ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചെറുപുഴയിൽ ജെ.എം.യു.പി സ്കൂളിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മൊബ് നടന്നു.

09/02/2023

കൈറ്റ് വിറ്റേഴ്സ് ചാനൽ ഹരിത കേരളം എന്ന പരിപാടിയിൽ ജെ.എം.യു.പി സ്കൂൾ ഭാഗമാകുന്നതിന്റെ പ്രചരണാർത്ഥം ചെറുപുഴ ബസ്റ്റാൻഡ് പരിസരത്ത് സ്കൂളിന്റെ നേതൃത്വത്തിൽ ഫ്ലാഷ് നടന്നു. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റെജി പുളിക്കൽ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് കെ എ സജി അധ്യക്ഷനായി.സ്കൂൾ മാനേജർ കെ കെ വേണുഗോപാൽ,അധ്യാപകരായ ടി പി പ്രഭാകരൻ,കെ സതീശൻ, പി ജീന,മദർ പിടിഎ പ്രസിഡന്റ് ശ്രീന രഞ്ജിത്ത് നേതൃത്വം നൽകി.

https://youtu.be/v2zrv26XtIE

"മിട്ടായി " കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു.

04/02/2023

ചെറുപുഴ ജെ.എം.യു.പി.സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു. കേരള സംസ്ഥാന ജനറൽ എഡ്യൂക്കേഷൻ അഡീഷണൽ ഡയറക്ടർ  സി.എ. സന്തോഷ്  സ്കൂളിൽ നടന്ന ചടങ്ങിൽ കുട്ടികളിൽ നിന്ന് കയ്യെഴുത്ത് മാസിക ഏറ്റു വാങ്ങി പ്രകാശനം ചെയ്തു. ചടങ്ങിൽ എം.ബാലകൃഷ്ണൻ , പയ്യന്നൂർ A E O എം.വി.രാധാകൃഷ്ണൻ , കെ.എ.സജി, പി.എൻ. ഉണ്ണികൃഷ്ണൻ ,കെ സത്യവതി, ടി.പി. പ്രഭാകരൻ, ബിനി ജോർജ് എന്നിവർ പ്രസംഗിച്ചു.

പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി.

25/01/2023

ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി.സ്കൂളിൽ കൃഷിഭവനുമായി സഹകരിച്ച് നടപ്പാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.

വഴുതിന, പച്ച മുളക്, തക്കാളി, കോളി ഫ്ലവർ , വെണ്ടക്ക മുതലായ പച്ചക്കറികൾ ധാരാളമായി വിളഞ്ഞിരുന്നു.കൃഷിഭവന്റെ സ്ഥാപനാധിഷ്ഠിത പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി ജെ.എം.യു.പി.സ്കൂൾ പി.ടി.എ ഏറ്റെടുത്ത ഈ പച്ചക്കറി കൃഷി വൻ വിജയം നേടി.ആഴ്ചയിൽ ഒരു ദിവസം സ്കൂളിലേക്ക് വേണ്ട പച്ചക്കറികൾ ഉല്പാദിപ്പിക്കാൻ ഇതിലൂടെ കഴിയുന്നു. സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നടന്ന വിളവെടുപ്പിന്റെ ഉദ്ഘാടനം ചെറുപുഴ കൃഷി ഓഫീസർ വി.വി. ജിതിൻ നിർവ്വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് കെ.എ.സജി അധ്യക്ഷനായി. മാനേജ് മെന്റ് പ്രതിനിധി കെ.കെ.വേണുഗോപാൽ, രമേശ് ബാബു എന്നിവർ ആശംസ നേർന്നു. ടി.പി. പ്രഭാകരൻ നന്ദി പറഞ്ഞു.

പരിസ്ഥിതിയെ സംരക്ഷിക്കുന്ന ഒരു തലമുറയായി വളരുക; ദയാഭായി

23/01/2023

ചെറുപുഴ : പ്രശസ്ത സാമൂഹിക പ്രവർത്തക ദയാഭായി ചെറുപുഴ ജെ.എം.യു.പി. സ്കൂളിൽ എത്തി. കുട്ടികളുമായി ഏറെനേരം ചെലവഴിച്ച ദയാഭായി പരിസ്ഥിതിയെക്കുറിച്ചും വികസനത്തെക്കുറിച്ചും കുട്ടികൾക്കുണ്ടാകേണ്ട കാഴ്ചപ്പാടുകളെ കുറിച്ച് വളരെ വിശദമായി സംസാരിച്ചു. കുട്ടികൾ ദയാഭായിയുമായി സംസാരിക്കുകയും സംശയനിവാരണം വരുത്തുകയും ചെയ്തു. ജെ എം യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണം അവർ ഏറ്റുവാങ്ങി. മാനേജ്മെൻറ് പ്രതിനിധി കെ കെ വേണുഗോപാൽ ദയാഭായിയെ പൊന്നാടയണിയിച്ചു. ചടങ്ങിൽ പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ സത്യവതി,എം കെ മാനഷ്, സി കെ ഷീന ഇ ഹരിത എന്നിവർ സംസാരിച്ചു. സംസ്ഥാന കർഷക അവാർഡ് നേടിയ കുര്യാച്ചൻ തെരുവൻ കുന്നേൽ, പി എം ബാലകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

ചെറുപുഴ ജെ എം യു പി സ്കൂളിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും ജനകീയ സ്കോളർഷിപ്പ് സമർപ്പണവും

18/01/2023

ചെറുപുഴ ജെ എം യു പി സ്കൂളിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ ശ്രീ എ എൻ ഷംസീർ നിർവഹിച്ചു. രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികളും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ബാൻഡ് മേളത്തിന്റെ അകമ്പടിയിലാണ് സ്പീക്കറെ  സ്വീകരിച്ചത്. തുടർന്ന് നിലവിളക്ക് കൊളുത്തി സ്പീക്കർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ മാനേജർ കെ കുഞ്ഞികൃഷ്ണൻ നായർ  സ്വാഗതം പറഞ്ഞു, ടി ഐ മധുസൂദനൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു, ചെറുപുഴ പഞ്ചായത്ത് പ്രസിഡണ്ട് കെ എം അലക്സാണ്ടർ, വൈസ് പ്രസിഡണ്ട് റെജി പുളിക്കൽ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ എം ബാലകൃഷ്ണൻ, കെ കെ ജോയ്, പയ്യന്നൂർ ബി പി സി കെ സി പ്രഭാകരൻ, പിടിഎ പ്രസിഡണ്ട് കെ എ സജി , മദർ പിടിഎ പ്രസിഡണ്ട് ശ്രീനാ രഞ്ജിത്ത്, സ്കൂൾ ലീഡർ കുമാരി നിരഞ്ജന എന്നിവർ ആശംസ പ്രസംഗം നടത്തി. സ്കൂളിൽ നിന്നു നൽകുന്ന വിവിധ എൻഡോവ്മെന്റുകൾക്കായി ബന്ധപ്പെട്ടവർ നൽകുന്ന തുക സ്പീക്കർ എ എൻ ഷംസീർ ഏറ്റുവാങ്ങി മാനേജ്മെന്റിന് കൈമാറി. സ്റ്റാഫ് സെക്രട്ടറി ടി പി പ്രഭാകരൻ നന്ദിയും പറഞ്ഞു.

വിജയോത്സവവും റാലിയും  സംഘടിപ്പിച്ചു.

23/12/2022

ചെറുപുഴ :ചെറുപുഴ ജെ എം യു പി സ്കൂളിൽ വിവിധ മേളകളിൽ പങ്കെടുത്ത വിജയികളായ കുട്ടികൾക്ക് അനുമോദനവും വിജയാഘോഷ റാലിയും സംഘടിപ്പിച്ചു.

ചെറുപുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ബാലകൃഷ്ണൻ അധ്യക്ഷനായി. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എഫ് അലക്സാണ്ടർ വിജയാഘോഷവും ക്രിസ്തുമസ് ആഘോഷവും ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം വി രാധാകൃഷ്ണൻ വിജയികളായ കുട്ടികൾക്ക് ഉപഹാര വിതരണം നടത്തി. സ്കൂൾ മാനേജ്മെൻറ് പ്രതിനിധി കെ കെ വേണുഗോപാൽ,പിടിഎ പ്രസിഡണ്ട് കെ എ സജി ,സീനിയർ അസിസ്റ്റൻറ് കെ സത്യവതി,മദർ പിടിഎ പ്രസിഡണ്ട്ശ്രീന രഞ്ജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സ്കൂൾ പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി പി പ്രഭാകരൻ നന്ദിയും പറഞ്ഞു. തായ്‌ലൻഡിൽ നടന്ന ഏഷ്യൻ റോവിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വെള്ളി മെഡൽ നേടിയ ജെ.പി. അദ്വൈത് ,സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്ത്സ്വർണ്ണ മെഡൽ നേടിയ ആൽബിൻ ആൻറണി ദേവസ്യ,അഭിനവ് കെ വി, ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലാ ടീമിലേക്ക് സെലക്ഷനും കിട്ടുന്നതിന് കുട്ടികളെ പരിശീലിപ്പിച്ച എം.പ്രേമൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ കേക്ക് വിതരണം നടത്തി.



അക്ഷരത്തിളക്കം

അക്ഷരത്തിളക്കം ശിൽപ്പശാല സംഘടിപ്പിച്ചു. 15 ഡിസംബർ 2022

ചെറുപുഴ : ചെറുപുഴ ജെ.എം. യുപി സ്കൂളിൽ   അക്ഷരത്തിളക്കം ശില്പശാല സംഘടിപ്പിച്ചു.

കോവിഡ് കാലത്ത് കുട്ടികളിലുണ്ടായ പഠന വിടവ് നികത്തുന്നതിന് വേണ്ടി  ജെ എം യുപി സ്കൂൾ ആവിഷ്കരിച്ച പദ്ധതിയാണ് തിളക്കം പരിപാടി. മൂന്ന് നാല് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളിൽ കോവിഡ് കാലം ഉണ്ടാക്കിയ പഠന വിടവ് അധ്യാപകർ മനസ്സിലാക്കുകയും അത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.

മലയാള ഭാഷയിലാണ് കുട്ടികൾക്ക്  കൂടുതൽ പഠന വിടവ് ഉണ്ടായിട്ടുള്ളത് എന്ന് മനസ്സിലാക്കുകയും അത് പരിഹരിക്കുന്നതിന് വേണ്ടി  അത്രയും കുട്ടികളെ തിരഞ്ഞെടുത്തു അവർക്കായി പ്രത്യേകം പരിശീലനം നൽകുകയും ചെയ്തു വരുന്നു .ഈ പദ്ധതിക്ക് പ്രത്യേകം നൽകിയ പേരാണ് തിളക്കം .

തിളക്കം പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികൾ കുട്ടികൾക്കായി സംഘടിപ്പിച്ചു വരുന്നു.

മലയാളഭാഷയിൽ കുട്ടികൾക്ക് കൂടുതൽ സംസാരിക്കുന്നതിനും കേൾക്കുന്നതിനും എഴുതുന്നതിനും വരയ്ക്കുന്നതിനും വേണ്ടി അക്ഷരത്തിളക്കം എന്ന ശില്പശാല നടത്തി.

ശില്പശാല യോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു .

പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ പയ്യന്നൂരിലെ റിട്ടയേർഡ് അധ്യാപിക മരിയ ഗൊരെത്തി  കയ്യെത്തു മാസിക പ്രകാശനം നടത്തുകയും ശില്പശാല നയിക്കുകയും ചെയ്തു. കെ സത്യവതി ആശംസകൾ നേർന്നു.

കെ എസ് ശ്രീജ സ്വാഗതവും എം വി ജിഷ  നന്ദിയും പറഞ്ഞു നിരവധി രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു.

ലഹരി വിര്ദ്ധ പ്രതിജ്‍ഞ

ലഹരി വിര്ദ്ധ പ്രതിജ്‍ഞ

ലഹരി മുക്ത കേരളത്തിനായ് കൈകോർത്തുകൊണ്ട്  ജെഎം യുപി സ്കൂൾ ചെറുപുഴ തീർത്ത മനുഷ്യചങ്ങല