ്മദ് ശംസീർ സി കെ | 9 | ജൽവ ഷെറിൻ എം |
10 | ഹംന പി ടി | 11 | മിൻഹ പി കെ | 12 | ആയിശ അന്നത്ത് എം |
13 | ആനന്ദ് കെ | 14 | അമീൻ നസൂഹ് സി കെ | 15 | റിയ പി |
16 | മുഹമ്മദ് റാഷിൻ എം | 17 | അബൂബക്കർ സിദ്ദീഖ് പി | 18 | മുഹമ്മദ് മിദ്ലാജ് പി കെ |
19 | ഫാത്തിമ റുഷ്ത പി | 20 | ഫാത്തിമ റിൻഷ മോൾ ടി പി | 21 | ഹിബ ഫാത്തിമ |
22 | ഫാത്തിമ സിയ കെ | 23 | മുഹമ്മദ് കാസിം | 24 | ജബ്ല ഷെറിൻ കെ |
25 | മിൻഹ സി കെ | 26 | ഹിബ ഷെറിൻ കെ | 27 | ഫഹദ് ടി |
28 | മുഹമ്മദ് അംജദ് വി പി | 29 | മുഹമ്മദ് സ്വാലിഹ് കെ എം | 30 | ഷഹ്മ ഫാത്തിമ എ കെ |
31 | സന ഫാത്തിമ എ കെ | 32 | ഷഹ്സാദ് പി കെ | 33 | മുഹമ്മദ് ഇനാൻ കെ |
34 | ഷാജിന ജബിൻ എം | 35 | ഷാനിബ ജുബിൻ എം | 36 | അജ്വ എ കെ |
37 | മുഹമ്മദ് സദീം കെ | 38 | സൻഹ ഫാത്തിമ സി കെ | 39 | അമാനുള്ള വി പി |
40 | സന സി ടി |
സ്കൂൾതല പ്രിലിമിനറി ക്യാമ്പ്
ഈ ബാച്ചിലെ ലിറ്റിൽകൈറ്റ്സിന് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് ഒക്ടോബർ 8 ന് ശനിയാഴ്ച സ്കൂളിൽ വെച്ച് നടന്നു. രാവിലെ 9:30 ന് ക്യാമ്പ് ആരംഭിച്ചു. 5 ഗ്രൂപ്പുകളായി തിരിച്ച് മത്സര രൂപത്തിൽ ആരംഭിച്ച ക്യാമ്പിൽ 37 കുട്ടികൾ പങ്കെടുത്തു. ഡസ്ൿടോപ്പ്, ലാപ്പ്ടോപ്പ്, ടാബ്ലറ്റ്, പ്രൊജക്ടർ, സ്കാനർ എന്നിങ്ങനെയായിരുന്നു ഗ്രൂപ്പുകളുടെ പേര്.
നമുക്കും ഹൈടെക്ക് ആകാം എന്ന സെഷനിൽ വിവിധ കമ്പ്യൂട്ടർ ഉപകരണങ്ങളെക്കുറിച്ചുള്ള പൊതുവായ ധാരണ നേടി. ലിറ്റിൽ കൈറ്റ്സ് പദ്ധതി പരിചയപ്പെടാം എന്ന സെഷനിൽ എന്താണ് ലിറ്റിൽകൈറ്റ്സ് എന്നും എന്തിനാണത് പ്രവർത്തിക്കുന്നത് എന്നും കുട്ടികളെ മനസ്സിലാക്കിക്കൊടുക്കാൻ പര്യാപ്തമായി. എല്ലാ ക്ലാസുകളും കളികളിലൂടെയും മത്സര രൂപത്തിലും ആയിരുന്നു. കളിയിലൂടെ അൽപം കാര്യം എന്ന സെഷനിലൂടെ സ്ക്രാച്ച് പ്രോഗ്രാമിംഗ് സോഫ്റ്റ് വെയറിനെ പരിചയപ്പെടുത്തി. കഴിഞ്ഞ തവണ പ്രോഗ്രാമിംഗിൽ സബ്ജില്ലാ പരിശീലനവും അവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടതിനാൽ ജില്ലാ പരിശീലനവും നേടിയ സജ്ജാദ് കഴിഞ്ഞവർഷം താൻ നിർമിച്ച സ്ക്രാച്ച് ഗെയിമുകൾ പരിചയപ്പെടുത്തിയത് കുട്ടികൾക്ക് വലിയ പ്രചോദനമായി. ഹൈടെക്ക് ഉപകരണങ്ങളുടെ ഉപയോഗവും അവയുടെ പരിപാലനവും സംബന്ധിച്ച ക്ലാസുകളും നൽകി. നേരത്തെ ക്യാമ്പിന്റെ ഉദ്ഘാടനം എച്ച്.എം. ശശികുമാർ നിർവഹിച്ചു. പ്രിലിമിനറി ക്യാമ്പ് സീനിയർ അസിസ്റ്റന്റ് സന്ദർശിച്ചു. പി.ടി.എ.എക്സിക്യൂട്ടീവ് കമ്മറ്റി അംഗം മുസ്തഫ കുറ്റീരി കുട്ടികൾക്ക് പാനീയം തയ്യാറാക്കി നൽകി. ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഒരു പുതിയ അനുഭവം നൽകി.
