എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 30 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23027 (സംവാദം | സംഭാവനകൾ) (കർഷക ദിനം ചിങ്ങം – 1 (ആഗസ്റ്റ് 17))
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

അക്കാദമിക പ്രവർത്തനങ്ങൾ

ക്ലബ് ഉദ്ഘാടനം

ഇരിഞ്ഞാലക്കുട എൽ എഫ് സ്കൂളിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ 24ന് മുൻസിപ്പൽ വാർഡ് കൗൺസിലർ അഡ്വക്കേറ്റ് കെ ആർ വിജയ അവർകൾ നിർവഹിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ മദർ പി ടി എ പ്രസിഡൻറ് ശ്രീമതി ധന്യ ജോസ് ആശംസകളർപ്പിച്ച് സംസാരിച്ചു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനലക്ഷ്യ പ്രദർശനമായിരുന്നു അടുത്തതായി ഉണ്ടായത് .എല്ലാ ക്ലബ് കളും അവരുടെ പ്രവർത്തന ലക്ഷ്യം വിശദീകരിച്ചു. തുടർന്ന് മരം ഒരു വരം എന്ന ആശയം വ്യക്തമാക്കുന്ന ഒരു നൃത്ത സംഗീതാവിഷ്കാരം ഉണ്ടായിരുന്നു വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ലക്ഷ്യങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം അവയിൽ ചേർന്ന സമൂഹനന്മയ്ക്കായി പ്രവർത്തിക്കുവാനുള്ള പ്രചോദനവും കുട്ടികൾക്ക് ലഭിച്ചു.

ദേശീയ ഹിന്ദി ദിനം

ദേശീയ ഹിന്ദി ദിനം -സെപ്റ്റംബർ 14 ഹിന്ദി അസംബ്ലിയോട്കൂടി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു .ഹിന്ദി ദിനത്തിൻെറ പ്രാധാന്യത്തെക്കുറിച്ച് പത്താം ക്ലാസിലെ ജൂലിയറ്റ് ജോർജ് സന്ദേശം നൽകി. ബഹുമാനപ്പെട്ട സി.മേബിൾ സിഎംസി ആശംസകളർപ്പിച്ച് സംസാരിച്ചു .ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരങ്ങളിൽ വിജയികളായവരെ പ്രത്യേകം അഭിനന്ദിച്ചു..ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ മഹത്വം അറിയുന്നതിനും പഠിക്കുന്നതിനും ഈ ദിനാചരണം ഏറെ സഹായിച്ചു.

അക്കാദമികേതര പ്രവർത്തനങ്ങൾ

വ്യക്തിത്വവികസന കോഴ്സ് അധ്യാപക‍ർക്ക്

ജൂൺ 2021  : സിജു തോമസ് ആലൻഞ്ചേരി എം ബി എ,എ ടി പി

ടീച്ചേഴ്സിൽ മൂല്യാധിഷ്ഠിതവും പ്രസാദാത്മകമായ മനോഭാവങ്ങൾ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ ഉദയ കോർപ്പറേറ്റീവ് എഡ്യുകേഷൻ ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച ഈ ക്ലാസ്സ് ,സ്വയം വിലയിരുത്തുവാനും അതുവഴി കുറേക്കൂടി മെച്ചപ്പെട്ട ഒരു ജീവിത ശൈലി രൂപീകരിക്കുവാനും ടീച്ചേഴ്സിന് ഏറെ സഹായകമായിരുന്നു.സ്വയം കണ്ടെത്തുകയും നവീകരിക്കുകയും ചെയ്യുന്നതു വഴി കുഞ്ഞുങ്ങളിലേക്കും ഈ പ്രസാദാത്മകതയും മൂല്യ ബോധവും പകരു വാനും അതുവഴി കുഞ്ഞുങ്ങളിലും കുടുംബത്തിലും വലിയ വ്യതിയാനങ്ങൾ സൃഷ്ടിക്കുവാനും ഉപയുക്തമായ ഒരു ക്ലാസ് ആയിരുന്നു ഒന്നു പ്രശസ്ത മോട്ടിവേറ്റർ ആയ സിജു സാറിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ലാസ്സ് .ടീച്ചേഴ്സ് ഒരു നല്ല വഴികാട്ടി ആയിരിക്കണം. പ്രചോദനാത്മകമായ ആയ വാക്കുകൾ കൊണ്ട്ഉയരങ്ങൾ കീഴടക്കുവാൻ വിദ്യാർത്ഥി മനസ്സുകളെ ഉജ്ജ്വലിപ്പിക്കുവാൻ മാത്രം ഊർജ്ജം നിറച്ച വാക്കുകൾ നാവിൽ സൂക്ഷിക്കു ന്നവനായിരിക്കണം എന്നീ ബോധ്യങ്ങൾ ആണ് ഈ ക്ലാസ്സിലൂടെ ടീച്ചേഴ്സ് കൈവരിച്ചത്.

