സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രമുഖരുടെ ഓർമ്മ കുറിപ്പുകൾ

4 ജൂലൈ,1997

ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
-എബ്രഹാം മാത്യു,
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

സെൻറ്റ് എഫ്രേംസ് ഹൈസ്ക്കൂൾ (സംക്ഷിപ്തചരിത്രം) ദേവസ്യാ മണിമല (ടീച്ചർ, സുവനീർ കമ്മറ്റി കൺവീനർ) ഇൻന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജന്മശതാബ്ദി ബോംബയിൽ ആഘോഷിച്ചത് 1985 ഡിസം.28,29,30 തിയതികളിലാണ്. തുടർന്ന് അഞ്ചാം ദിവസം മുതൽ മാന്നാനം സെൻറ് എഫ്രേംസ് ഹൈസ്കൂൾ ജന്മശതാബ്ദിയും കൊണ്ടാടി. അങ്ങനെ ഈ സരസ്വതി ക്ഷേത്രം രണ്ടാം നൂറ്റാണ്ടിലേക്കു വെളിച്ചം പകരുന്നു. ചാവറ കുര്യാക്കോസ് ഏലിയാസച്ചൻറ്റെ പാദസ്പർശം കൊണ്ടു പവിത്രമായ മാന്നാനം ഇന്ന് ആഗോളപ്രശസ്തിയാർജ്ജിച്ച ഒരു തീർത്ഥാടനകേന്ദ്രമാണ്. ലോകത്തിൻറ്റെ നാനാഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങൾ ഈ പുണ്യചരിതൻറ്റെ അനുഗ്രഹങ്ങൾ തേടി ഇവിടേക്കു വന്നുകോണ്ടിരിക്കുന്നു. 1986 ഫെബ്രുവരി 8-ാം തീയതി കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ പോപ്പു് ജോണ പോൾ രണ്ടാമൻ കോട്ടയത്തുവച്ച് സി.എം.എ. സഭയുടെ സ്ഥാപകപിതാവായ ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതോടുകൂടി മാന്നാനത്തിൻറ്റെ കീർത്തി ദാവള്യം കൂചുതൽ ജാജ്വല്യമാനമായിരിക്കുന്നു. 1805 ഫെബ്രുവരി 8ന് കൈനകരിയിലുള്ള ചാവറക്കുടുമ്പത്തിൽ ജനിച്ച കുര്യാക്കോസ് ഏലിയാസച്ചൻ പള്ളിപ്പുറം സെമിനാരിയിൽ പഠിച്ച് അത്തുങ്കൽ പള്ളിയ്ൽ പട്ടം സ്വീകരിച്ചു 1892-ൽ ചേന്നംകരി പള്ളിയിൽ പ്രഥമ ദിവ്യബലി അർപ്പിക്കുകയും, തുടർന്ന് ആദ്ധ്യാത്മിക നവോത്ഥാനം ലക്ഷ്യമാക്കി പുതിയൊരു സന്യാസസഭയ്ക്കു രൂപം നൽകുന്നതിനെപ്പറ്റി ആലോചിക്കുകയും ചെയ്തു. അതിലേയ്ക്കു പറ്റിയൊരു സ്ഥാനം കണ്ടുപിടിക്കുന്നതിനു വേണ്ടി അന്നത്തെ തിരുവിതാംകൂറിന്റെ പല ഭാഗങ്ങളും സന്ദർശിച്ചു് അവസാനം മാന്നാനത്തെത്തി. അന്നു കണ്ട മാന്നാനത്തെ ചാവറയച്ചൻ വർണിക്കുന്നതു നോക്കുക. പ്രായേണ പത്രങ്ങൾ നിറഞ്ഞു തിങ്ങിനിൽക്കുന്ന വല്ലീതരുമണ്ഡലത്താൽ പരക്കെ നൽപച്ച നിറം പെടുന്നീകുന്നെത്രയും കൺ കുളിരേകിടുന്നു. കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കിലോ മീടറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഈ പ്രദേശം ആർപ്പുക്കര, കൈപ്പുഴ, അതിരമ്പുഴ എന്നീ കരകളാൽ പരിസേവ്യമായിക്കിടക്കുന്നു. ഈ കുന്നിൽനിന്നു പടിഞ്ഞാറോട്ട്നോക്കിയാൽ വേമ്പനാട്ടുകായൽവരെ വിസൃതമായ വടക്കൻ കുട്ടനാട് ഭൂപ്രദേശം രത്നങ്ങൾ പതിച്ച പച്ചപ്പട്ടുപോലെ കാണാൻ കഴിയും. അതു കണ്ടിട്ടാകണം, “ ഇളം കുളിർ പുല്ലുകളാൽ നിറഞ്ഞു നൽപ്പച്ച വില്ലീസ് വിരിച്ചപോലെ ” എന്നു ചാവറയച്ചൻ പാടിപ്പോയത് കേരവൃക്ഷങ്ങളും മരതകക്കാടുകളും പുഞ്ചപ്പാടങ്ങളും, പൂന്തേനരുവികളും കഥപറഞ്ഞൊഴുകുന്ന ചെറുപുഴകളും മാന്നാനം കുന്നിന്റെ അഴകു വർദ്ധിപ്പിക്കുന്നതു കണ്ടപ്പോൾ “നല്ല ഭൂപ്രദേശം നമുക്കിവിടെ വസിപ്പതി- നില്ല മറ മിത്ര സൗഖ്യം” എന്നദ്ദേഹം തീർച്ചപ്പെടുത്തി. അങ്ങനെയാണ് 1831 മേയ് 11 നും ചാവറയച്ചനും സഹപ്രവർത്തകരായ ചമ്പക്കുളം പോരൂക്കര തോമ്മാച്ചനും പള്ളിപ്പുറത്തു സെമിനാരി മല്പാനായിരുന്ന പാലയ്ക്കൽ തോമ്മാ ച്ചനുംകൂടി വിശുദ്ധ യൗസേപ്പിന്റെ നാമത്തിൽ ഇവിടെയൊരു ആശ്രമത്തിനു ശിലാസ്ഥാപനം ന ടത്തിയത്. പ്രധാന കാർമ്മികനായിരുന്നത്. വരാ പുഴ മെത്രാനായിരുന്ന മാർ ജൂബിലിനിയുടെ സെ ക്രട്ടറിയായിരുന്ന പോരൂക്കര തോമ്മാച്ചനും. 1833 ൽ ഒരു സെമിനാരിയും ആരംഭിച്ചു. പിന്നീടതു മല ങ്കരസഭയുടെ പൊതുസെമിനാരിയായി രൂപാന്തര പ്പെട്ടു. 200 അടി നീളത്തിൽ മൂന്നു നിലയിൽ പ ണി കഴിപ്പിച്ച ഈ സെമിനാരിക്കെട്ടിടം അക്കാ ലത്തു തിരുവിതാംകൂറിലുണ്ടായിരുന്ന ഏറ്റവും വ ലിയ കെട്ടിടങ്ങളിൽ ഒന്നായിരുന്നു. 1834-ൽ പ ള്ളിപണിയും ആരംഭിച്ചു. നാടുനീളെ നടന്നു പിരി ച്ചെടുത്ത തുകകൊണ്ടാണു പള്ളിയും ആശ്രമവും പ ണികഴിപ്പിച്ചത്. മാന്നാനത്തും പരിസരങ്ങളിലും ണ്ടായിരുന്ന പ്രധാന കുടുംബങ്ങളെല്ലാം തന്നെ ഈ ഉദ്യമം വിജയപ്രദമാക്കുന്നതിനു നിസ്വാ മായി സഹകരിക്കുകയും ഉദാരമായി സഹായി ക്കുകയും ചെയ്തു. എന്നും പ്രഭാതത്തിൽ അതി രമ്പുഴ പള്ളിയിൽ ചെന്നു കുർബാന അർപ്പിച്ച ശേഷം തിരിച്ചുവന്നു പണികൾക്കു നേതൃത്വം നൽകിയിരുന്നുവെന്നും ചാവറയച്ചനെഴുതിയ നാളാഗമത്തിൽ കാണുന്നു. 1835-ൽ സെൻറ് ജോസഫ്സ് പ്ര സീനും അച്ചൻ ബീജാവാപം ചെയ്തു. അതി സ്ഥാപനം സംബന്ധിച്ചും അദ്ദേഹം നാളാഗമത്തിൽ ഇങ്ങനെ വിവരിക്കുന്നു.