ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2019 - 20

പ്രവേശനോത്സവം ആഘോഷമാക്കി. വർണാഭമായ പ്രവേശനോത്സവത്തോടെ സ്കൂൾ തുറന്നു.

പരിസ്ഥിതി ദിനം സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. വിദ്യാർത്ഥികളിൽ പരിസ്ഥിതി സൗഹൃദം വളർത്തിയെടുക്കുന്നതിന് ഉതകുന്ന തരത്തിലുള്ള മത്സരങ്ങൾ ക്ലാസ് അടിസ്ഥാനത്തിലും സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലും സംഘടിപ്പിച്ചു. വൃക്ഷത്തൈകൾ വിതരണം ചെയ്തു.

ലഹരി വിരുദ്ധ ദിനം ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.

ടെക്നോപാർക്ക് ജീവനക്കാരുടെ സഹായത്തോടെ സ്കൂളിലേക്ക് പുതിയ മേശവിരിപ്പുകൾ , പുതിയ മിക്സർ ഗ്രൈൻഡർ, പ്രഭാത ഭക്ഷണ കിറ്റുകൾ എന്നിവ സ്പോൺസർ ചെയ്തു.

2019 ലെ (August) ഓണസദ്യ ഗംഭീരമായി നടത്തി. PTA പ്രസിഡൻറിന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബിൽ നിന്ന് 10000/- (പതിനായിരം രൂപ) സംഭാവനയായി സദ്യയ്ക്കുവേണ്ടി ലഭിച്ചു.

ഓണാഘോഷ പരിപാടികളിൽ കുട്ടികളുടെ മികച്ച രീതിയിലുള്ള കലാ പ്രകടനങ്ങൾ ഉണ്ടായിരുന്നു.

സ്കൂളിന്റെ ചിരകാല അഭിലാഷമായ ഒരു നെയിം ബോർഡ് എന്ന സ്വപ്നം സാക്ഷാത്കരിച്ചു.

വനം വകുപ്പ് ഡിപ്പാർട്ട്മെൻറിൽ നിന്ന് സ്കൂളിന് വേണ്ടി മൈക്ക്, ബോക്സ്, ആംപ്ലിഫയർ, കേബിൾ തുടങ്ങിയവ ലഭിച്ചു.

ജില്ലാ പഞ്ചായത്തിൽ നിന്ന് ഓഡിറ്റോറിയം അനുവദിച്ചു.

സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിത്വങ്ങളെ വീട്ടിലെത്തി അധ്യാപകരും വിദ്യാർത്ഥികളും ആദരിച്ചു.

2020- 21

ഊർജ്ജ സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞ സ്കൂൾ അസ്സെംബ്ലയിൽ എടുത്തു.

ക്ലാസ് തല പി ടി എ ഉണ്ടായിരുന്നു . നിരവധി രക്ഷകർത്താക്കൾ പങ്കെടുത്തു.

പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി ഒരു കൗൺസിലിങ് ക്ലാസ് സംഘടിപ്പിച്ചു .

കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിവിമുക്തിയുമായി ബന്ധപ്പെട്ട ക്ലാസ് സംഘടിപ്പിച്ചു .

05/06/2020 ൽ പുതിയ ഹെഡ്മാസ്റ്ററായി ശ്രീ. ഷൗക്കത്തലി സർ സ്ഥാനമേറ്റു.

സാമൂഹ്യ പഠനകേന്ദ്രങ്ങളായ പങ്കാവ്, ചപ്പാത്ത് അംഗൻവാടി, മലവിള, എരുമക്കുഴി എന്നീ നാലു കേന്ദ്രങ്ങളിൽ ഓരോ ദിവസവും ഓരോ അധ്യാപകരെ മേല്നോട്ടത്തിനായി നിയോഗിച്ചു.

വായനാദിനത്തിന്റെ ഭാഗമായി കോട്ടൂരിലെ അസ്ഹർ സർ , മസൂദ് സർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് 45 പുസ്തകങ്ങൾ സമ്മാനമായി നൽകി .