ലോക വനിതാ ദിനം

ലോക വനിതാ ദിനമായ മാർച്ച് 8 . കുടുംബത്തിന്റെയുംനാടിന്റെയും സമൂഹത്തിന്റെയും ലോകത്തിന്റെ യും തന്നെ വളർച്ചയിൽ അതുല്യമായ പങ്കുവഹിക്കുന്ന സ്ത്രീത്വത്തിന്റെ ശക്തിയെ അനുസ്മരിപ്പിക്കുന്ന ദിനമായി സ്കൂളിൽ ആഘോഷി ക്കുകയുണ്ടായി. കാലത്ത് 9.30 ന് സ്കൂൾ അങ്കണത്തിൽ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഹൈസ്കൂൾ സ്കൂൾ ടീച്ചറായ ഫിൽസി ടീച്ചർ വനിതകളുടെ പ്രാധാന്യത്തെയും അവർ ലോകത്തിനും സമൂഹത്തിനും നൽകുന്ന പങ്കിനെയും അനുസ്മരിപ്പിച്ച് സംസാരിക്കുകയുണ്ടായി.ഈ ലോകത്തിലെ ഏതൊരു വിജയത്തിനു പിന്നിലും സ്ത്രീയുടെ, അമ്മയുടെ അമേയമായ ശക്തിക്ക് വളരെയധികം പ്രാധാന്യം ഉണ്ട് എന്ന് ടീച്ചർ ഓർമിപ്പിച്ചു. പിന്നീട് വനിതകൾ ഇന്ന് ലോകത്തിൻറെ വിവിധ തുറകളിൽ ഏതൊക്കെ സേവനമേഖലകൾ ആണ് തങ്ങളുടെ സേവനം കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ചത് എന്ന് വെളിവാക്കും വിധമുള്ള ഫാൻസി ഡ്രസ്സുകൾ അവതരിപ്പിച്ചു .ഇത് ഏറെ ശ്രദ്ധേയമായിരുന്നു പത്തരയോടെ യോഗം സമാപിച്ചു .

2022 SSLC പ്രാർത്ഥനാ ഒരുക്കവും യാത്രയയപ്പ് സമ്മേളനവും

പത്ത്-പന്ത്രണ്ട് വർഷത്തെ വിദ്യാലയ ജീവിതത്തിനുശേഷം SSLC-2022ന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന നവമുകുളങ്ങളെ പരീക്ഷക്കായി ഒരുക്കുന്നതിനുള്ള പ്രാർത്ഥനായോഗവും പരീക്ഷ ഏറ്റവും നന്നായി എഴുതുവാനുള്ള പഠനസാമഗ്രി വിതരണവും ഫെബ്രുവരി 19ന് രാവിലെ നടത്തുകയുണ്ടായി .ഇരിങ്ങാലക്കുട രൂപതാദ്യക്ഷൻ ബഹു.മാർ പോളി കണ്ണൂക്കാടൻ കുഞ്ഞുങ്ങളെ ആശീർവദിച്ച് സംസാരിച്ചു. സ്വപ്നങ്ങളെ എത്തിപ്പിടിക്കുവാൻ തക്കവിധം മക്കൾ വളരട്ടെ എന്നദ്ദേഹം ആശംസിച്ചു.അതോടൊപ്പം ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച യാത്രയയപ്പ് യോഗവും വ്യത്യസ്ഥത കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.കൊച്ചുകൊച്ചു മത്സരങ്ങളും കലാപരിപാടികളും വിദ്യാർത്ഥികളെ ഏറെ സന്തോഷിപ്പിച്ചു.