തിരുവനന്തപുരം ഗവണ്മെൻറ് പ്രസിൽ ചെന്നു അവിടുത്തെ കത്തോലിക്കരായ വേലക്കാരുടെ സഹായത്താൽ പ്രസ് നടത്തിപ്പിനാവശ്യ മായ ചില സംഗതികൾ മനസ്സിലാക്കി. അ വിടെ കണ്ട പ്രസിന്റെ ഒരു മാതൃക വാഴപ്പി ണ്ടികൊണ്ടുണ്ടാക്കി ഒരാശാരിയെ കാണിച്ചു. അയാൾ നിർമ്മിച്ച മരപ്രസ്സാണു മാന്നാനം അച്ചടിശാലയിലെ ആദ്യത്തെ പ്രസ്, കോ ട്ടയത്തെ സി. എം. എസ്. പ്രസിൽ ജോലി ചെയ്തിരുന്ന ഒരു പാണ്ടിത്തട്ടാനാണ് അക്ഷരം ചതുരവടിവിൽ വാർത്തകൊടുത്തതും. തിരുവ നന്തപുരം ഗവ: പ്രസിൽനിന്നും കുര്യൻ എ ന്നൊരാളെ പുസ്തകം അടിക്കുന്നതിനും ഒരുകൊച്ച ക്കാരൻ നടനെ ബുക്കു ബയൻറിംഗിനും ഏപ്പെടു ത്തി. ഇവരിൽ നിന്നും മാന്നാനംകാരായ ഏതാനും പേർ ഈ കൈവേല അഭ്യസിക്കുകയും ചെയ്തു. ഈ അച്ചടിശാല 1821-ൽ കോട്ടയത്ത് ബെ ഞ്ചമിൻ ബെയിലി സ്ഥാപിച്ച സി. എം. എസ്. പ്രസിനും വൈപ്പിൻ കോട്ടയിലെ അച്ചുകൂടത്തിനും ശേഷം കേരളത്തിലാരംഭിച്ച മൂന്നാമത്തേയും നാട്ടു കാരുടെ വകയായ ഒന്നാമത്തേയും സ്ഥാപനമാണ അതായത് കേരളത്തിലെ മുദ്രണവ്യവസായത്തിനു അടിത്തറയിട്ട ആദ്യത്തെ മലയാളി പാവറയച്ചനാ ണെന്നു ചുരുക്കം. ഇവിടെനിന്നും 1887-ൽ നസ്രാ ണിദീപിക ദിനപത്രവും 1903-ൽ കർമേലകുസുമം മാസികയും പ്രസിദ്ധപ്പെടുത്തിത്തുടങ്ങി. യാളത്തിലെ ആദ്യത്തെ ദിനപത്രവും മാസികയും ഇവതന്നെ. നിരവധി സാഹിത്യനായകന്മാ രെ വളിവിട്ട് മാസിക എന്ന നിലയിൽ ക ലകസുമത്തിനും അക്കാലത്തും ഉന്നതസ്ഥാനവും മാ ഹാത്മ്യവും കല്പിച്ചിരുന്നു. എന്റെ ഏതാനും പദ്യങ്ങൾ മേരിസ്തവമെന്ന പേരിൽ കർമ്മലക മത്തിൽ അച്ചടിച്ചുവന്നു. എന്റെ സാഹിത്യപരി ശ്രമത്തിന് നടാടെ വെളിച്ചം കാണാനൊത്തതു അന്നാണ്. കർമെലകസുമത്തിന്റെ ആ ലക്കം കൈയിൽ കിട്ടിയപ്പോഴുണ്ടായ ചാരിതാർത്ഥ്യം വാ സ്തവത്തിൽ വാചാമഗോചരമെന്നേ പറയാനുള്ള (നിരൂപകാചാര്യനായ പ്രൊഫ. ജോസഫ് മുണ്ട ശേരി, 1964 കലകമം സ്പെഷ്യൽ കമ ത്തിന്റെ ഇപ്പോഴത്തെ ചീഫ് എഡിറ്റർ ഫാ. എം. ജെ. കളപ്പുരയ്ക്കൽ സി. എം. ഐ. യാണ്. ഫാ. ജെയിംസ് ജൂലിയൻ മാനേജിംഗ് എഡിറ് റായും സേവനമനുഷ്ഠിക്കുന്നു. 1846-ൽ ചാവറയച്ചൻ ഒരു സംസ്കൃത വിദ്യാലയത്തിനും രൂപം നൽകി. വിദ്യാദാനത്തെ എത്ര ഉൽകൃഷ്ടകമായിട്ടാണ് അദ്ദേ കരുതിയിരുന്നതെന്നും ഈ സരസ്വതി ക്ഷേത്രത്തിന്റെ സ്ഥാപനം സാക്ഷ്യം വഹി ക്കുന്നു. ആണ്ടുതോറും ഓരോ ഇടവകയിൽ നിന്നും ഓരോ കുട്ടിയെ പൊതുച്ചെലവിൽ ഈ വിദ്യാലയത്തിലേക്കും അയയ്ക്കണമെന്നും അദ്ദേ നിഷ്കർഷിക്കുകയുണ്ടായി. 1864-ൽ അദ്ദേഹം കൂനമ്മാവിലേക്കു സ്ഥലം മാറിപ്പോകയും 65-ൽ സുറിയാനിക്കാരുടെ വികാരി ജനറലായി നിയമിതനാകയും ചെയ്തു.അക്കാലത്ത് ക്രൈസ്തവർക്കും ഇംഗ്ലീഷ് ഭാഷാഭ്യസനം നിഷിദ്ധമായിരുന്നതിനാൽ ആരും അങ്ങോട്ട് എത്തിനോക്കിയിരുന്നില്ല. അതേസമയം ഇതര മതാനുയായികൾ ആ രാഷ പഠിച്ചു ഉന്നതനിലകളിൽ സ്വാധീനം ചെലു ത്തുകയും ചെയ്തിരുന്നു. ഇതു മനസ്സിലാക്കിയ ചാവറയച്ചൻ കത്തോലിക്കർക്കുവേണ്ടി ഒരു പ്രത്യേക കല്പനതന്നെ പുറപ്പെടുവിച്ചു. അ തിൽ ഇപ്രകാരം പറഞ്ഞിരുന്നു. ഇടവക് തോറും വിദ്യാലയങ്ങൾ സ്ഥാപിക്കേണ്ടതും അല്ലാത്തപക്ഷം പള്ളിക്കു കല്പിക്കുന്നതുമാ കൂടാതെ മറെറാരു സർക്കുലറിൽ നം കുന്നേൽ സ്കൂൾപണി തുടങ്ങുകയും ആപ്പക്കരെ തുരുത്തുമാലിയുടെ കന്നേൽ പുലയരു മാറ്റം കൂടുന്ന വന്നു. കപ്പേളയും അതോടുചേർന്നുമ്പോളായും പണി യിക്കുന്നതിനും സ്ഥലം കണ്ടു നിശ്ചയിച്ചു പള്ളിക ളിൽനിന്നും പ്രധാനികളിൽനിന്നും വീതം എടുത്ത് സമീപ 17 പറയ പുഞ്ച തീറെഴുതി കൊവേന്ത യിൽ നിന്നു നടത്തണമെന്നും നിർദ്ദേശിച്ചിരുന്നു.ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ മേല്പറഞ്ഞ കല്പനയിലെ താൽപ്പര്യമനുസരിച്ചാണ് 1881-ൽ മാന്നാനത്തു സുറിയാനി കത്തോലിക്കരുടെ വകയായി ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സമാരംഭിച്ചത്. പ്രതിഭാശാലിയും പ്രശാന്തഗംഭീരനുമായിരുന്ന കട്ടക്കയത്തിൽ വലിയ ചാണ്ടിച്ചന്റെ പൈതൃക ത്വത്തിലും പണ്ഡിതാഗ്രണിയും കുശാഗ്രബുദ്ധിയു മായിരുന്ന ജരാർദച്ചന്റെ നേതൃത്വത്തിലും സമാരംഭിച്ച ഈ സ്കൂൾ 1885-ൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഒരദ്ധ്യാപകനും ഒരു വി ദ്യാത്ഥിയുമായിരുന്നു ആദ്യമുണ്ടായിരുന്നത്. കോട്ട യം സ്വദേശിയായ ശ്രീ. കുര്യൻ കൊല്ലമ്പറമ്പിലാ അദ്ധ്യാപകൻ, ക്ലാസു മുറിയാകട്ടെ യിരുന്നു പ്രസ്തുത ആശ്രമത്തിനു സമീപമുണ്ടായിരുന്ന കളപ്പുരയുടെ പൂമുഖവും. ആറാഴ്ച കഴിഞ്ഞപ്പോൾ മൂന്നു വിദ്യാർത്ഥി കൾ കൂടി വന്നുചേർന്നു. വർഷാവസാനം ഇരുപതു കുട്ടികൾവരെയായി. ഇതേവർഷം തന്നെയാണ് ഇൻഡ്യൻ നാഷഷണൽ കോൺഗ്രസ് എന്ന ദേശീയ രാഷ്ട്രീയ സംഘടനയും രൂപംകൊണ്ടതെന്ന വസ്തുത വിസ്മ രിക്കാവതല്ല. ക്രിസ്ത്യൻ മിഷനറിമാർ ഭാരതത്തിൽ അങ്ങിങ്ങായി സ്ഥാപിച്ച വിദ്യാഭ്യാസസ്ഥാപന ങ്ങളുടെ സ്വാധീനവും ഫ്റഞ്ചു വിപ്ലവം ഉൽഘോ ഷിച്ച ആദർശങ്ങളുടെ പ്രചാരവും ബ്രിട്ടീഷ് കാരു ടെ കരിനിയമങ്ങൾക്കെതിരെയുള്ള പ്രതികരണവും എല്ലാം ഭാരതീയരിൽ ഒരു നവോത്ഥാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുവാൻ സഹായകമായി ഇതിൽനിന്നു മുതലെടുക്കുവാൻ അന്നത്തെ പ്രമുഖ ചിന്തകന്മാർ 1885 ഡിസംബർ 28-ാംതീയതി ബോംബയിലെ ഗോകുൽദാസ് തേജ്പാൽ സം സ്മൃതകോളജിന്റെ വിശാലമായ ഹാളിൽ സമ്മേ ളിക്കുകയും ഡബ് ളിയു സി, ബാനർജിയെ കോൺ ഗ്രസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയും ചെയ്തു. വർഷം തോറും കൂട്ടേണ്ട ഒരു ദേശീയ സമ്മേളനമെന്നതിൽക്കവിഞ്ഞു ഒരു രാഷ്ട്രീയ പാർട്ടിയുടെ ബാഹ്യമോടികളൊന്നും അന്നത്തെ കോൺഗ്രസി നില്ലായിരുന്നു എന്നും ചരിത്രകാരന്മാർ സാക്ഷ്യപ്പെ ടുത്തുന്നുണ്ടെങ്കിലും അതിന്റെ സമമായ നേതൃ ത്വം ഭാരതത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാക്കി ഉയർത്തിയ കഥ ആർക്കും വിസ്മരിക്കാ വുന്നതല്ലല്ലോ. സെൻറ് എഫ്രേംസിന്റെ വളർച്ചയും ഏതാ ണ്ടും ഇതേ രൂപത്തിലായിരുന്നു എന്നു പറയാം. ബാലാരിഷ്ടതകൾ പിന്നിട്ടു പിന്നിട്ട വളർന്നു വലു തായതിന്റെ പുറകിലും ഒരു നൂറ്റാണ്ടിന്റെ കഥ ഒളിഞ്ഞു കിടക്കുന്നു. രണ്ടാം വർഷം കുമരകംകാരനായ ശ്രീ. പോത്ത നും പാമ്പാടി സ്വദേശിയായ ശ്രീ. പി. സി. കുര്യനും അദ്ധ്യാപകരായി നിയമിക്കപ്പെട്ടു അങ്ങ നെ 1887-ൽ മൂന്നദ്ധ്യാപകരും മൂന്നു ക്ലാസ്സുമായി പ്രവർത്തനം മുന്നോട്ടുനീങ്ങി. 1888- സ്കൂളിന്റെ ചരിത്രത്തിലെ ഒരു നാഴി കക്കല്ലായിരുന്നു. ആ വഷമാണ് കോട്ടയത്തിന്റെ വികാരി അപ്പസ്തോലിക്കയായി നിയമിക്കപ്പെട്ട ഈശോസഭക്കാരനായ വീഞ്ഞു മെത്രാൻ മാന്നാ നം ആശ്രമത്തിൽ താമസമുറപ്പിച്ചത്. അദ്ദേഹത്തി ൻ സെക്രട്ടറി ഫാ. റിച്ചാർഡ് പ്രശസ്തനായ ഒരു വിദ്യാഭ്യാസ പ്രവർത്തകനായിരുന്നു. ഇതറിഞ്ഞ ജാർദൻ സ്കൂളിന്റെ ചുമതല ഫാ. റിച്ചാർഡി നെ ഏല്പിക്കുകയും, അദ്ദേഹം ക്ലാസ്സുകൾ സ്കൂൾ ചാപ്പലിന്റെ അടിഭാഗത്തുള്ള ഹാളിലേക്കു മാറ കയും ചെയ്തു. പിന്നീട്, അന്നു സെമിനാരിയായി രുന്ന ഇന്നത്തെ സ്കൂൾ കെട്ടിടത്തിലേക്കും പറിച്ചുനട്ടു, അതോടൊപ്പം ശ്രീ പി.സി കുര്യനെ ഹെഡ് മാസ്റ്ററായും നിയമിച്ചു. ഫാ.റിച്ചാർഡ് പ്രിൻസിപ്പിലായി തുടർന്നു. ഫാ. സിറിയക്ക് കൊച്ചുപുറയ്ക്കൽ അസി. മാനേജരിമായി. 1890-ൽ മാന്നാനം കോൺവെന്റ മീഡിൽ സ്കൂൾ എന്ന പേരിൽ മദ്രാസ് ഗവണ്മെൻറിനെ്റ ഔദ്യോഗിക അംഗീകാരവും ലഭിച്ചു. രണ്ടാംഘട്ടം അദികം താമസിയാതെ ലെവീഞ്ഞു മെത്രാൻ ചങ്ങനാശ്ശേരിയിലേക്കു താാമസം മാറ്റി. അതോടുകൂടി ഹൈസ്കൂൾ ക്ലാസുകൾ അവിടെ അവിടെ ആരംഭിക്കുകയും മാന്നാനത്തെ കുട്ടികളെ അങ്ങോട്ടുകൊണ്ടുപോകയും ചെയ്തു. രണ്ടു സ്കൂളിന്റെയും പ്രിൻസിപ്പൽ ഫാ. റിച്ചാർഡായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചതാണ് ചങ്ങനാശ്ശേരിയിൽ ഇപ്പോഴുള്ള സെൻറ് ബർക്കുമാൻസ് ഹൈസ്കൂൾ. അതിന്റെ പരിപൂർത്തിയിൽ അതായത് 1891- ഫാ. റിച്ചാർഡ് മാന്നാനം സ്കൂളിന്റെ പ്രിൻസിപ്പൽ സ്ഥാനം രാജിവച്ചു. ഫാ. സിറിയക്ക് കൊച്ചുപുരയ്ക്കലിനെ ഏല്പിച്ചു. പക്ഷേ പെട്ടെന്നു തന്നെ ഫാ. സിറിയക്കിനു അമ്പഴക്കാട്ടേയ്ക്കു പോകേണ്ടിവന്നു. തൽസ്ഥാനം ഫാ. ബെർണാർഡ് കൈയേറ്റു.(ഇദ്ദേഹമാണ് മലങ്കര സഭാചരിത്രകർത്താവെന്നു പിന്നീട് പ്രസിദ്ധനായത്). ഒരു പരീക്ഷണഘട്ടമായിരുന്നു ഇത്. കുട്ടികളധികവും ചങ്ങനാശ്ശേരിയിലേക്ക് പോയതിനാൽ മാന്നാനത്തെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു. എന്നിരു ന്നാലും ബർണാർദച്ചൻറ അശ്രാന്തപരിശ്രമം സെൻറ് എഫ്രേംസിനെ പുരോഗതിയുടെ പാതയി ലേയ്ക്കു നയിക്കുകതന്നെ ചെയ്തു. 1891-ൽ അന്നത്തെ സ്കൂൾ ഇൻസ്പെക്ടരായിരുന്ന മി ദുത്തി (Duthie) സെൻറ് എഫ്രേംസിനു 12 രൂപാ 14 ചക്രം പ്രതിമാസ ഗ്രാൻറായി അനുവദിച്ചു നൽകി. അ ന്നിവിടെ ഹെഡ്മാസ്റ്ററായിരുന്നതും പക്വമതിയും പരിണതപ്രജ്ഞനുമായ ശ്രീ. തെങ്ങുംമൂട്ടിൽ വർഗീ സായിരുന്നു. ആദ്യത്തെ കത്തോലിക്കാ ഹെഡ്മാ സ്റ്റർ എന്ന ബഹുമതിയും ഇദ്ദേഹത്തിനു കല്പിക്കുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് അതായത് 1892 ലാണ് മാന്നാനം കോൺവെൻറ് മിഡിൽ സ്കൂൾ സെൻറ് എഫ്രേമിന്റെ പേരിൽ സമർപ്പിതമായ തു. പൗരസ്ത്യനും സുറിയാനി സാഹിത്യകാരനു മായിരുന്ന വിശുദ്ധ എഫ്രേം ലോകമെങ്ങും അറി യപ്പെട്ടിരുന്ന മഹാപണ്ഡിതനായിരുന്നു. എം എന്ന സുറിയാനിപദത്തിനും ഫലം ചെയ്യുന്ന, വള രുന്ന എന്നൊക്കെയാണ് വിവക്ഷ. അതിനാൽ " സൽഫലങ്ങളുടെ ആലയം ' എന്ന അകല്പന യോടുകൂടി സെൻറ് എഫ്രേംസ് മിഡിൽ സ്കൂൾ രൂപാന്തരപ്പെട്ടു. ഗ്രാന്റ് വർദ്ധിച്ചു 1898-ൽ കുട്ടികളുടെ എണ്ണം 93 ആയി ഉയർന്നു. ഈ വിവരമറിഞ്ഞ തിരുവിതാംകൂർ മഹാരാജാവ ശ്രീമൂലം തിരുനാൾ പ്രതിമാസ ഗ്രാൻറു തുക ഇരു പത്തിമൂന്നു രൂപ പതിനെട്ടു ചക്രമാക്കി ഉയർത്തി. അന്നു കൊച്ചിക്കാരനും ലത്തീൻ കത്തോലിക്കാസ മുദായ നേതാവുമായിരുന്ന വി. എ. പാലാ യിരുന്നു ഭരണസാരഥി. ഹൈസ്കൂളാകുന്നു 1901-ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിച്ചു. തൃശിനാപ്പള്ളി കോളജിൽ പഠനം നടത്തിയ ശവ രിമുത്തുപിള്ള ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം മരണമടഞ്ഞു. അന്നു കോട്ടയം സി. എൻ. ഐ. ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. പി. ജെ. എബ്രാഹം തൽസ്ഥാനത്തു നിയമിതനായി. ഇംഗ്ലീഷ് പഠി പ്പിക്കുന്നതിനു ആർ. എം. അഗസ്റ്റസ് എന്ന സാ ം വന്നുചേർന്നു. അതോടെ സെൻറ് എം സിന്റെ കീത്തിയും നാടെങ്ങും പരന്നു. അച്ചടക്കത്തിലും കാര്യക്ഷമതയിലും എബ്രാ ഹംസാർ കാണിച്ച നൈപുണ്യം കേരളക്കരയിലെ ം പ്രസിദ്ധമായി. ഇവിടെ പഠിക്കുന്നതും അ അ ഭിമാനകരവും അതിലേറെ മഹത്വപൂർണ്ണവുമാ ണെന്നും കുട്ടികളും രക്ഷകത്താക്കളും ഒരുപോലെ കരുതി. ഹിന്ദുക്കളുടെ അകത്തോലിക്കരും ഇവിടേ യാകർഷിക്കപ്പെട്ടു. ആർപ്പൂക്കരയിൽ ഒരു ഹിന്ദു ഹോസ്റ്റൽ തന്നെ സ്ഥാപിതമായി. കുട്ടികൾ 265 ആയി വർദ്ധിച്ചു. മൂന്നുവർഷം കഴിഞ്ഞപ്പോൾ അനാരോഗ്യം മൂലം ഹെഡ്മാസ്റ്റർ വിരമിച്ചു. പക രം സത്തായിൽനിന്നു വന്ന സൂസായി പിള്ള അവ രോധിക്കപ്പെട്ടു. ഇദ്ദേഹം പ്രശസ്തനായ ഒരു പ്രാ സംഗികനായിരുന്നു. സ്കൂളിന്റെ പ്രവർത്തന പുരോഗതി കണ്ടു സന്തുഷ്ടനായ മഹാരാജാവും 400 രൂപാ സംഭാവന ചെയ്തതും ഈ കാലയളവിൽ വലിയൊരനുഗ്രഹമായി. എന്നാലും 1903 ൽ സ്കൂൾ നടത്തിക്കൊണ്ടുപോകുന്നതിനുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാൻ അന്നത്തെ പ്രിയോരായിരുന്ന ഫാ. അലക്സാണ്ഡർ ഫ്രാൻസ്, ബെൽജിയം, ഇം ഗ്ലണ്ട് അയർലണ്ട് ജർമ്മനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ സന്ദശിച്ച് പിരിവു നടത്തുകയും നാ ലായിരം രൂപ സംഭരിക്കുകയും ചെയ്തു. 1904-ൽ പണ്ഡിതവരേണ്യനും കവി പ്രവര നുമായ കേരളവ വലിയ കോയിത്തമ്പുരാൻ സ്കൂൾ സന്ദർശിച്ച് അഭിനന്ദനം രേഖപ്പെടുത്തു രക്ഷാധികാരിയായിരിക്കാൻ സമ്മതിക്കു കയും ചെയ്തതും സെൻറ് എഫ്രേംസിനെ സംബ ന്ധിച്ചിടത്തോളം വലിയൊരു ഭാഗ്യം തന്നെയെന്നു പറയേണ്ടിയിരിക്കുന്നു. അന്നു തമ്പുരാനു നൽകിയ സ്വീകരണവും, രണ്ടാം നിലയിലെ പ്ലാറ്റുഫോറ ത്തിൽ വില്ലായിട്ട് ശിപായിമാരുടെ അകമ്പടി യോടുകൂടി അദ്ദേഹം നടത്തിയ പ്രസംഗവും, തുടർന്നുള്ള ആശ്രമസന്ദർശനവും നേരിൽ കണ്ട ഫാദർ സൈമൺ പാട്ടശേരി അതെല്ലാം കനകജൂബിലി സ്മരണികയിൽ സവിസ്തരം വർണ്ണിച്ചിട്ടുണ്ട്. തമ്പു രാൻ തിരിച്ചുപോയശേഷം അദ്ദേഹത്തിന്റെ ഒരു ഛായാപടം അയച്ചുകൊടുക്കുകയും അതു സ്കൂൾ ഹാളിൽ സ്ഥാപിക്കുകയും ചെയ്തുവത്രേ. കാല ത്തിന്റെ കറുത്തമഷി വീണ് ആ ചിത്രം ഇന്നു അപ്രത്യക്ഷമായിരിക്കുന്നു. 1907 മുതൽ ഗൂഡല്ലൂർകാരനായ ശ്രീ. ആരോ ഗ്യസ്വാമിപ്പിള്ളയാണ് ഹെഡ്മാസ്റ്ററായി ഭരണം നടത്തിയതു്. ഇദ്ദേഹത്തിന്റെ കാലത്തും 1910-ൽ സ്കൂളിന്റെ രജതജൂബിലി അത്യാഡംബരപൂർവ്വം ആഘോഷിക്കുകയുണ്ടായി, അതിന്റെ റിപ്പോർട്ട അന്യത്ര ചേർത്തിട്ടുണ്ടു്) 1911-ൽ ആരോഗ്യസ്വാമിപ്പിള്ള ജോലി രാ ജിവച്ചു. ശ്രീനിവാസതത്താചാരി പ്രഥമാദ്ധ്യാപക നായി. പുതിയ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കിയ ഒരു വിശാല ദയനായിരുന്നു ഇദ്ദേഹം. 1915-ൽ ഇദ്ദേഹവും സേ വനത്തിനു വിരാമമിട്ടു. സി. വി. നടേശയ്യർ ഭരണാധികാരിയായി. ഇക്കാലത്തു മാനേജരാ യിരുന്ന ഫാ. ഹില്ലാരിയോൻ സ്കൂളിന്റെ താ ഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന അച്ചടിശാല ഇന്നിരിക്കുന്ന കെട്ടിടത്തിലേയ്ക്കു മാറ്റി സ്ഥാപിച്ചു. വിശാലമായ സ്കുൾഗ്രൈണ്ടും ഇദ്ദേഹം നിർമ്മിച്ചു. (ഇപ്പോഴുള്ള കെ. ഇ. കോളജ് പ്രസ്തുത ഗ്രൗണ്ടി ലാണ് പണികഴിപ്പിച്ചിരിക്കുന്നതു്.) 1918മുതൽ കെ.ജെ. ഏബ്രാഹം അധികാരത്തിൽ വന്നു. 1925-ൽ കുറവിലങ്ങാട് സെൻറ് മേരീസ് ഹൈസ്കൂൾ ആരംഭിച്ചപ്പോൾ അദ്ദേഹം അങ്ങോട്ടു പോകുകയും ഇ. സി. ജോൺ സ്ഥാനമേൽക്കുകയും ചെയ്തു. ഒരു വർഷം കഴിഞ്ഞപ്പോൾ ഇദ്ദേഹവും രാ ജിവച്ചു. പ്രഭാശാലിയായ ഫാ. വില്യം നേര്യം പറമ്പിൽ സെൻറ് എഫ്രേംസിന്റെ അമരക്കാര നായി അവരോധിക്കപ്പെട്ടു. അര ശതാബ്ദം പിന്നിടുന്നു " വൃക്ഷത്തെ അതിന്റെ ഫലംകൊണ്ടറിയു ന്നു എന്ന ആപ്തവാക്യം അന്വത്ഥമാക്കുന്ന വിധ ത്തിലാണ് സെൻറ് എഫ്രേംസ് അതിന്റെ അ സത വഷം പിന്നിട്ടതെന്നു പറയാം. മഹാരഥന്മാ രായ നിരവധി സന്താനങ്ങളെ ജനിപ്പിച്ചുകൊണ്ടു ഈ വിദ്യാലയാംഗന അവളുടെ ജൈത്രയാത്ര തുട ന്നുകൊണ്ടിരുന്നു. തങ്ങളുടെ കുട്ടികളെ സെൻറ് എ ഫ്രേംസിൽ പഠിപ്പിക്കുന്നത് അഭിമാനകരമായി ഓരോ രക്ഷകർത്താവും കരുതിയിരുന്നു. സന്യാസ വൈദികരുടെ ശ്രേഷ്ഠമായ പൈതൃകവും മതാത്മക ജീവിതത്തിന്റെ പരിപക്വമായ പരിലാളനയും കുട്ടികൾക്കു ലഭിക്കുന്ന, ഏക കേന്ദ്രം മാന്നാനമാണെന്നു ഏവരും ഉച്ചൈസ്തരം ഉൽഘോഷ്ച്ചിരുന്നു. സമുദ്രനിരപ്പിൽനിന്നു 150 അടിയോളം ഉയർന്നുനിൽക്കുന്ന മാന്നാനം കുന്ന് കേരളത്തിലെ കർമ്മലമലയെന്നും ഭാരതത്തിലെ വെനീസ് എന്നും വിശേഷിക്കപ്പെട്ടു. ഹൃദയഹാരിയായ പ്രകൃതിസൌന്ദര്യങ്ങൾകൊണ്ടു സമ്പന്നമാണിവിടം. പട്ടണത്തിന്റെ അട്ടഹാസങ്ങളും പരിഷ്കാരത്തിന്റെ ആഡമ്പരങ്ങളും ഇവിടെ തുടികൊട്ടുന്നില്ല. പടിഞ്ഞാറുകാറ്റു ഊതിയുണർത്തുന്ന ശീതളതയും പലവർണക്കുസുമങ്ങളുടെ പരിമളതയും ഈ ഗ്രാമാന്തരീക്ഷത്തിനു മാറ്റുകൂട്ടുന്നു. ധ്യാനത്തിനും പഠനത്തിനും പറ്റിയ ഈ നന്ദനോദ്യാനത്തിലേക്ക് നാനാദിക്കുകളിൽ നിന്നും വിദ്യാർത്ഥികൾ പാഞ്ഞെത്തിയതിൽ അതിശയിക്കാനില്ലല്ലോ. മന്ന് + ആനം – മാന്നാനം = ചങ്ങാടത്തിലെത്താവുന്ന ഭൂമി എന്ന അർത്ഥത്തിലായിരിക്കണം ഈ പ്രദേശത്തിനു പ്രത നാമം കൈവന്നതെന്നു തോന്നുന്നു. ഉയർന്നവനം എന്ന അർത്ഥത്തിൽ ബേസ്റൌമ്മ എന്നും ഇതിനു പേരു ലഭിച്ചിട്ടുണ്ട്. 