എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹിക ബോധം വളർത്തുവാനും ചരിത്ര പഠന പ്രക്രിയയിൽ അവരെ സജീവമാക്കാനും സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബ് ആണ് സോഷ്യൽ സയൻസ് ക്ലബ്ബ്. ചൊക്ലി സബ് ജില്ല, കണ്ണൂർ ജില്ല സാമൂഹ്യ ശാസ്ത്ര മേളകളിൽ ചാമ്പ്യൻഷിപ്പും. സംസ്ഥാന മേളകളിൽ നിരവധി തവണ മത്സരിക്കുകയും ചെയ്തിട്ടുണ്ട്.
-
സ്വാതന്ത്ര്യ ദിനാഘോഷം
-
പരിതി ദിനാഘോഷം
-
യുദ്ധവിരുദ്ധ റാലി
ദുരന്ത നിവാരണ മോക്ക്ഡ്രിൽ
ഒൻപതാം തരത്തിലെ പാഠഭാഗവുമായി ബന്ധപെട്ട് സോഷ്യൽ സയൻസ് ക്ലബ് സ്കൂളിൽ ദുരന്ത നിവാരണ മോക്ക്ഡ്രിൽ സംഘടിപ്പിച്ചു. കേരള പോലീസ്, കേരള ഫയർ ആൻറ് റെസ്ക്യൂ, ആരോഗ്യ വകുപ്പ് എന്നിവയെ സംയോജിപ്പിച്ചു കൊണ്ട് നടത്തിയ ഇവാക്വേഷൻ, മെഡി ഇവാക്, സേർച്ച് ആൻറ് റെസ്ക്യൂ, ഫസ്റ്റ് എയ്ഡ് , ഫയർ ഫൈറ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. സോഷ്യൽ സയൻസ് അധ്യാപകരായ സി ഐ റിയാസ് മാസ്റ്റർ, പി പി ബഷീർ മാസ്റ്റർ, പി ടി കെ മുഹമ്മദലി മാസ്റ്റർ, എം പി അബ്ദുൽ കരീം മാസ്റ്റർ, പി സമീർ മാസ്റ്റർ, പി പി അഷറഫ് മാസ്റ്റർ, ഇ കെ ജലീൽ മാസ്റ്റർ, ഫൈസുന്നിസ ടീച്ചർ, ഷമീന ടീച്ചർ എന്നിവർ നേതൃതം നൽകി.