ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
11:03, 24 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEEPU RAVEENDRAN (സംവാദം | സംഭാവനകൾ) ('== '''വായനാദിനം -2023''' == ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. ജനഹൃദയങ്ങളിൽ എത്തിച്ച പി എൻ പണിക്കരെ അനുസ്മരിക്കാൻ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായനാദിനം -2023

ജൂൺ 19

വായനാദിനവുമായി ബന്ധപ്പെട്ട സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി.  ജനഹൃദയങ്ങളിൽ  എത്തിച്ച പി എൻ പണിക്കരെ അനുസ്മരിക്കാൻ വൈവിധ്യമാർന്ന നിരവധി പരിപാടികൾ സംഘടിപ്പിച്ചു. പ്രശസ്ത കവിയും അധ്യാപകനുമായ ശ്രീ മനോജ് പുളിമാത്ത്  വായനാദിനാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾതല പ്രവർത്തന ഉദ്ഘാടനവും ഔപചാരികമായി നിർവഹിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.വിവിധ കാവ്യശകലങ്ങൾ തന്റെ സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹം പാടി അവതരിപ്പിച്ചത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമായി.
മലയാള സാഹിത്യലോകത്ത് കാവ്യ വിസ്മയം തീർത്ത് മൺമറഞ്ഞു പോയ അതുല്യപ്രതിഭകളായ ചങ്ങമ്പുഴ,വയലാർ, സുഗതകുമാരി, വൈലോപ്പിള്ളി, ഒ എൻ വി മുതലായവരുടെകാവ്യ ജീവിതത്തിലെ ചില അനശ്വര മുഹൂർത്തങ്ങളുടെ ദൃശ്യാവിഷ്കാരം കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി.കുട്ടികളിൽ വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ഒരു നിശ്ചലദൃശ്യത്തോടെ പരിപാടിക്ക് തിരശ്ശീല വീണു.