210 കല്പടികൾ കയറിവേണം കുന്നിൻ മുകളിലുള്ള ആസ്രമത്തിലെത്താൻ. ഏതായാലും മാനവസമ്മൂഹത്തിന്റെ സിരാകേന്ദ്രമെന്ന നിലയിലും ഋഷിപുംഗവരുടെ ആവാസസ്ഥാനമെന്ന നിലയിലും മാന്നാനം ദക്ഷിണഭാരതത്തിലെ കൈലാസമായിരുന്നു. അതുകൊണ്ടുതന്നെ യാണു “ മാന്നാനത്തുള്ള വൈദികാശ്രമം, അച്ചുകൂ ടം പത്രികകൾ, ഹൈസ്കൂൾ ഇവ ഇല്ലായിരുന്നെ ങ്കിൽ തിരുവിതാംകൂറിന്റെ ഇപ്പോഴത്തെ സ്ഥിതി എന്തായിരുന്നേനേ. അണോരണിയാൻ മഹതോ മഹീയാൻ എന്നുള്ള വചനമാണു മാന്നാനത്തെപ്പ ററി ആലോചിക്കുമ്പോൾ ഓർമ്മവരുന്നതു എ ന്നിങ്ങനെ പണ്ഡിതാചാര്യനായ സി. എൻ. എ. രാമയ്യാ ശാസ്ത്രി വിശേഷിപ്പിച്ചത്. അതുപോലെ തന്നെ തൃശൂർ മുതൽ ചങ്ങനാശേരിവരെയുള്ള പ ഴയകൂറുകാരുടെ അഭിമാനസ്തംഭം നിൽക്കുന്നതു മാ ന്നാനത്താണെന്നും ശാസ്ത്രവിശാരദനായ ഐ. സി. ചാക്കോയും അഭിപ്രായപ്പെടുകയുണ്ടായി. ഇ തൊക്കെ തെളിയിക്കുന്നതും മാന്നാനത്തിന്റെ ചി പുരാതനമായ വിദ്യാദാനപാരമ്പര്യത്തെയാണ്. മധ്യതിരുവിതാംകൂറിലെ മിക്ക പ്രദേശങ്ങളിൽ നി ന്നും കുട്ടികൾ ഇവിടെ വന്നു പഠിച്ചുകൊണ്ടിരുന്നു. അക്കാലത്തെ സരസകവിയായിരുന്ന ഫാ. സൈ മൺ സി. ഡി. എഴുതിയിരിക്കുന്നതു നോക്കുക. "ഏറ്റുമാനൂരു നീണ്ടരും ഏറ്റമങ്ങുള്ള മാഞ്ഞൂരും മറ്റുമാറുവാണ്ട രും മാറൊഴും കുടമാളൂരും ആർപ്പുക്കായതു പിന്നെ കൈപ്പുഴയതിരമ്പുഴ ഇപ്പോലുള്ള കരേന്നൊക്കെയിപ്പോഴുണ്ടിഹ കുട്ടികൾ.” അർവക്കു മാന്നാനത്തു വന്നുചേരാൻ റോഡുകളും പാ ലങ്ങളും പണി കഴിപ്പിക്കണമെന്നും അന്നത്തെ കോ ട്ടയം പേഷ്കാരായിരുന്ന കെ. പി. ശങ്കരമേനോ നും ഒരു നിവേദനം സമപ്പിക്കുകയുണ്ടായി. ഉടൻ ത ന്നെ അദ്ദേഹം സ്ഥലത്തു വന്നന്വേഷിച്ചു. കാര്യം ഗ്രഹിച്ച് ഉടനെ വിധിയും പ്രഖ്യാപിച്ചു; ' നാളെ രാവിലെ റോഡിനായ് ചീളെന്നു താളമല്ലിതിചൊന്നിട്ടാണാളുപോയതു ഇങ്ങനെ ലഭിച്ചതാണ് മാന്നാനം അതിരമ്പുഴ റോ ഡ്. പോക്കുവരവു സുഗമമായപ്പോൾ കുട്ടികളുടെ പ്രവാഹവും ത്വരിതഗതിയിലായി. പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, വൈക്കം, ചേർത്തല, കൊല്ലം, എർണാകുളം തുടങ്ങിയ കേന്ദ്രങ്ങളിൽനിന്നും ധാ മാളം പേർ ഇവിടെ വന്നും അദ്ധ്യയനം നടത്തിയി രുന്നതായി സ്കൂൾ റിക്കാർഡുകൾ വ്യക്തമാക്കുന്നു. കനകജൂബിലി 1936 ൽ സെൻറ് എഫ്രേംസിന്റെ കനക ബിലി അത്യാഡംബരപൂർവ്വം ആഘോഷിക്കുകയു ണ്ടായി. ജനുവരി 11 മുതൽ അഞ്ചുദിവസം നീണ്ടു നിന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. ഒന്നാം ദിവസം ജൂബിലിച്ചടങ്ങ കൾ ഉദ്ഘാടനം ചെയ്തതും റവ. ഫാ. എം. വരിക്കയിലും, ലങ്കരിച്ചതു കോട്ടയം - ബിഷപ്പ് മാർ അലക്സർ ചൂളപ്പറമ്പിലുമായി രുന്നു. രണ്ടാം ദിവസം സൊഡാലിറ്റി- എം. സി. വൈ. എൽ. എന്നീ സംഘടനകളുടെ വാർഷികം നടന്നു. അദ്ധ്യക്ഷൻ പിന്നീടു കോട്ടയം മെത്രാനാ യിത്തീർന്ന ഫാ. തോമസ് തറയിലും, പ്രാസംഗി കർ പ്രശസ്തരായ ഫാ. ജോൺ മാറ്റം, ഫാ. തോമ സ് മണക്കാട്ട് എന്നിവരും ആയിരുന്നു. ഉച്ച കഴി ഞ്ഞു ചേർന്ന് രക്ഷാകർതൃയോഗത്തിൽ മുൻ ഹെഡ് മാസ്റ്റർ ശ്രീ. കെ. ജെ. എബ്രാഹം അദ്ധ്യക്ഷം വ ഹിച്ചു. വി. സി. ജോർജും, റ്റി. എം. വർഗീസ് മാപ്പിളയും പ്രസംഗിച്ചു. 7 മണിക്കു ഭാസ്കരവിജയം എന്ന നാടകവും അവതരിപ്പിക്കുകയുണ്ടായി. മൂന്നാം ദിവസം സാഹിത്യസമാജത്തിന്റെ വാഷി കമായിരുന്നു. റവ. ഫാ. ജോസഫ് ഏലിയാസി അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ അഡ്വ: എം. എം. ജോസഫ് പ്രസംഗിച്ചു, നാലാം ദിവസം പൂർവ്വവിദ്യാർത്ഥി സമ്മേളനം നടന്നു. അന്നേ ദിവസം കായികമത്സരങ്ങളും നാട്ടു പ്രദശനവും ഉണ്ടായിരുന്നു. മുൻ ഹെഡ്മാസ്റ്റർ പി. ജെ. എബ്രാ ഹമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജേക്കബ് ചെറിയാൻ മരുതുകുന്നേൽ, വി. എ. പാ ,, വി. എസ്. നാരായണയ്യർ എന്നിവർ പ്ര സംഗിച്ചു. ജനുവരി 15 നു സമാപനസമ്മേളനം. അന്നു രാവിലെ ഏഴു മണിക്കു ചങ്ങനാശേരി മെ = ത്രാൻ മാർ ജയിംസ് കാളാശേരി പൊന്തിഫിക്കൽ കുർബാന അർപ്പിച്ചു. തുടർന്നും വിജയപുരം മെത്രാൻ മാർ ബെനവെന്തുരാ ആരാധന ദിവ്യകാരുണ്യ പ്രദക്ഷിണം നയിച്ചു. 12 മണിക്കു സമൂഹഡിന്നറും 8. 