ബാലാവകാശ സംരക്ഷണ നയം (പഠനം March - 24 - 29)

കുഞ്ഞുങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ കുട്ടികളെ അവരുടെ അവകാശത്തെയും വൈകാരികമായ ചൂഷണങ്ങളെയും കുറിച്ച് ബോധ്യപ്പെടുത്തുവാനും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ ഇന്ന് നിലവിലിരിക്കുന്ന നിയമങ്ങളെ മനസ്സിലാക്കുവാനും സഹായകമായ ഒന്നായിരുന്നു ജൂൺ 24 മുതൽ 29 വരെ സംഘടിപ്പിച്ച പഠന യജ്ഞം.ഉദയ കോപ്പറേറ്റീവ് എഡ്യുക്കേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകരും ഹെഡ്മിസ്ട്രസ് സും ഒന്നിച്ചു നടത്തിയ ഈ യജ്ഞം അറിവിന്റെ പുതിയ അധ്യാപകർക്ക് തുറന്നു തരുന്ന ഒരു അനുഭവമായിരുന്നു എന്ന് പറയാതെ വയ്യ.അദ്ധ്യാപന വഴികളെ ശക്തിപ്പെടുത്തുവാനും കുഞ്ഞുങ്ങളെ സുരക്ഷിത മേഖലയിലേക്ക് നയിക്കുവാനും ഏറെ സഹായകമായിരുന്നു ഈ പഠനം .

2022  ജൂലൈ 16 -ാം തീയതി ശനിയാഴ്ച അധ്യാപക രക്ഷാകർതൃ സംഘടനയുടെ പൊതുയോഗ മിനിറ്റ്സും പ്രവർത്തന റിപ്പോർട്ടും

2022-2023  അധ്യയന വർഷത്തിലെ ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിലെ പിടിഎ ജനറൽ ബോഡി 16/07/2022  ശനിയാഴ്ച 10 മണിക്ക് കൂടുകയുണ്ടായി. പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ ഏവർക്കും സ്വാഗതം ആശംസിച്ചു. കഴിഞ്ഞവർഷം പിടിഎ ചെയ്ത എല്ലാ പ്രവർത്തനങ്ങൾക്കും നന്ദി പറഞ്ഞു.