സ്കൂൾയൂണിറ്റ് പ്രവർത്തന ഡയറി വിതരണം
ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ക്ലാസ് നോട്ടുകൾ തയ്യാറാക്കുന്നതിനും, പ്രവർത്തനങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനുമായി യുണിറ്റ് എല്ലാ അംഗങ്ങൾക്കും സൗജന്യമായി വർക്ക് ഡയറികൾ നൽകിവരുന്നു. ഇപ്രാവശ്യം ലിറ്റിൽകൈറ്റ്സ് തയ്യാറാക്കിയ പ്രത്യേക ഡയറിയാണ് അംഗങ്ങൾക്ക് നൽകിയത്. അതിൽ ഉദ്ഘാടനം എച്ച്.എം. നിർവഹിച്ചു.
സ്കൂൾതല ക്യാമ്പ്
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഇരുമ്പുഴി ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ യൂണിറ്റ് ഈ വർഷത്തെ സ്കൂൾതല ക്യാമ്പ് പ്രധാനാധ്യാപകൻ കെ ശശികുമാർ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചുള്ള ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. ഓപ്പൺ ടൂൺ ആനിമേഷൻ സോഫ്റ്റ് വെയറിൽ ആശംസാകാർഡുകളുടെയും പ്രമോ ആനിമേഷൻ വീഡിയോകളുടെയും നിർമാണം. പൂക്കൾ പറിച്ച് പൂക്കളം നിർമിക്കുന്ന സ്കാച്ച് 3 പ്രോഗ്രാമിംഗ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഗെയിം നിർമാണ പരിശീലനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. ഈ ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കുന്ന ആനിമേഷൻ വീഡിയോകളും സോഫ്റ്റ് വെയറിൽ തയ്യാറാക്കുന്ന ഗെയിമുകളും പരിശോധിച്ചാണ് സബ്ജില്ലാ തലക്യാമ്പിൽ പങ്കെടുക്കേണ്ട വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച എക്സ്പെർട്ട് ടീച്ചറാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. കൈറ്റ് മാസ്റ്റർ അബ്ദുൽ ലത്തീഫ് സി.കെ. കൈറ്റ് മിസ്ട്രസ് സീജി പി.കെ എന്നിവർക്ക് പുറമെ കഴിഞ്ഞ ബാച്ചിലെ മുഹമ്മദ് മിൻഷാൽ, ഷെഹബിൻ, ഇഷാൻ എന്നിവർ സഹായികളായി.
രാവിലെ 9:30 ന് ക്യാമ്പ് ആരംഭിച്ചു. ഓണം വെക്കേഷനിലാണ് ക്യാമ്പുകൾ സംസ്ഥാനമൊട്ടാകെ നടന്നുവരുന്നത് എന്നതിനാൽ ക്യാമ്പോണം എന്ന തലക്കെട്ടിന് കീഴിൽ ഓണവുമായി ബന്ധപ്പെട്ട ആനിമേഷനുകളും സ്ക്രാച്ച് പ്രോഗ്രാം ഗെയിമുകളും വിദ്യാർഥികൾ നന്നായി ആഘോഷിച്ചു. സ്ക്രാച്ചിൽ തയ്യാറാക്കിയ റിഥം കംമ്പോർ ഉപയോഗിച്ച് കുട്ടികൾ താളമേളങ്ങൾ ഉണ്ടാക്കിയാണ് ക്യാമ്പ് ആരംഭിച്ചത്. അതിന് മുന്നോടിയായി പുലിക്കളി പോലുള്ളവ വീഡിയോയിലൂടെ കുട്ടികൾ പരിചയപ്പെട്ടു. ശേഷം നടന്ന പരിശീലന സെഷനിൽ ഓപ്പൺ ടൂൺ സോഫ്റ്റ്വെയർ ഉപയോഗിച്ച് ആനിമേറ്റഡ് ജിഫ് ആശംസാ സന്ദേശങ്ങൾ തയ്യാറാക്കി. പ്രമോ വീഡിയോ തയ്യാറാക്കുന്നതും പരിശീലിച്ചു. രണ്ടു പേർ ചേർന്ന ഗ്രൂപ്പുകളുൽ മിക്കവരും ഇത്തരത്തിൽ മനോഹരമായി വീഡിയോകളും ജിഫ് ഫയലുകളും തയ്യാറാക്കി.
രുചികരമായ ഉച്ചഭക്ഷണത്തിന് ശേഷം നടന്ന സെഷൻ ആരംഭിച്ചത് രണ്ട് കുട്ടികൾവീതമുള്ള ഗ്രൂപ്പുകളിലെ കുട്ടികൾ പരസ്പരം നടത്തിയ പുക്കളനിർമാണ മത്സരത്തോടെയാണ്. പിന്നീട് പ്രസ്തുത ഗെയിം നിർമിക്കുന്ന രീതി അധ്യാപകൻ കാണിച്ചുകൊടുക്കുകയും വിദ്യാർഥികൾ നിർദ്ദേശങ്ങൾക്കനുസരിച്ച് അവ പൂർത്തിയാക്കുകയും ചെയ്തു. ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ കമ്പ്യൂട്ടർ ലാബിന്റെ നവീകരണം നടക്കുന്നതിനാൽ എ.ടി.എൽ ലാബിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പങ്കെടുത്തവരുടെ ഫീഡ് ബാക്കോടെ 5 മണിക്ക് ക്യാമ്പ് അവസാനിച്ചു.
-
കാമ്പനുഭവങ്ങൾ പങ്കുവെക്കുന്നു.
-
ക്യാമ്പിൽ നിന്ന് ഒരു രംഗം
-
അധ്യാപകർ അംഗങ്ങൾക്ക് ഭക്ഷണവിതരണം നടത്തുന്നു
-
എച്ച്.എം. അംഗങ്ങളോട് സംസാരിക്കുന്നു.