2021- 2022

വായനാദിനത്തിന്റെ ഭാഗമായി കോട്ടൂരിലെ അസ്ഹർ സർ , മസൂദ് സർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി .

കേരളം പോലീസ് നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പോലീസ് ഡിപ്പാർട്മെന്റിലെ വനിതാ കേഡറ്റുകൾ പെൺകുട്ടികൾക്കായി ക്ലാസ്സെടുത്തു .

സായി ട്രുസ്റ്റിലെ അംഗങ്ങൾ നമ്മുടെ സ്കൂൾ സന്ദർശിച്ചു .

2022-2023

കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവുമായി ബന്ധപെട്ടു നിയമസഭ സന്ദർശിക്കുന്നതിനായി സ്കൂളിൽ നിന്നും കുട്ടികളെ രണ്ടു ബസുകളിലായി കൊണ്ടുപോയി .

സ്കൂളിലെ പി ഡി അധ്യാപികയായിരുന്ന ശ്രീമതി സുനിത ടീച്ചറിന്റെ ഒന്നാം അനുസ്മരണ ദിനം നടത്തി .

പഞ്ചായത്തുതല വായനചങ്ങാത്തം ഉദ്‌ഘാടനം സ്കൂളിൽ വച്ച് നടത്തി

ഐ സി ഡി സ് ന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ക്ലാസ്സിലെ കുട്ടികൾക്കായി കൗൺസിലിങ് ക്ലാസ് ആരംഭിച്ചു.

26/01/2023 നു സ്ട്രാറ്റജിസ് ടു എൻഹാൻസ് സ്‌കിൽസ് ഇൻ ഇംഗ്ലീഷ് എന്ന ട്രെയിനിങ് പ്രോഗ്രാമിങ്ങിനു നിധീഷ് സർ പങ്കെടുത്തു.

8/2/2023 നു ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഫണ്ട് ഉപയോഗിച്ച് നിർമിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്‌ഘാടനം നടത്തി.

9/02/2023 നു പുതിയ എച് എം ആയി ശ്രീമതി വസന്ത ടീച്ചർ ജോയിൻ ചെയ്തു.

22/02/2023 നു എസ് എസ് എൽ  സി ഐ റ്റി പരീക്ഷ നടത്തി.

24/02/2023 നു സ്കൂൾ വാർഷികോത്സവം നടത്തി.

25/02/2023 നു കുറ്റിച്ചൽ കൃഷി ഭവനുമായി ബന്ധപെട്ടു സ്കൂളിലെ കുട്ടികൾക്കു കോഴികുഞ്ഞുങ്ങൾ വിതരണം ചെയ്തു.  

28/02/23 നു ശാസ്ത്രദിനവുമായി  ബന്ധപെട്ടു ശാസ്ത്രപരീക്ഷണങ്ങൾ നടത്തി. മില്ലെറ്റ് ഇയറുമായി ബന്ധപെട്ടു  ചെറുധാന്യങ്ങളുടെ പ്രാധാന്യം കുട്ടികളിലും രക്ഷകർത്താക്കളിലും എത്തിക്കാനായി മില്ലെറ്റ് ഫെസ്റ് സങ്കടിപ്പിച്ചു. സ്കൂൾ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി ഒരു മാലിന്യ നിർമാർജന കുഴി ഉണ്ടാക്കി. സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുകയും അവ കുട്ടികൾ തന്നെ പരിപാലിക്കുകയും ചെയ്തു വരുന്നു .

1/03/2023 നു പ്രതിഭ സംഗമത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിന് ലഭിച്ച ട്രോഫി എച് എം ഉം പി ടി എ പ്രെസിഡന്റും ചേർന്ന് ഏറ്റു വാങ്ങി.

3/03/2023 നു ടീൻസ് ക്ലബ് ബഹുമാനപ്പെട്ട എച് എം ഉദ്‌ഘാടനം ചെയ്തു.

29/03/2023 നു എസ് എസ് എൽ സി കുട്ടികളുടെ സെൻറ് ഓഫ് നടത്തി .