സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
18017-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18017
യൂണിറ്റ് നമ്പർLK/2018/18017
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അബ്ദുൾ ലത്തീഫ് സി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സീജി പി കെ
അവസാനം തിരുത്തിയത്
20-06-2023CKLatheef


2022-25 ബാച്ചിന്റെ പ്രവർത്തനങ്ങൾ

2022 - 23 അധ്യയന വർഷത്തിൽ എട്ടാം ക്ലാസിൽ ചേർന്ന വിദ്യാർഥികളാണ് ഇതിലെ അംഗങ്ങൾ. അവർ ലിറ്റിൽകൈറ്റ്സിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത വിവരണമാണ് ഈ താളിലുള്ളത്.

അംഗങ്ങളുടെ തെരഞ്ഞെടുപ്പ്

പതിവിന് വിപരീതമായി ഈ ബാച്ചിലെ അംഗങ്ങളെ വർഷാരംഭത്തിൽ തന്നെ തെരഞ്ഞെടുത്തു. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓൺലൈൻ പരീക്ഷയിലൂടെയാണ് കഴിഞ്ഞ അധ്യയനവർഷം മുതൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുത്ത് വരുന്നത്. ഈ പരീക്ഷക്ക് തയ്യാറാക്കുന്നതിന്റെ ഭാഗമായി താൽപര്യമുള്ള എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ പേരുകൾ ശേഖരിച്ചു. അങ്ങനെ തയ്യാറായി വന്ന 80 ലധികം കുട്ടികളെ ഉൾപ്പെടുത്തി ഒരു വാട്സാപ്പ് ഗ്രൂപ്പ് നിർമിക്കുകയും ഇത്തരം പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി കൈറ്റു് പുറത്തിറക്കിയ ലിറ്റിൽകൈറ്റസ് അപ്റ്റിറ്റ്യഡ് ടെസ്റ്റ് പരിശീലന ക്ലാസുകൾ ഷെയർ ചെയ്ത് നൽകുകയും ചെയ്തു. 83 പേർ പരീക്ഷക്കായി രജിസ്റ്റർ ചെയ്തു. ഇവരിൽ 71 പേർ പരീക്ഷക്ക് ഹാജറായി. 61 പേർ അംഗങ്ങളാകാൻ യോഗ്യത നേടി. ഇവരിൽ ആദ്യത്തെ 40 പേരെ ഉൾപ്പെടുത്തിയാണ് 2022-25 ബാച്ച് രൂപീകരിച്ചിട്ടുള്ളത്. 20 ൽ 16.2455 മാർക്ക് നേടി മിൻഹ എ.പി. ഒന്നാം റാങ്ക് കരസ്ഥമാക്കി.

ആദ്യത്തെ മൂന്ന് റാങ്കുകാർ, നേടിയ സ്കോറും

  • ഒന്നാം സ്ഥാനം : മിൻഹ അവുഞ്ഞിപ്പുറം കൊട്ടുതൊടി, 16.2455
  • രണ്ടാം സ്ഥാനം : മുഹമ്മദ് ഷാൻ കെ.പി., 15.6432
  • മൂന്നാം സ്ഥാനം : അബൂബക്കർ സിദ്ദീഖ് പി., 13.3334

2022-25 ബാച്ചിലെ അംഗങ്ങൾ

1. മിൻഹ അവുഞ്ഞിപ്പുറം കൊട്ടുതൊടി 2. മുഹമ്മദ് ഷാൻ കെ.പി. 3.അബൂബക്കർ സിദ്ദീഖ് പി.

സ്കൂൾതല പ്രിലിമിനറി ക്യാമ്പ്

ഈ ബാച്ചിലെ ലിറ്റിൽകൈറ്റ്സിന് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് ഒക്ടോബർ 8 ന് ശനിയാഴ്ച സ്കൂളിൽ വെച്ച് നടന്നു. രാവിലെ 9:30 ന് ക്യാമ്പ് ആരംഭിച്ചു. 5 ഗ്രൂപ്പുകളായി തിരിച്ച് മത്സര രൂപത്തിൽ ആരംഭിച്ച ക്യാമ്പിൽ 37 കുട്ടികൾ പങ്കെടുത്തു. ഡസ്ൿടോപ്പ്, ലാപ്പ്ടോപ്പ്, ടാബ്‍ലറ്റ്, പ്രൊജക്ടർ, സ്കാനർ എന്നിങ്ങനെയായിരുന്നു ഗ്രൂപ്പുകളുടെ പേര്.

നമുക്കും ഹൈടെക്ക് ആകാം എന്ന സെഷനിൽ വിവിധ കമ്പ്യൂട്ടർ ഉപകരണങ്ങളെക്കുറിച്ചുള്ള പൊതുവായ ധാരണ നേടി. ലിറ്റിൽ കൈറ്റ്സ് പദ്ധതി പരിചയപ്പെടാം എന്ന സെഷനിൽ എന്താണ് ലിറ്റിൽകൈറ്റ്സ് എന്നും എന്തിനാണത് പ്രവർത്തിക്കുന്നത് എന്നും കുട്ടികളെ മനസ്സിലാക്കിക്കൊടുക്കാൻ പര്യാപ്തമായി. എല്ലാ ക്ലാസുകളും കളികളിലൂടെയും മത്സര രൂപത്തിലും ആയിരുന്നു. കളിയിലൂടെ അൽപം കാര്യം എന്ന സെഷനിലൂടെ സ്ക്രാച്ച് പ്രോഗ്രാമിംഗ് സോഫ്റ്റ് വെയറിനെ പരിചയപ്പെടുത്തി. കഴിഞ്ഞ തവണ പ്രോഗ്രാമിംഗിൽ സബ്‍ജില്ലാ പരിശീലനവും അവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടതിനാൽ ജില്ലാ പരിശീലനവും നേടിയ സജ്ജാദ് കഴിഞ്ഞവർഷം താൻ നിർമിച്ച സ്ക്രാച്ച് ഗെയിമുകൾ പരിചയപ്പെടുത്തിയത് കുട്ടികൾക്ക് വലിയ പ്രചോദനമായി. ഹൈടെക്ക് ഉപകരണങ്ങളുടെ ഉപയോഗവും അവയുടെ പരിപാലനവും സംബന്ധിച്ച ക്ലാസുകളും നൽകി. നേരത്തെ ക്യാമ്പിന്റെ ഉദ്ഘാടനം എച്ച്.എം. ശശികുമാർ നിർവഹിച്ചു. പ്രിലിമിനറി ക്യാമ്പ് സീനിയർ അസിസ്റ്റന്റ് സന്ദർശിച്ചു. പി.ടി.എ.എക്സിക്യൂട്ടീവ് കമ്മറ്റി അംഗം മുസ്തഫ കുറ്റീരി കുട്ടികൾക്ക് പാനീയം തയ്യാറാക്കി നൽകി. ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഒരു പുതിയ അനുഭവം നൽകി.