ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2019 - 20
പ്രവേശനോത്സവം ആഘോഷമാക്കി. വർണാഭമായ പ്രവേശനോത്സവത്തോടെ സ്കൂൾ തുറന്നു.
പരിസ്ഥിതി ദിനം സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. വിദ്യാർത്ഥികളിൽ പരിസ്ഥിതി സൗഹൃദം വളർത്തിയെടുക്കുന്നതിന് ഉതകുന്ന തരത്തിലുള്ള മത്സരങ്ങൾ ക്ലാസ് അടിസ്ഥാനത്തിലും സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലും സംഘടിപ്പിച്ചു. വൃക്ഷത്തൈകൾ വിതരണം ചെയ്തു.
ലഹരി വിരുദ്ധ ദിനം ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.
ടെക്നോപാർക്ക് ജീവനക്കാരുടെ സഹായത്തോടെ സ്കൂളിലേക്ക് പുതിയ മേശവിരിപ്പുകൾ , പുതിയ മിക്സർ ഗ്രൈൻഡർ, പ്രഭാത ഭക്ഷണ കിറ്റുകൾ എന്നിവ സ്പോൺസർ ചെയ്തു.
2019 ലെ (August) ഓണസദ്യ ഗംഭീരമായി നടത്തി. PTA പ്രസിഡൻറിന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബിൽ നിന്ന് 10000/- (പതിനായിരം രൂപ) സംഭാവനയായി സദ്യയ്ക്കുവേണ്ടി ലഭിച്ചു.
ഓണാഘോഷ പരിപാടികളിൽ കുട്ടികളുടെ മികച്ച രീതിയിലുള്ള കലാ പ്രകടനങ്ങൾ ഉണ്ടായിരുന്നു.
സ്കൂളിന്റെ ചിരകാല അഭിലാഷമായ ഒരു നെയിം ബോർഡ് എന്ന സ്വപ്നം സാക്ഷാത്കരിച്ചു.
വനം വകുപ്പ് ഡിപ്പാർട്ട്മെൻറിൽ നിന്ന് സ്കൂളിന് വേണ്ടി മൈക്ക്, ബോക്സ്, ആംപ്ലിഫയർ, കേബിൾ തുടങ്ങിയവ ലഭിച്ചു.
ജില്ലാ പഞ്ചായത്തിൽ നിന്ന് ഓഡിറ്റോറിയം അനുവദിച്ചു.
സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിത്വങ്ങളെ വീട്ടിലെത്തി അധ്യാപകരും വിദ്യാർത്ഥികളും ആദരിച്ചു.