കർമ്മല മാതാവിൻറെ തിരുനാൾ ദിനം തന്നെ പിടിഎ യോഗം കൂടാൻ ദൈവം അവസരം ഒരുക്കി തന്നതിന് നന്ദി പറഞ്ഞു. കോവിഡ് മഹാമാരി മൂലം നമുക്ക് അധ്യയന വർഷം നഷ്ടപ്പെട്ടിരുന്നു.അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ ഈ പഠന വിടവ് നികത്താൻ സാധിക്കുകയുള്ളൂ. മൊബൈൽ സംസ്കാരത്തിൽനിന്ന് നമ്മുടെ കുഞ്ഞുങ്ങളെ ക്രമേണ നാം മാറ്റിയെടുത്തേ മതിയാവൂ എന്ന് സിസ്റ്റർ ഊന്നി പറയുകയുണ്ടായി. 2021- 22 അധ്യയന വർഷം നമുക്ക് മികവുറ്റ വിജയം കൈവരിക്കാൻ കഴിഞ്ഞു എന്നത് അഭിമാനാർഹമായ കാര്യമാണ്. ഈ വിദ്യാലയം സ്ഥാപിതമായതിന്റെ നൂറാം വർഷം 100% വിജയം 100 എ പ്ലസ് 36   9+ എന്നിവ നമുക്ക് അവകാശപ്പെടാൻ കഴിഞ്ഞു. കൂടാതെ 25 പേർക്ക് യുഎസ്,എസ്, എൻ എം എം എസ് പരീക്ഷയിൽ നാലുപേർക്ക് വിജയം എന്നിവ നേടാൻ കഴിഞ്ഞു. മതബോധനം, സൻമാർഗബോധനം പരീക്ഷയിൽ ഏഴാം ക്ലാസുകാർക്ക് ഫസ്റ്റ്,സെക്കൻഡ്, ഫോർത്ത് റാങ്ക് എന്നിവ ലഭിച്ചു.കൂടാതെ ബെസ്റ്റ് യൂണിറ്റിനുള്ള അവാർഡും ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിന് തന്നെ സ്വന്തമാക്കാൻ കഴിഞ്ഞു. പിന്നീട് പിടിഎ പ്രസിഡണ്ട് കര പറമ്പിൽ-ന്റെ പ്രസംഗമായിരുന്നു. കഴിഞ്ഞവർഷം ഓൺലൈൻ വിദ്യാഭ്യാസം തുടർന്നു കൊണ്ടുപോയിരുന്ന സാഹചര്യത്തിൽ ഏകദേശം  50 മൊബൈൽ ശേഖരിച്ച് കുട്ടികൾക്ക് നൽകാൻ കഴിഞ്ഞു എന്നത് അഭിനന്ദനീയം തന്നെ. നമ്മുടെ മക്കൾക്ക് വേണ്ടി ഒരു ഹാഫ് ഡേ മാറ്റിവച്ച് ഈ വിദ്യാലയത്തിൽ കടന്നുവന്ന എല്ലാ രക്ഷിതാക്കളെയും അഭിനന്ദ�ഒരു പെൺകുഞ്ഞ് ജനിച്ചാൽ ആ കുഞ്ഞിനെ വിദ്യാലയത്തിൽ അഡ്മിഷൻ എടുക്കുമ്പോൾ ആദ്യം നാം ഓർമിക്കുക വിദ്യാലയത്തെയാണ്. ശുചിത്വത്തിന്റെ കാര്യത്തിൽ ഒന്നാമതാണ് നമ്മുടെ വിദ്യാലയം. ഓരോ കുട്ടികളെയും അടുത്തറിയാനായി അധ്യാപകർ ഭവന സന്ദർശനം നടത്താറുണ്ട്. സാധാരണക്കാരായ മാതാപിതാക്കളുടെ മക്കളാണ് ഇവിടത്തെ ഓരോ വിദ്യാർത്ഥിയും.

മാതാപിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് എടുത്തത് പറപ്പൂക്കര അസിസ്റ്റന്റ് വികാരി ആയ ഫാദർ. ആൽബിൻ പുന്നേലിപ്പറമ്പിൽ ആയിരുന്നു. പാരന്റിംഗിനെ കുറിച്ച് അച്ഛൻ വിശദമായി ക്ലാസ് എടുത്തു. യോഗത്തിൽ ശ്രീമതി ജോസീന ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. സിസ്റ്റർ നവീന വരവ് ചെലവ് കണക്ക് ബോധ്യപ്പെടുത്തി. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ശ്രീ ജയ്സൺ കരപ്പറമ്പിൽ പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടായി ശ്രീവിനു സിജെ,എം പി ടി എ പ്രസിഡന്റായി ശ്രീമതി.ഷാലറ്റ് റെനി ഓഡിറ്റേഴ്സ് ആയി ശ്രീ പോൾസൺ ടി എ,റെനി ഷിബി എന്നിവരെയും തെരഞ്ഞെടുത്തു. വിജോത്സവത്തിന്റെ നടത്തിപ്പിന് ഏവരും സഹകരിക്കണമെന്ന് കൺവീനർ ശ്രീ ഋഷി ഓർമ്മിപ്പിച്ചു. അധ്യാപകരിൽ നിന്ന് സെക്രട്ടറി ആയി ശ്രീമതി മേരിലിൻ ജോസഫിനെയും 4 അധ്യാപകരെയും തെരഞ്ഞെടുത്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ ഏവർക്കും പൂക്കൾ നൽകി. വിജോത്സവം ഭംഗിയാക്കാൻ ഐസിഎൽ, ഇസാഫ് എന്നീ സ്ഥാപനങ്ങളെ സമീപിക്കാം എന്ന ആശയം യോഗത്തിൽ ഉയർന്നുവന്നു. കൂടാതെ വാട്ട് കൗൺസിലറിന്റെ സഹായം തേടുകയാണെങ്കിൽ പ്രവർത്തനം കൂടുതൽ എളുപ്പമായിരിക്കും എന്ന് പിടിഎ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ശ്രീദേവി ടീച്ചറിന്റെ നന്ദിപ്രകടനത്തോടെ ഏകദേശം ഒരു മണിയോടുകൂടി യോഗം പര്യവസാനിച്ചു.

