സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എറണാകുളം ജില്ലയിൽ , എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ , എറണാകുളം ഉപജില്ലയിൽ പെട്ട എയ്ഡഡ് സ്കൂൾ ആണ് തട്ടാഴം എൽ. പി. സ്കൂൾ വടുതല.

തട്ടാഴം എൽ. പി. സ്കൂൾ വടുതല
Thattazham LPS
വിലാസം
Vaduthala

Vaduthala
,
Vaduthalaപി.ഒ പി.ഒ.
,
682023
,
എറണാകുളം ജില്ല
സ്ഥാപിതം11 - ഒൿടോബർ - 1924
വിവരങ്ങൾ
ഫോൺ9061394688
ഇമെയിൽthattazhamlpsvaduthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്26232 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. മിനി ടി. പി.
അവസാനം തിരുത്തിയത്
08-05-202326232


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എറണാകുളം വടുതല തട്ടാഴം പ്രദേശത്തുക്കാരുടെ പുരോഗതി ലക്ഷ്യമാക്കി ചാത്യാത്ത് ഇടവക വികാരി വിറ്റാലിസ് മൂപ്പച്ചൻ 1924ൽ ആരംഭിച്ചതാണ് തട്ടാഴം എൽ. പി സ്കൂൾ. ഈ വിദ്യാലയം ആരംഭിക്കുന്നതിനു മുൻപ് ഇതൊരു നിലത്തെഴുത്ത്‌ പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു. 1924 ഒക്ടോബർ 11 ന് ആരംഭിച്ച ഈ വിദ്യാലയം ആരംഭ കാലത്ത് തട്ടാഴത്തമ്മയുടെ കപ്പേളയിലാണ് പ്രവർത്തിച്ചു കൊണ്ടിരുന്നത്. 1954 ൽ കപ്പേള പള്ളിവക സ്ഥലത്തേക്കു മാറ്റി സ്ഥാപിച്ചപ്പോൾ ഈ സ്കൂളും അങ്ങോട്ട് മാറ്റി. ആരംഭത്തിൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രമായി പ്രവർത്തനം തുടർന്നുകൊണ്ടിരുന്നു. 1956 ൽ സലേഷ്യൻ സഭ തട്ടാഴത്തു ഡോൺ ബോസ്കോ ഓറട്ടറി സ്ഥാപിച്ചപ്പോൾ ഈ സ്കൂളിന്റെ ഭരണ ചുമതല അവർ ഏറ്റെടുത്തു. 1959ൽ പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും വിദ്യാലയം അങ്ങോട്ട് മാറ്റുകയും ചെയ്തു. 1961ൽ മൂന്നാം ക്ലാസും 1966ൽ നാലാം ക്ലാസും ആരംഭിച്ചുകൊണ്ട് ഈ വിദ്യാലയം പൂർണലോവർ പ്രൈമറി സ്കൂൾ ആയി ഉയർത്തി.

പഴക്കം വന്ന ഈ വിദ്യാലയം 2011ൽ പൊളിച്ചു പണിയുവാൻ തീരുമാനിച്ചു. 2011 ജൂൺ 16 ന് റവ. ഫാ . ദേവസി ചിറക്കൽ (റെക്ടർ ,ഡോൺബോസ്കോ , വടുതല ) പുതിയ സ്കൂൾ കെട്ടിടത്തിനു തറക്കല്ല് ഇട്ടു. 2013 ജനുവരി 2ന് തട്ടാഴം എൽ. പി സ്കൂൾ പുതിയ കെട്ടിടം റവ. ഡോ. തോമസ് അഞ്ചുകണ്ടം എസ്. ഡി. ബി (പ്രൊവിൻഷ്യൽ, സെക്രെട്ട് ഹാർട്ട്‌ പ്രൊവിൻസ്, ബാംഗ്ലൂർ ) ആശിർവദിക്കുകയും മന്ത്രി പ്രൊ. കെ. വി. തോമസ് ഉത്ഘാടനം നടത്തുകയും ചെയ്തു.






ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

  1. സേവ്യർ ഇല്ലിപ്പറമ്പിൽ (1924 - 1956)
  2. ടി. സി. കുര്യാക്കോസ് (1956 -1964 )
  3. വി. എ. മേരി, വാടയ്ക്കകത്ത് (1964 - 1967)
  4. സി. അനീറ്റ സി. ടി. സി (1967 -1979)
  5. സി. സെ സെഗുത്ത സി.ടി.സി (1979 - 1986)
  6. സി. മെലിന്റ സി. ടി. സി (1986 - 1999)
  7. സി. ആൻ തെരേസ സി. ടി സി (1999 - 2004)
  8. സി. ജനറ്റ് സി. ടി. സി (2004- 2013)
  9. സി. ടെൽമ സി. ടി. സി (2013-2017)
  10. സി. മിനി ടി. പി (2017 - )

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • എറണാകുളം ചിറ്റൂർ റോഡിൽ ഡോൺബോസ്കോ പള്ളിക്ക് സമീപം



{{#multimaps:10.013662335256521, 76.2764163930261|zoom=18}}