ഉപയോക്താവ്:Govthssmylachal

Schoolwiki സംരംഭത്തിൽ നിന്ന്
ഓണാഘോഷം

ഫലകം:ഓണാഘോഷംഈ വർഷത്തെ ( 2023-24) വളരെ വിപുലമായ രീതിയിൽ നടന്നു . ഓണാഘോഷത്തോടനുബന്ധിച്ചു സ്കൂളും പരിസരവും തലേ ദിവസം തന്നെ വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തിരുന്നു . അന്നേ ദിവസം രാവിലെ പത്തു മണിക്കു കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഓണാഘോഷം ആരംഭിച്ചു .തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി അൻ സജിത റസ്സൽ ഓണപ്പരിപടികൾ ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർമാർ ,പി ടി എ പ്രസിഡൻറ് , എസ് എം സി , രക്ഷിതാക്കൾ , അധ്യാപകർ ,നാട്ടുകാർ എന്നിവർ പങ്കെടുത്തു . കുട്ടികൾക്ക് സ്കൂൾ അങ്കണത്തിൽ ഊഞ്ഞാലുകൾ കെട്ടി , അത്തപൂക്കള മൽത്സരം നടത്തി . അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഓണസദ്യക്കുള്ള വിഭവങ്ങൾ തയ്യാറാക്കി . ഓണപ്പാട്ട് , തിരുവാതിര പുലിക്കളി , വടംവലി എന്നിവ നടത്തി ഈ വർഷത്തെ ഓണാനുഭവം കുട്ടികൾക്ക് വേറിട്ട അനുഭവമായി . എഴുത്ത്

Govthss,mylachal,ottasekharamangalam p.o H M :Beena Rani V.K

"https://schoolwiki.in/index.php?title=ഉപയോക്താവ്:Govthssmylachal&oldid=1970240" എന്ന താളിൽനിന്ന് ശേഖരിച്ചത്