ജനറൽ കൗൺസിലർ വിസിറ്റ്

ചാവറയച്ചനാൽ സ്ഥാപിക്കപ്പെട്ടതും എവുപ്രാസ്യാമ്മയാൽ നയിക്കപ്പെടുന്നതുമായ സി എം സി സഭയുടെ കോൺഗ്രിഗ്രേഷൻ ജനറൽ കൗൺസിലർ സി നവ്യ മരിയ ജൂലായ് 22-ാം തിയ്യതി ഞങ്ങളുടെ വിദ്യാലയത്തെ സന്ദർശിക്കുകയും ആശംസകളും നിർദ്ദേശങ്ങളും നൽകുകയും ചെയ്തു.ചാവറയച്ചൻെറ പേരിൽ പി എച്ച് ഡി നേടിയ സിസ്റ്ററിൻെറ സാന്നിധ്യം കുട്ടികളുടെ ചാവറ സൂക്തങ്ങളും അധ്യാപകരുടെ മംഗളഗാനങ്ങളും കൊണ്ട് വളരെ മനോഹരമായി.ഞങ്ങളുടെ പ്രിയങ്കരിയായ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സ്വാഗതം അർപ്പിക്കുകയും കുട്ടികളുടെ പ്രതിനിധി അലൻസോ ആശംസകൾ അർപ്പിക്കുകയും ജിയന്ന അലക്സ് നന്ദി പറയുകയും ചെയ്തു.ഈ സന്ദർശനം ഏറെ പ്രചോദനകരമായിരുന്നു.ചവറാപിതാവിന്റെ വീക്ഷണങ്ങൾ പ്രാവർത്തികമാകുവാൻ അധ്യാപകർ ചെയ്യേണ്ട കാര്യങ്ങൾ ഓർമപ്പെടുത്തുകയും ,പഠനവിഷയങ്ങൾക്കൊപ്പം ദൈവത്തെപകർന്നു നൽകുവാൻ അധ്യാപകർ ശ്രദ്ധിക്കണമെന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്തു .സമൂഹത്തിനുതകുന്ന രീതിയിൽ കുഞ്ഞുങ്ങൾ വളർന്നു വരുവാൻ ആശംസിക്കുകയും ചെയ്തു.

ആസാദി കാ അമൃത് മഹോത്സവ് (ആഗസ്റ്റ് 15)

