ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജൂൺ 1

സ്കൂൾ പ്രവേശനോത്സവം

2022 -23  അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു . ബി ആർ സി ട്രെയിനർ ആയ സാജൻ മാഷ് മുഖ്യാതിഥി ആയിരുന്നു . ശലഭങ്ങളെ പോലെ പാറി എത്തിയ കുഞ്ഞു മക്കൾക്കെല്ലാവർക്കും മധുരം നൽകി സ്വീകരിച്ചു . പി റ്റി എ ഭാരവാഹികൾ വാർഡ് മെമ്പർമാർ എല്ലാവരും പ്രവേശനോത്സവത്തിനായി എത്തിയിരുന്നു. ആഘോഷ മേളങ്ങളോടെ വളരെ സന്തോഷം നിറഞ്ഞൊരു സുദിനം കുട്ടികൾക്ക് നൽകാൻ സാധിച്ചു


ജൂൺ 5

പരിസ്ഥിതി ദിനം

ഭൂമിയുടെ ഹരിതാഭ നിലനിർത്തുന്നതിനും മരങ്ങൾ ജീവന്റെ നിലനിൽപ്പിന്റെ ജീവനാഡികൾ ആണ് എന്നും ബോധവൽക്കരണം നടത്തുന്നതിനും വേണ്ടി ഈ ദിനം ആചരിച്ചു . എല്ലാ അധ്യാപകരും ഓരോ ഫല വൃക്ഷ തൈകൾ കൊണ്ട് വരികയും സ്കൂൾ കോമ്പൗണ്ടിൽ നേടുകയും ചെയ്തു. കുട്ടികൾക്കായി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ആസ്സൂത്രണം ചെയ്തു നടപ്പിലാക്കി . എൽ പി വിഭാഗം കുട്ടികൾ ഫല വൃക്ഷ തൈകൾ കൊണ്ട് വന്നു അവർക്കു അനുവദിച്ചു കൊടുത്ത സ്ഥലങ്ങളിൽ നനടുകയും ചെയ്തു . യു പി വിഭാഗം കുട്ടികൾക്ക് നൽകിയ പ്രവർത്തനം പൂന്തോട്ട നിർമ്മാണം ആയിരുന്നു. വളരെ മികച്ച രീതിയിൽ സ്കൂൾ മുറ്റത്തു ഒരു പൂന്തോട്ടം കുഞ്ഞുങ്ങൾ സജ്ജമാക്കി . ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് നൽകിയ പ്രവർത്തനം പച്ചക്കറി തോട്ട നിർമ്മാണം ആയിരുന്നു. കുട്ടികൾ അത് നല്ല രീതിയിൽ നടപ്പിലാക്കി . ഈ പ്രവർത്തനങ്ങൾക്ക് പുറമെ പരിസ്ഥിതി ദിന ക്വിസ് ,പോസ്റ്റർ നിർമ്മാണം , പരിസ്ഥിതി ദിന ഗാനാലാപനം എന്നീ പ്രവർത്തങ്ങളും നടത്തി.


ജൂൺ 12

ലോക ബാലവേല വിരുദ്ധ ദിനം

ലോക ബാല വേല വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു അവബോധ ക്ലാസുകൾ ഹൈസ്കൂൾ തലത്തിൽ നടത്തി . ഇതുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററി പ്രദർശനവും നടത്തി.

ജൂൺ 14

ലോക രക്തദാനദിനം

ലോക രക്തദാനദിനവുമായി ബന്ധപ്പെട്ടു N S S കുട്ടികളുടെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ജൂൺ 19

വായനദിനം

പ്രധാന പ്രവർത്തനങ്ങൾ

1 . വായനദിന അസംബ്ലി

2 . വായന ദിന പ്രതിജ്ഞ

3 . വായനദിന ക്വിസ്

4 . വായന കാർഡ് നിർമ്മാണം

5 .വായന കുറിപ്പ് തയ്യാറാക്കൽ

6 .വായന മത്സരം

7 . വിപുലമായ മറ്റനവധി പ്രവർത്തനങ്ങൾ

മേൽപ്പറഞ്ഞ പ്രവർത്തങ്ങൾ എല്ലാം ക്രമാനുഗതമായി നടത്തി. ഉദ്ഘാടനം ചെയ്തു . പ്രവർത്തനം കാഴ്ച വച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകിവായനദിന പ്രവർത്തനങ്ങൾ ശ്രീ അംബിദാസ് കാരേറ്റ് കവി രചയിതാവ് അഭിനേതാവ് എന്നീ മേഖലകളിൽ പ്രശസ്തനായ വ്യക്തി ഉദ്ഘാടനം ചെയ്തു .


