2018 ൽ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്‌മ വളരെ വിജയകരമായി നമ്മുടെ സ്‌കൂളിൽ നടന്നു വരുന്നു. എല്ലാ ബുധനാഴ്‌ചകളിലും ചില ശനിയാഴ്ചകളിലും ആണ് ക്ലാസ് സംഘടിപ്പിക്കുന്നത്. അനിമേഷൻ ,പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമ്മാണം , റോബോട്ടിക്‌സ് , ഇലക്‌ട്രോണിക്‌സ് , ഹാർഡ്‌വെയർ , മലയാളം ടൈപ്പിംഗ് ,ഇൻർനെറ്റ് , സൈബർ സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.തുടക്കം മുതൽ 2019-20 അധ്യയന വർഷം വരെ 25 കുട്ടികൾ വീതമാണ് അംഗങ്ങളായിട്ടുണ്ടായിരുന്നത്.