ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒളകര ഗവ.എൽ.പി.സ്കൂൾ പി.ടി.എ യും സന്നദ്ധ സേവന സംഘടനകളും നേരിട്ട് നടത്തുന്ന വിവിധ പ്രവർത്തനങ്ങൾക്കു പുറമെ സ്കൂളിലെ ഹരിതം, ശുചിത്വം, സുരക്ഷ, പരിസ്ഥിതി, കാർഷികം, സാമൂഹ്യം, ആരോഗ്യം, കായികം, ആർട്സ്, മലയാളം, സയൻസ്, അറബിക്, ഇംഗ്ലീഷ്, ഗണിതം, മാതൃഭൂമി സീഡ്തുടങ്ങിയ ക്ലബ്ബുകൾ അനേകം പദ്ധതികൾ നടപ്പിലാക്കി വരുന്നു.

ക്ലബ്ബുകളുടെ ഉദ്ഘാടനം

ഒളകര ഗവ.എൽ.പി. സ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളജ് പ്രഫസറുമായ ഡോ: കെ.എം അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ഓരോ ക്ലബ്ബുകൾക്കും ഒരു അധ്യാപകനും ഒരു വിദ്യാർത്ഥിക്കും പ്രധാന ചുമതല നൽകി. പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ് അധ്യക്ഷനായി. പി.സോമരാജ് പാലക്കൽ ആശംസകൾ നേർന്നു.

കോവിഡ് മഹാമാരി കാരണം 2021 നവംബർ 1 ന് വിദ്യാർത്ഥികളുടെ സ്കൂളിലെത്തിയുള്ള പഠനം ആരംഭിച്ചപ്പോൾ നിലവിലുള്ള ക്ലബ്ബിലേക്ക് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുകയാണ് ചെയ്തത്. നിലവിൽ എല്ലാ ക്ലബ്ബുകളും വളരെ ഭംഗിയായി തന്നെ അവരുടെ പരിധിയിൽ വരുന്ന കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഓരോ ക്ലബ്ബുകളും അവയുടെ പ്രവർത്തനങ്ങളും അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യാം