30 നു പൊ തുസമ്മേളനവും നടത്തപ്പെട്ടു. തൂത്തുക്കുടി ബിഷപ്പ് മാർ റോക്കും അദ്ധ്യക്ഷപദം അലങ്കരിച്ചു. പ്രൊഫ. ജോസഫ് പെട്ട, പ്രസിദ്ധ നാടകകൃത്തും എം.എൽ. എ. യുമായിരുന്ന കൈനിക്കര പത്മനാഭപിള്ള റവ. ഡോ. പ്ലാസിഡ് പൊടിപാറ, ഫാ. കെ. സി. ചാണ്ടി തുടങ്ങിയവർ പ്രസംഗിച്ചു. പ്രസ്തുത ജൂബിലിയോടനുബന്ധിച്ചു പ്രസിദ്ധ പ്പെടുത്തിയ സ്മാരകഗ്രന്ഥം ഈടുറ്റതും അമൂല്യവു മായ രേഖകൾ ഉൾക്കൊള്ളുന്നതും ചരിത്രാന്വേഷി കൾക്കും അത്യന്തം പ്രയോജനപ്പെടുന്നതുമാണെന്നു എടുത്തു പറയേണ്ടിയിരിക്കുന്നു. 13 പേരടങ്ങിയ ഒരു കമ്മററിയായിരുന്നു പരിപാടികൾ ആസൂ ത്രണം ചെയ്തതെന്നു പ്രസ്തുത രേഖ സാക്ഷ്യം വ ഹിക്കുന്നു. അതിൽ പ്രവർത്തിച്ചിരുന്ന ചുരുക്കം ചി ലർ ഈ ശതാബ്ദിയാഘോഷവേളയിലും സഹക രിക്കുന്നു എന്നു കാണുന്നത് എത്രയോ ചാരിതാ ത്ഥ്യജനകമായ വസ്തുതയാണു. ശ്രീ. എൻ. സി. മാത്യു നായത്തുപറമ്പിൽ മാന്നാനം, അഡ്വ: വി. വി. സെബാസ്റ്റ്യൻ Ex. M. L. A. വടക്കേടം അ തിരമ്പുഴ, ഈപ്പൻ കൊച്ചുപുരയ്ക്കൽ അതിരമ്പുഴ,ഫാ. _____ , ശ്രീ, ജോൺ കുര്യൻ, ശ്രീ ശ്രീ സൈമൺ മുകളേൽ, ജോസഫ് വലിയവീട്ടിൽ, എം. സി. ചാക്കോ തുടങ്ങിയവർ അവരിലുൾപ്പെ ടുന്നു. പ്രസ്തുത സ്മാരകഗ്രന്ഥത്തിൽ മാപ്പാപ്പായ്ക്കുവേ ണ്ടി കാർഡിനൽ പല്ലി, ബാംഗ്ളൂർ അപ്പ് സ്തോലിക് ഡലിഗേറ്റ്, തിരുവിതാംകൂർ മഹാരാ ജാവ് ശ്രീ ചിത്തിരതിരുനാൾ, എർണാകുളം മെ ത്രാപ്പോലിത്തയായിരുന്ന മാർ അഗസ്റ്റിൻ കണ്ട ത്തിൽ, തൃശൂർ, വരാപ്പുഴ, കോട്ടാർ, കൊച്ചിൻ മെ ത്രാന്മാർ, വിദ്യാഭ്യാസ ഡയറക്ടർ സി. വി. ചന്ദ്ര ശേഖരൻ, സ്കൂൾ ഇൻസ്പെക്ടർമാരായ രംഗ അയ്യർ, R. ശിവരാമകൃഷ്ണയ്യർ, മിസ് റോയർ, എന്നി വരുടേയും. എം. രാജരാജവർമ്മരാജാ, ഫാ. ജെറോം, ഫാ. സഖറിയാസ് വാച്ചാപറമ്പിൽ, ഫാ. മേനാ ച്ചേരിൽ, ഫാ. പാട്രിക്, റാവുബഹദൂർ, എ. എം. മുത്തുനായകം, എൻ. എസ്. എസ് സെക്രട്ടറി മന്ന പത്മനാഭൻ തുടങ്ങിയവരുടെയും സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതുപോലെതന്നെ സ്കൂളി ന്റെ സമ്പൂർണ്ണ ചരിത്രം ജൂബിലിപ്രസംഗങ്ങൾ, പൂ വിദ്യാത്ഥികളായ ഡോ. പി. ജെ. തോമസ്, എൻ. ജെ. ചെറിയാൻ നാല്പതാം കളം എം. ജെ. എ ബ്രാഹം, ഫാ. ജെ. സി. കാപ്പൻ, ഫാ. തോമസ് നങ്ങളിവീട്ടിൽ പ്രൊഫ. വി. വി. ജോൺ വടക്കേ ടം, കെ. ജെ. ജേക്കബ് കൈതക്കരി, ക. നി. . . മാണിക്കത്തനാർ പ്രൊഫ. വി. ജെ. ജോസഫ്, ഫാ. സൈമൺ സി. ഡി. അഡ്വ. ജോസഫ് മാളി യേക്കൽ, ഫാ. തോമസ് കൊച്ചങ്കനാൽ, ഡീ ക്കൻ കൂക്കമറ്റം സ്ലറിയാ ഡോ. പ്ലാസിഡ് പൊ ടിപാറ, പ്രൊഫ. പി. സി. ദേവസ്യാ പ്ലാക്കിൽ എന്നിവരുടെ ലേഖനങ്ങൾ സ്ഥാപകപിതാക്കന്മാ രുൾപ്പെടെയുള്ള നിരവധിയാളുകളുടെ ഫോട്ടോകൾ അമ്പതുകൊല്ലക്കാലത്തെ അദ്ധ്യാപകരുടേയും വി ദ്യാത്ഥികളുടേയും മാനേജർമാരുടേയും സമ്പൂർണ്ണ പേരുവിവരം, സെൻറ് എഫ്രേംസിൽ പഠിച്ചിട്ടുള്ള വൈദികരുടെ ലിസ്റ്റ്, ബിരുധാരികളുടെ വിലാ സം, 1910 ലെ രജതജൂബിലി റിപ്പോർട്ട്, തുട ങ്ങിയ വിവിധ വിഷയങ്ങൾ പ്രസ്തുത സ്മാരകഗ്രന്ഥ ത്തിന്റെ താളുകളെ തിളക്കമുള്ളതാക്കുന്നു. ഒന്നിട വിട്ട വശങ്ങളിൽ ചിത്രങ്ങൾ സഹിതം മുന്നൂറോളം പേജുകളിലായി സംവിധാനം ചെയ്തിരിക്കുന്ന സു രണിക സി. എം. ഐ. സഭയുടേയും, നമ്മുടെ വി ദ്യാഭ്യാസസ്ഥാപനങ്ങളുടേയും സവ്വോപരി കേരള സംസ്കാരത്തിന്റെയും മാറ്റുരച്ചു കാണിക്കുന്ന രജത രേഖകളുടെ സമാഹാരം തന്നെ. അക്കാലത്തെ വൈ ദികശ്രേഷ്ഠരിൽ ബഹുഭൂരിപക്ഷവും മാന്നാനം ആ ളിൽനിന്നു ചൈതന്യം ഉൾക്കൊണ്ടവരായിരുന്നു. ഇംഗ്ലണ്ടിലെ പബ്ലിക് സ്കൂൾ അവിടുത്തെ ഭരണാ ധികാരികളേയും സൈനികമേധാവികളേയും പ രപ്രമാണികളേയും എപ്രകാരം വളർത്തിയെടുത്തു വോ അതുപോലെയായിരുന്നു. മാന്നാനം സ്കൂളും. തി രുവിതാംകൂറിലെ പ്രമുഖ വക്കീലന്മാർ, പ്രൊഫ സർമാർ, ബാങ്കർമാർ രാഷ്ട്രീയ നേതാക്കന്മാർ വണിഗ്വരന്മാർ, കാർഷികവിദഗ്ധന്മാർ പത്രാ ധിപന്മാർ തുടങ്ങിയവരെല്ലാം സെൻറ് എം സിന്റെ സന്തതികളിൽ പെടുന്നു. കനകജൂബിലി ആഘോഷിക്കുമ്പോൾ മെട്രിക്കുലേഷൻ പാസ്സായ 506 പേരിൽ 203 ഇടവക വൈദികരും 164 സന്യാസവൈദികരും ഉണ്ടായിരുന്നതായി സ്മരണികയിലെ പേരുവിവരം വെളിവാക്കുന്നു. വൈദികരും അല്ലാത്തവരുമായി 165 ബിരുദധാരികളും ഉ ണ്ടായിരുന്നു. ചുരുക്കത്തിൽ ദക്ഷിണേന്ത്യയിലെ സകല വിദ്യാഭ്യാസസ്ഥാപനങ്ങളേയും മാന്നാനം സ്കൂൾ പിന്നിലാക്കിയിരുന്നുവെന്നും ഫാ. ജെ. സി. കാപ്പൻ അഭിപ്രായപ്പെട്ടതും തികച്ചും ശരിയായി രുന്നു. (ഇന്നും മാന്നാനം ഒരു വിദ്യാഭ്യാസകേന്ദ്രമാ യി വിരാജിക്കുന്നു. പ്രൈമറിക്ലാസ് മുതൽ ബിരു ദാനന്തരബിരുദംവരെ നേടുന്നതിനുള്ള ഉന്നതവി ദ്യാഭ്യാസസ്ഥാപനങ്ങൾവരെ ഇവിടെ പ്രവർത്തിച്ച വരുന്നു. കുര്യാക്കോസ് ഏലിയാസ് കോളജും, സെൻറ് ജോസഫ്സ് ട്രെയിനിംഗ് കോളജും കേ രളക്കരയിലെ ഉന്നതനിലവാരം പുലർത്തുന്ന കലാ ശാലകളുടെ ഗണത്തിൽ പെടുന്നവയാണ്. പ്രമുഖ വിദ്യാഭ്യാസചിന്തകനായ ഫാ. തോമസ് വെമ്പാ ല സി. എം. ഐ. കെ. ഇ. കോളജിന്റെയും അമേ രിക്കയിൽ പഠനം പൂർത്തിയാക്കിയ റവ. ഡോ. സെ ബാസ്റ്റ്യൻ പാലാത്ത ട്രെയിനിംഗ് കോളജിന്റെ യും ഇപ്പോഴത്തെ ഭരണസാരഥികളാണു്. ഫാ. വില്യം എസ്. ബി. കോളജ് പ്രിൻ സിപ്പലായി സ്ഥലം മാറിയ ഒഴിവിൽ ഫാ. ലാ സർ സി. എം. ഐ. അധികാരമേൽക്കുകയും സ്ത്ര ളിന്റെ പുരോഗതിയുടെ പാതയ്ക്കു വീതി കൂടുകയും ചെയ്തു. 