ഗവ. എച്ച് എസ് എസ് മീനങ്ങാടി/കരിയർ ഗൈഡൻസ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്ലസ് വൺ പ്രവേശനം ; മാർഗ നിർദേശ സെമിനാർ നടത്തി

മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കരിയർ ഗൈഡൻസ് സെല്ലിന്റെയും , എൻ എസ് .എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്ലസ് വൺ പ്രവേശന മാർഗ നിർദേശ സെമിനാർ സംഘടിപ്പിച്ചു. ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. പി.ബി ഭരതൻ , ആശാ രാജ് എന്നിവർ പ്രസംഗിച്ചു. ഡോ. ബാവ കെ. പാലുകുന്ന് ക്ലാസ്സെടുത്തു.








സി.യു ഇ. ടി ഗൈഡൻസ് സെമിനാർ

വിവിധ കേന്ദ്രസർവകലാശാലകളിലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ഏകീകൃത പ്രവേശന പരീക്ഷയായ കോമൺ യുണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് (CUET - 2023 ) തയ്യാറാറെടുക്കുന്ന വിദ്യാത്ഥികൾക്കായി മാർഗ നിർദേശ സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡ് ഡോ. ബാവ കെ പാലുകുന്ന്, പി.ടി ജോസ് എന്നിവർ പ്രസംഗിച്ചു. പ്രമുഖ പരിശീലകൻ എം.കെ.രാജേന്ദ്രൻ , യഹ്‌യ നിലമ്പൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

കരിയർ കാരവന് സ്വീകരണം നൽകി.

വയനാട് ജില്ലാ പഞ്ചായത്തും, ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് ആന്റ് കൗൺസലിംഗ് സെല്ലും ചേർന്ന് സംഘടിപ്പിക്കുന്ന കരിയർ കാരവന് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സ്വീകരണം നൽകി. വിദ്യാർഥികളുടെ തൊഴിൽ - ഉപരിപഠന സാധ്യതകൾ വിശദമാക്കുന്ന വീഡിയോ പ്രദർശനം, മോട്ടിവേഷൻ ക്ലാസ്സ് , സംശയ നിവാരണ സെഷൻ എന്നിവയാണ് കാരവന്റെ ഭാഗമായി നടന്നത്. വൈസ് പ്രിൻസിപ്പാൾ ജോയ് വി. സ്കറിയ ഉദ്ഘാടനം ചെയ്തു. കെ.സി ബിഷർ, കെ ബി സിമിൽ , മനോജ് ജോൺ , എം.കെ രാജേന്ദ്രൻ , ബാവ കെ. പാലുകുന്ന് എന്നിവർ നേതൃത്വം നൽകി.

സി.യു.ഇ.ടി മാതൃകാ പരീക്ഷ സംഘടിപ്പിച്ചു

കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കരിയർ ഗൈഡൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മാതൃകാ പരീക്ഷ നടത്തി. വയനാട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന പ്രത്യേക പരിശീലന പരിപാടിയുടെ സ്ക്രീനിംങ് ടെസ്റ്റ് എന്ന നിലയിലാണ് പരീക്ഷ സംഘടിപ്പിച്ചത്. കരിയർ ഗൈഡ് ഡോ. ബാവ കെ. പാലുകുന്ന്, എൻ പി സജിനി എന്നിവർ നേതൃത്വം നൽകി