ഗവ. എച്ച് എസ് എസ് മീനങ്ങാടി/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 21 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15048mgdi (സംവാദം | സംഭാവനകൾ) ('==''' എന്റെ വിദ്യാലയം'''== <center><gallery> 15048fida.jpg|'''ഫിദ ഫാത്തിമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്റെ വിദ്യാലയം

അനുഭവത്തിന്റെയും നേർക്കാഴ്ചകളുടെയും വിജ്ഞാനത്തിന്റെയും , അറിവിന്റെയും കവാടമായ എന്റെ വിദ്യാലയം കാലങ്ങളുടെ പഴക്കവും മഹാൻമാരുടെ ഓർമയും നിറഞ്ഞ വിദ്യാലയം അറിവിനും വിജ്ഞാ നത്തിനും അന്നും ഇന്നും മുൻപിൽ നിൽക്കുന്ന വിജയികളുടെ ചവിട്ടുപടിയായ മീനങ്ങാടിയുടെ സ്വന്തം സ്നേഹസംഭാവന. മീനങ്ങാടിക്കാർക്ക് തല ഉയർത്തി നടക്കാൻ അഭിമാനം ജ്വലിക്കുന്ന സ്നേഹതീരമായ എന്റെ വിദ്യാലയം അധ്യാപകരുടെ മികച്ച പിന്തുണയും അവരുടെ ആത്മാർത്ഥതയും ഇന്നും കുട്ടികൾക്ക് ഒരു പ്രചോ ദനമാണ്. എല്ലാ വിധ സൗകര്യങ്ങളും നിറഞ്ഞ അവസരവേദിയാണ് മീനങ്ങാടി സ്കൂൾ.ഇവിടെ നിന്നും ഒട്ടേറെ വിജയപ്രതിഭകൾ ഉയർന്നുവന്നിരിക്കുന്നു.വാർത്തകളും മത്സരങ്ങളും ഇന്ന് ഈ സ്കൂൾ പിടിച്ചടക്കി തല ഉയർത്തി നിൽക്കുന്നു. ഊർജ്ജസ്വലരായ വിദ്യാർത്ഥികളും കഴിവുറ്റ അധ്യാകരും ആണ് ഈ വിജയത്തിന്റെ പിന്നിൽ ഉള്ളത്.ഓർമകൾക്കപ്പുറം അനുഭവം കൊണ്ടാണ് ഈ വിദ്യാലയം കുട്ടികൾക്കായാലും അധ്യാപകർക്കായാലും പകർന്നുനൽകിയത്.കലാകായികമേഖലകളിൽ എന്നും തന്റേതായ മുഖമുദ്ര നമ്മുടെ സ്കൂൾ കാത്തുസൂക്ഷിക്കുന്നു. ശാസ്ത്രമേളയിലും കലാമേളയിലും വിജയക്കൊടി പാറിച്ചുകൊണ്ട് മുൻപിൽ തിളങ്ങി നിൽക്കുകയാണ് ഈ വിദ്യാലയം. വിദ്യാർത്ഥികളുടെയും അധ്യപകരുടെയും മനസ്സറിഞ്ഞ്എന്നും കൂടെ നിൽക്കുന്ന പി ടി എ സ്കൂളിന്റെ മുതൽക്കൂട്ടാണ്.സ്കൂളിന്റെ പ്രവേശനകവാടം തനനെ ധീരതയുടെയും കഠിനാധ്വാന ത്തിന്റെയും യഥാർത്ഥപ്രതീകമായ ഗാന്ധിജിയുടെ പ്രതിമകണ്ടുകൊണ്ട് തുടങ്ങുന്നു. ആ ഒരുകാഴ്ച അന്നത്തെ ദിവസത്തെ മുഴുവൻ മുന്നോട്ട് നയിക്കുന്നു.സ്വർഗപൂങ്കാവനമായ സ്കൂളിൽനിന്നും വിടർന്നുനിൽക്കുന്ന പൂക്കളായ അധ്യാപകരിൽ നിന്നും തേൻ കവർന്ന് എടുക്കുന്ന വർണ്ണപ്പൂമ്പാറ്റകളായ കുട്ടികളെയാണ് നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയുക.

                                                                                                                                                                    ഫിദ ഫാത്തിമ വി ജെ 
                                                                                                                                                                               7 B