1944-ൽ ഫാ. ദൊരത്തേവൂസും 46-ൽ ഫാ. ഔറേലിയസും ഹെഡ്മാസ്റ്റർമാരായി. മൂന്നാം ഘട്ടം 1947 - മുതൽ സെൻറ് എഫ്രേംസ് മലയാളം മീഡിയമായി. അക്കൊല്ലം സുപ്രസിദ്ധ കാഥികൻ ശ്രീ. കെ. കെ. തോമസ് സൂസന്ന എന്ന കഥാപ സംഗം മലയാളത്തിൽ അവതരിപ്പിച്ചതായി രേഖ പ്പെടുത്തിയിരിക്കുന്നു. 49 ൽ ഫാ. ക്ലിമാക്കൂസ് ഭര ഭാരമേറ്റു. 50-ൽ മാപ്പാപ്പായുടെ പ്രതിനിധി സ്കൂൾ സന്ദശിക്കുകയും അഭിനന്ദനം രേഖപ്പെടുത്തുക യും ചെയ്തു. 1952-ലാണ്, അമേരിക്കൻ പൗരത്വം നേടിയെടുത്ത ആദ്യത്തെ മലയാളിയും പൂർവ്വവിദ്യാ ത്ഥിയുമായ ശ്രീ പി. ജെ. തോമസ് പണ്ടാരക്കളം സ്കൂൾ സന്ദർശിച്ചതു്. അദ്ദേഹം മാതൃവിദ്യാലയ ബ്രറിയിലേക്കും വിലപിടിപ്പുള്ള 100 ഗ്രന്ഥങ്ങളും ഒരു റേഡിയോയും അലമാരിയും സംഭാവന ചെയ്യു കയുണ്ടായി. 1953-ൽ ഫാ. ബാസിയൂസ് സി. എം. ഐ. ഹെഡ്മാസ്റ്ററായി. അദ്ദേഹം തന്നെയായിരുന്നു മാ നേജരും. അക്കൊല്ലം മാപ്പാപ്പായുടെ പ്രതിനിധി യും പൗരസ്ത്യതിരുസംഘത്തിന്റെ സെക്രട്ടറിയുമാ യിരുന്ന കാർഡിനൽ ടിസ്റ്റൻറ് യൂൾ സന്ദശിച്ചു ആശംസകളപ്പിക്കുകയുണ്ടായി. 1962 ഫെബ്രുവരി 15, 16, 17, 18 തീയതി കളിൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നാ യി നിരവധി പൂർവ്വവിദ്യാത്ഥികൾ പ്രസ്തുത ചടങ്ങ് മോടിപിടിപ്പിക്കുന്നതിനായി എത്തിയിരുന്നു. പ്രി യോർ ജനറലായിരുന്ന ഫാ. മാവൂരൂസ് സി. എം. ഐ. പരിപാടികൾക്കു തുടക്കം കുറിച്ചുകൊണ്ട് പ താക ഉയർത്തി. തുടർന്നും ഏകാങ്ക നാടകമത്സരം നട ത്തപ്പെട്ടു. 16-ാം തീയതി പാലാ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ ജൂബിലി പരിപാടികൾ ഉദ്ഘാടനം ചെയ്തു. കേരള നിയമസഭാ സ്പീക്കർ ശ്രീ അലക്സാണ്ഡർ പറമ്പിത്തറ അദ്ധ്യക്ഷം വഹി രാത്രിയിൽ നിറപറയും നിലവിളക്കും എ ന്ന നാടകവുമുണ്ടായിരുന്നു. 17-ാം തീയതി ശനി യാഴ്ച 10 മണിക്കു ഭക്തസംഘടനകളുടെ സംയുക്ത യോഗം ചേർന്നു. കോട്ടയം മെത്രാൻ മാർ തോമസ് തറയിൽ അദ്ധ്യക്ഷം വഹിച്ചു. സെൻറ് ആൽബർ ട്സ് കോളജ് പ്രൊഫസർ ശ്രീ പി. വി. തോ മസ് പ്രസംഗിച്ചു. മൂന്നു മണിക്കു ചേർന്ന പൂർവ്വവിദ്യാർത്ഥിമ്മേളന ത്തിൽ പ്രമുഖ അഡ്വക്കേറ്റായ ശ്രീ മാത്യു മുരിക്കൻ പിന്നീട് അഡ്വക്കേറ്റ് ജനറലായി) അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശേരി രൂപതയുടെ മോൺസി ഞ്ഞാറായ ഡോ. എൽ. ജെ. ചിറ്റൂർ പൂർവ്വവിദ്യാ ത്ഥിസംഘടന ഉദ്ഘാടനം ചെയ്തു. 18-ാം തീയതി ഞായറാഴ്ച രാവിലെ ആഘോ ഷമായ പാട്ടുകുർബാനയും ദിവ്യകാരുണ്യ പ്രദക്ഷി ണവും നടത്തപ്പെട്ടു. എറണാകുളം ആർച്ചുബിഷപ്പ് മാർ ജോസഫ് പാറേക്കാട്ടിൽ (ഇന്നത്തെ കാർഡി നൽ) മുഖ്യ കാമ്മികനായിരുന്നു. തിരുവനന്തപുരം മാർ തെയോഫിലോസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ റവ. ഫാ. ജോസ് ചാൽക്കടവിൽ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞു കൂടിയ സമാപനസമ്മേളനം കേ രള ഗവർണർ ശ്രീ വി. വി. ഗിരി (പിന്നീട് ഇ ദ്ദേഹം ഇൻഡ്യൻ പ്രസിഡണ്ടായി.) ഉദ്ഘാടനം ചെയ്തു. ആഭ്യന്തരമന്ത്രി ശ്രീ പി. വി. ചാക്കോ അദ്ധ്യക്ഷപദമലങ്കരിച്ചു. അഡ്വക്കേറ്റ ജനറൽ ശ്രീ കെ. കെ. മാത്യു കുറ്റിയിൽ (ഇന്നത്തെ റിട്ട. സ പ്രീം കോർട്ട് ജഡ്ജി.) തേവര കോളജ് പ്രിൻസി ഫാ. ഫ്രാൻസീസ് സാലസ്, ശ്രീ എം. സി. എബ്രാഹം മാക്കിൽ എം. എൽ. എ. സാഹിത്യ തിലകൻ ഫാ. സി. കെ. മറ്റം, അദ്ധ്യാപക നായ എം. എസ്. കുമാരൻ നായർ ഏറ്റുമാനൂർ, അഡ്വ. എം. കെ. മുസ്തഫാ കനിറാവുത്തർ അതിര പുഴ, ഫാ. ഇസിദോർ എം. വടക്കൻ (മാന്നാനം ട്രെയിനിംഗ് കോളജ് പ്രിൻസിപ്പലായി റിട്ടയർ ചെയ്തു) എന്നിവർ പ്രസംഗിച്ചു. രാത്രി 8 മണിക്കു ' ഗാഗുൽത്തായിലെ മഹായജ്ഞം എന്ന നാടകവും അവതരിപ്പിച്ചു. 1963-ൽ ഫാ. സ്റ്റാസിയൂസ് മുത്തോലി ഹൈ സ്കൂളിലേക്കു സ്ഥലം മാറി. പകരം ഫാ. പപ്പിയാ സ് സി. എം. ഐ. വരുകയും രണ്ടു കൊല്ലം കഴി ഞ്ഞപ്പോൾ മാന്നാനം കെ. ഇ. കോളജിന്റെ പ്രി ൻസിപ്പലായി നിയമിതനാകുകയും ചെയ്തു. തുടർന്നു ശ്രീ സി. ജെ. ലൂക്കും ചാവറ ഹെഡ്മാസ്റ്ററായി പ്രമോട്ടു ചെയ്യപ്പെട്ടു. എന്നാൽ 1967 ഓഗസ്റ്റിൽ അദ്ദേഹം രോഗ ബാധിതനായി അകാലചരമമടഞ്ഞു. വാഴക്കുളത്തു നിന്നും ശ്രീ എൻ. എം. വർഗീസ് തൽസ്ഥാനം ഏറെറടുത്തു. പിറേഷം അദ്ദേഹം നാട്ടിലേക്കു മടങ്ങി. (1984-ൽ ഇദ്ദേഹം അന്തരിച്ചു പകരം ക രിക്കാട്ടൂർ നിന്നു ശ്രീ പി. ജോർജ് തോമസ് ഹെ ഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. കായിക കലാരം ഗങ്ങളിലും സ്കൂൾ ഭരണത്തിലും അതീവ ശ്രദ്ധാലു വായിരുന്ന ഇദ്ദേഹം അദ്ധ്യാപകക്കുള്ള സംസ്ഥാന അവാർഡിനും (1978-ൽ) അഹനാകുകയുണ്ടായി ഇദ്ദേഹത്തെ തുടർന്നും പുളിങ്കുന്നു സ്വദേശിയായ ശ്രീ റി. റി. ഉമ്മൻ തുരുത്തുമാലിയാണ് പ്രഥമാദ്ധ്യാ പകനായി വന്നത്. 