ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2000 - ൽ വിപുലമായ രീതിയിൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു. ശ്രീ. കെ. കുഞ്ഞികൃഷ്ണൻ നായരുടെ സമർത്ഥമായ മാനേജ്മെന്റിൻ കീഴിൽ ഈ സരസ്വതീ ക്ഷേത്രം ഇന്ന് ആയിരത്തില ധികം വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമുള്ള പഠനത്തിലും, പാതി പ്രവർത്തനങ്ങളിലും മുന്നിട്ടുനിൽക്കുന്ന പയ്യന്നൂർ സബ്ജില്ലയിലെ ഏറ്റവും വലിയ യു. പി. സ്കൂളായി ഉയർന്നിരിക്കുന്നു.

ഒന്നുമുതൽ എല്ലാ ക്ലാസ്സുകളിലും കമ്പ്യൂട്ടർ വിദാഭാസം ഉറ പാക്കാൻ കമ്പ്യൂട്ടർ ലാബ്, പഠനത്തിന് വിദ്യാർത്ഥികൾക്കും അധ്യാപ കർക്കും സഹായകരമായ സ്മാർട്ട് ക്ലാസ്സ് റൂം, വിദ്യാർത്ഥികളിൽ സമ്പാ ദ്വശീലം ഉറപ്പാക്കാൻ സഞ്ചയിക - വിദ്യാർത്ഥികളുടെ ബാങ്ക്, അവരിൽ സേവനശീലം വളർത്തുവാൻ സ്കൗട്ട്സ് & ഗൈഡ് യുണിറ്റ്, കുട്ടികളുടെ പ്രശ്നപരിഹാരങ്ങൾക്ക് കൗൺസിലിംഗ് കൊടുക്കുവാൻ ഹേൽപ്

ഡസ്ക്ക്, പഠനോപകരണങ്ങളും, നോട്ടുബുക്കുകളും കുറഞ്ഞവിലയ്ക്ക് ലമാക്കുവാൻ സമീപത്തെ 5 സ്കൂളുകൾകൂടി ഉൾപെടുത്തി ഗ്രൂപ്പ് കോപ്പ് സ്കൂൾ സൊസൈറ്റി എന്നിവയെല്ലാം ചിട്ടയോടെ പ്രവർ ത്തിച്ചു വരുന്നു.

പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ ആവശ്യകത കണ്ടറിഞ്ഞ് 2000-ൽ ആരംഭിച്ച് 3 വീതം എൽ.കെ.ജി. യു. കെ. ജി. ക്ലാസ്സുകൾ, 6 അദ്ധ്യാപികമാരുടെയും 2 ആയമാരുടെയും നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു.

ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി മലയാളം മീഡിയത്തിന് പുറമേ ഒന്നുമുതൽ 7 വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നു. ഇത് ഈ പഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കമുള്ള രക്ഷിതാക്കളുടെ മക്കൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം എന്ന ആഗ്രഹ സഫലീകരണത്തിന് സഹായകമായി. മാത്രമല്ല മലയാളം മീഡിയം കുട്ടികൾക്ക് പ്രത്യേക ഇംഗ്ലീഷ് പരിജ്ഞാനം നേടുന്നതിനായി ഒരു അദ്ധ്യാപകന്റെ നേതൃത്വത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കാ കളും ഉറപ്പുവരുത്തുന്നു.

താല്പര്യമുള്ള കുട്ടികൾക്ക് യോഗാപരിശീലനം, കരാട്ടെ പരി ശീലനം, നൃത്ത - സംഗീത പരിശീലനം എന്നിവ അധികമായി നൽകിവ രുന്നു. വിദ്യാർത്ഥികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി സുസജ്ജമായ ഒരു സ്കൂൾ ലൈബ്രറിയും റീഡിംഗ് റൂമും ഇവിടെ പ്രവർത്തിക്കുന്നു. കൂടാതെ ഓരോക്ലാസിലും പ്രത്യേക വായനാമൂലയും ഒരുക്കിയിരിക്കുന്നു.