ജൂൺ 21

അന്തർദേശീയ യോഗ ദിനം

യോഗയുടെ പ്രാധാന്യം മനസിലാക്കുന്നതിന് വേണ്ടി കുട്ടികൾക്കായി ഒരു യോഗ ക്ലാസ് സംഘടിപ്പിച്ചു . അന്നേദിവസം പ്രത്യേക അസംബ്ലി നടത്തി . പി റ്റി അദ്ധ്യാപിക അനുപമ പാസ്സോയുടെ നേതൃത്വത്തിൽ കുട്ടികൾ യോഗയുടെ വിവിധ രീതികൾ അസ്സംബ്ലിയിൽ പ്രദർശിപ്പിച്ചു. വിവിധ യോഗാസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു

ജൂൺ 26

ലോക മയക്കു മരുന്ന് വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു ജി എച്ചു എസ് എസ് മൈലച്ചലിൽ നിന്നും ഒറ്റശേഖരമംഗലം ജംഗ്ഷൻ വരെ വർണാഭമായ റാലി ആര്യൻകോഡ് സി ഐ ഫ്ലാഗ് ഓഫ് ചെയ്തു .spc ,scout ,guide , jrc മറ്റു എല്ലാ കുട്ടികളും റാലിയിൽ അണി നിരന്നു .ഒറ്റശേഖരമംഗലം ജംഗ്ഷനിൽ പ്രസിഡന്റ് വാർഡ് മെമ്പർ ശ്രീമതി ശശികല എന്നിവർ ആശസകൾ അർപ്പിച്ചു സംസാരിച്ചു

ഓഗസ്റ്റ് 15

സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ചു വിപുലമായ പ്രവർത്തങ്ങൾ ആണ് നടത്തിയത് . ലെഫ്റ്റനന്റ് കേണൽ റിട്ടയേർഡ്  കൃഷ്ണകുമാർ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ ഉദഘാടനം ചെയ്യുകയും spc ,റെഡ്ക്രോസ് ,സ്കൗട്ട് ,ഗൈഡ് എന്നിവരിൽ നിന്നും പരേഡ് സ്വീകരിക്കുകയും ചെയ്തു. കൂടാതെ സ്വാതന്ത്ര്യം നേടിയിട്ട് 75 വർഷങ്ങൾ ആയതിന്റെ ഓർമയ്ക്കായി 75 മൺചിരാതുകൾ സ്കൂൾ അങ്കണത്തിൽ തെളിച്ചു .ദേശഭക്തി ഗാന മത്സരം ,മെഗാ ക്വിസ് എന്നിവ നടത്തി . കുട്ടികൾക്ക് പായസ വിതരണം നടത്തി .

കർഷക ദിനത്തോടനുബന്ധിച്ചു കർഷക ശ്രീ അവാർഡ് നേടിയ ശ്രീ മോഹൻകുമാറിനെ ആദരിച്ചു. അദ്ദേഹം ജൈവ കൃഷിയെക്കുറിച്ചു കുട്ടികൾക്ക് മനസിലാക്കി കൊടുത്തു. ധാരാളം പച്ചക്കറി തൈകൾ സ്കൂൾ അങ്കണത്തിൽ നട്ടു .എൽ പി ,യു പി ,എച്ഛ് എസ് വിഭാഗങ്ങളിലെ കുട്ടികൾ കൊയ്ത്തു ഗാനം അവതരിപ്പിച്ചു. കുട്ടികൾ കർഷകരുടെ വേഷത്തിൽ അണി നിരന്നു