1975-ൽ ഇദ്ദേഹം സെനറ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. ആ വഷം തന്നെ അദ്ദേഹം പുളിങ്കുന്നിലേക്കു സ്ഥലം മാറി. പ്രസ്തുത ഒഴിവിൽ വിൽ കുമാരനല്ലൂർ സ്വദേശിയായ ശ്രീ എൻ. ശങ്കരപ്പിള്ള അധികാരത്തിൽ വന്നു. സ്കൂളിലെ പ്യൂണായിരുന്ന കെ. വി. ജോസഫ് ആ വർഷം കല്ലുവെട്ടാംകുഴി രോഗബാധിതനായി മരണമട ഞ്ഞു. 1976-ൽ ചരിത്രത്തിലാദ്യ മായി ഇവിടുത്തെ ഒരദ്ധ്യാപകനായ ജോർജ് കരി ത്തറയ്ക്ക് അദ്ധ്യാപകർക്കുള്ള സംസ്ഥാന അവാർഡു ലഭിച്ചു. 77-78 കാലഘട്ടത്തിൽ പ്രധാന കെട്ടിടത്തി ൻ തെക്കുവശത്തായി സ്ഥിതി ചെയ്തിരുന്ന മി ഡിൽ സ്കൂൾ കെട്ടിടം പൊളിച്ചു രണ്ടുനിലയാക്കുക യുണ്ടായി. 80-81 വഷത്തിൽ ജോസഫ് മാത്യു എന്ന വിദ്യാർത്ഥി തയ്യാറാക്കിയ കൊയ്ത്തുയന്ത്രം സംസ്ഥാ ന ശാസ്ത്രപ്രദർശന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. 1981-ൽ ശ്രീ ശങ്കരപ്പിള്ള റിട്ടയർ ചെയ്തു. പകരം കരിക്കാട്ടർ സ്വദേശിയായ ശ്രീ ജോസഫ് കുഞ്ഞ് മുട്ടത്തു നിയമിക്കപ്പെട്ടു. മൂന്നുവർഷമദ്ദേഹം സെൻറ് എഫ്രേംസിനെ നയിച്ചു. ഇദ്ദേഹത്തിൻറ കാലത്താണ് സ്കൂൾ ശതാബ്ദി ആഘോഷിക്കുന്ന തിനെപ്പറ്റി ആലോചന തുടങ്ങിയത്. അതിലേയ്കു 1984 മാർച്ച് 25-നു കൂൾ ഹാളിൽ പൂർവി ദ്യാത്ഥികളുടെ മെത്രാൻ മാർ ഒരു യോഗം ചേരുകയും പാലാ ജോസഫ് പള്ളിക്കാപ്പറമ്പിൽ അദ്ധ്യക്ഷം വഹിക്കുകയും ചെയ്തു. ജെ. പി. തോ ട്ടിൽ, ഒ. ലൂക്കോസ് എം. എൽ. എ. പി. ജോസഫ്, എം. ഡി. ജോസഫ് മണ്ണി പറമ്പിൽ, ജോർജ് തോമസ് ചിറയിൽ, ഇ. ജെ. ലൂക്കോസ് എം. എൽ. എ. തുടങ്ങിയവർ അഭി പ്രായപ്രകടനങ്ങൾ നടത്തി. ശതാബ്ദി സമുചിത മായി ആഘോഷിക്കണമെന്നും സ്മാരകമന്ദിരം പണികഴിപ്പിക്കണമെന്നും, സ്മരണിക പ്രസിദ്ധ പ്പെടുത്തണമെന്നും തീരുമാനമെടുത്തു. 84 ജൂലൈ 29-നും ജൂബിലി ഫണ്ടുപിരിവു വിദ്യാഭ്യാസമന്ത്രി ശ്രീ റ്റി. എം. ജേക്കബ് ഉദ് ഘാടനം ചെയ്തു. കോട്ടയം ജില്ലാ കളക്ടർ ശ്രീ കെ. ജെ. മാത്യു അദ്ധ്യക്ഷം വഹിച്ചു. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ പ്രശോഭിക്കുന്ന പ്രമുഖരായ ഉദാരമതികൾ ഇരുപത്തയ്യായിരം രൂപ സംഭാ വനയായി (അന്നേദിവസം നൽകുകയുണ്ടായി 1984 6.6). 2006" 60 60 കട്ടർ സ്കൂളിലേക സ്ഥലം മാറിയ ഒഴിവി ആർപ്പൂക്കര സ്വദേശിയായ എം. ഒ. ഔസേപ്പ് ഹെ ഡമാസ്റ്ററായി പ്രമോട്ടുചെയ്യപ്പെട്ടു. ജൂൺ 21-ാം യതി, ഈ സ്കൂളിലെ പൂർവ്വവിദ്യാത്ഥിയും ബീഹാ റിൽ മിഷനറി വൈദികനുമായിരുന്ന ഫാ. തോ മസ് ചക്കാലയ്ക്കൽ (അതിരമ്പുഴ) കൊള്ളക്കാരിൽ നിന്നു രക്ഷപ്പെട്ടതിൽ സന്തോഷം രേഖപ്പെടുത്തു വാൻ ഒരു സമ്മേളനം കൂടുകയും ഫാ. ചക്കാലയ്ക്കൽ തനികണ്ടായ അനുഭവങ്ങൾ തന്മയത്വമായി വിവ രിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ആഗസ്റ്റ് 22 നും ഒളിമ്പിക് താരം കുമാരി ഷൈനി എബ്രാഹമിനും അദ്ധ്യാപകരും വിദ്യാ ത്ഥികളും പേ ഒരു സ്വീകരണം നൽകുകയും ശ്രീ ജോർജ് കരീത്തറ ആശംസാപ്രസംഗം നടത്തു കയും ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ എം. ഒ. ഔസേപ്പ് പാരിതോഷികം നൽകി ആദരിച്ചു. ആ വർഷം തന്നെ ശ്രീ ജോർജ് കരീത്തറയ്ക്ക അദ്ധ്യാപകക്കുള്ള ദേശീയ അവാർഡും ലഭിക്കുക യുണ്ടായി. അദ്ദേഹത്തെ അനുമോദിക്കുന്നതിനും ആശംസകളർപ്പിക്കുന്നതിനും വേണ്ടി സെപ്റ്റം ബർ 19-ാം തീയതി രൂൾ ഹാളിൽ ഒരു യോഗം ചേർന്നു. കോട്ടയം മെഡിക്കൽ കോളജ് പ്രിൻ സിപ്പൽ ശ്രീ സി. പി. മാധവൻകുട്ടിയുടെ അദ്ധ്യ ക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കോപ്പറേററു മാനേജർ ഡോ. ജെ. എസ്. തേക്കുകൽ, വിദ്യാ. ഡി. ഡയറക്ടർ എ. എൻ. ശ്രീധരൻ. റവ. ഫാ. പ്രോബസ് സി. എം. ഐ; ഡോ. പി. കെ. ചാണ്ടി പെരുമാലിൽ, എം. ജെ. തോമസ് മാങ്കോ ട്ടിൽ, ദേവസ്യാ കാഞ്ഞിരക്കോണം, മാസ്റ്റർ ജയ് മോൻ, ജെ. അടപ്പൂർ, ആദിയായവർ പ്രസംഗിച്ചു. സ്കൂൾ മാനേജർ ഫാ. അലക്സാണ്ടർ കൂലിപ്പുരയ്ക്കൽ പൊന്നാട അണിയിച്ചു. ഹെഡ്മാസ്റ്റർ ഔസേപ്പ പാരിതോഷികം നൽകി. സെൻറ് എഫ്രേംസിന്റെ ചരിത്രത്തിലും സി. എം. ഐ. കോർപ്പറേറ്റുമാനേജ് മെൻറിന്റെ ചരിത്രത്തിലും ആദ്യമായിട്ടാണ് ഇവിടുത്തെ ഒരദ്ധ്യാപകനു സംസ്ഥാന അവാർഡും ദേശീയ അവാർ ലഭിക്കുന്നതെന്ന കാര്യം അഭിമാനപൂർവ്വം അനുസ്മരിക്കുകയാണ്. 1985 ജനുവരി 10-ാംതീയതി ശതാബ്ദി സ്മാരകമന്ദിരത്തിനു പൂർവ്വവിദ്യാത്ഥിയും പാലാ മെ ത്രാനുമായ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ ശി ലാസ്ഥാപനം നടത്തി, ഒക്ടോബർ പത്താം തീയതി പൂവ്വാദ്ധ്യാപകനായ ശ്രീ എൻ. സി. മാത്യു നായത്തുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ശതാബ്ദിയാഘോഷ പരിപാടികൾ ആസൂത്രണം ചെയ്തു.