ആഗസ്റ്റ് 15 സ്വാതന്ത്രദിനത്തോടനുബന്ധിച്ച് കുട്ടികളുടെ സർവ്വതോൻമുഖമായി വികസനം ലക്ഷ്യമാക്കി സ്വാതന്ത്ര്യദിന ക്വിസ് പ്രസംഗം സംഘടിപ്പിക്കുകയും അതിൽ സമ്മാനർഹരായ കുട്ടികളെ അഭിനന്ദിക്കുകയും അവർക്ക് സമ്മാന ങ്ങൾ വിതരണം ചെയ്യുകയും ചെയ്തു .ഗവൺമെൻറ് ആഹ്വാന പ്രകാരം കുഞ്ഞുങ്ങൾക്കായി ദേശീയ പതാക വിതരണം ചെയ്തു. ഓഗസ്റ്റ് 14ന് കുട്ടികൾ നിർമ്മിച്ച പ്ലക്കാർഡുകളും ദേശീയ പതാകയും ഏന്തി സൈക്കിളിലും കാൽനടയായും റാലിനടത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.സ്വാതന്ത്ര്യദിന അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് പതാക ഉയർത്തുകയും പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹമായ പ്രസംഗവും മറ്റു കലാപരിപാടികളും അവതരിപ്പിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ ഭൗതികവും കലാപരവുമായ വികസനത്തിന് ഏറെ സഹായകമായി.

കർഷക ദിനം ചിങ്ങം – 1 (ആഗസ്റ്റ് 17)

കാർഷിക കേരളത്തിന് വർഷാരംഭമായ ചിങ്ങം 1ന്റെയും കാർഷികവൃത്തിയുടെയും പ്രാധാന്യത്തെ അനുസ്മരിപ്പിക്കും വിധം കർഷകദിനംആചരിച്ചു.യോഗത്തിൽ അൽഫോൻസടോണി കർഷകദിന സന്ദേശം നൽകുകയും ചെയ്തു.തുടർന്ന് ഒമ്പതാം ക്ലാസിലെ കുട്ടികൾ 10 മിനിറ്റ് നീണ്ടുനിൽക്കുന്ന നാടൻപാട്ട് അവതരണവും അഞ്ചാം ക്ലാസിലെ കുട്ടികളുടെ കർഷക ഡാൻസുംസംഘടിപ്പിച്ചു. കുട്ടികൾക്ക് ഏറെ ആവേശവും സന്തോഷവും പകർന്ന ഈ ആചരണം വിജ്ഞാന വർദ്ധനവിന് ഏറെ സഹായകമായി.

അധ്യാപക ദിനാഘോഷം

2022 ലെ അധ്യാപക ദിനാഘോഷം ഓണാഘോഷത്തോടൊപ്പമായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. അധ്യാപനം എന്ന ജോലിയുടെ മഹത്വത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് മുൻസിപ്പൽ വാർഡ് കൗൺസിലർ അഡ്വ. കെ ആർ വിജയ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കാർഡുകളും പൂക്കളും നൽകിക്കൊണ്ട് കുട്ടികൾ ആശംസകളർപ്പിച്ചു. കുമാരി ഐഷ നവാർ അധ്യാപകർക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു. അധ്യാപകരുടെ കഴിവുകൾ പരമാവധി വിദ്യാർഥികളുടെ ഉന്നമനത്തിനായി വിനിയോഗിക്കുവാൻ ഉള്ള ഓർമ്മപ്പെടുത്തലിൽ ഊന്നിയുള്ളതായിരുന്നു ആഘോഷപരിപാടികൾ.

സ്വയം രക്ഷാശാക്തീകരണ പരിശീലനം സെപ്തംബർ 16

ചൈനീസ് ആയോധനകലയായ കുങ് ഫു എന്ന അഭ്യാസ കലയുടെ വിശദീകരണവും അഭ്യാസവും ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്കായി സെൽഫ് ഡിഫൻസ് പ്രോഗ്രാം എന്ന പേരിൽ നടത്തുകയുണ്ടായി.ആയോധനകലകൾ ഇന്നത്തെ സാഹചര്യങ്ങളിൽ എത്രമാത്രം ആവശ്യമാണെന്നും അവയുടെ അഭ്യാസo എങ്ങനെ ആയിരിക്കണം എന്നതിനെയും കുറിച്ച് ധാരണ ലഭിക്കുന്നതിന് ഈ പരിപാടി കൊണ്ട് സാധിച്ചു.