എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 30 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23027 (സംവാദം | സംഭാവനകൾ) (അക്കാദമിക പ്രവർത്തനങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

അക്കാദമിക പ്രവർത്തനങ്ങൾ

ക്ലബ് ഉദ്ഘാടനം

ഇരിഞ്ഞാലക്കുട എൽ എഫ് സ്കൂളിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ 24ന് മുൻസിപ്പൽ വാർഡ് കൗൺസിലർ അഡ്വക്കേറ്റ് കെ ആർ വിജയ അവർകൾ നിർവഹിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ മദർ പി ടി എ പ്രസിഡൻറ് ശ്രീമതി ധന്യ ജോസ് ആശംസകളർപ്പിച്ച് സംസാരിച്ചു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനലക്ഷ്യ പ്രദർശനമായിരുന്നു അടുത്തതായി ഉണ്ടായത് .എല്ലാ ക്ലബ് കളും അവരുടെ പ്രവർത്തന ലക്ഷ്യം വിശദീകരിച്ചു. തുടർന്ന് മരം ഒരു വരം എന്ന ആശയം വ്യക്തമാക്കുന്ന ഒരു നൃത്ത സംഗീതാവിഷ്കാരം ഉണ്ടായിരുന്നു വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ലക്ഷ്യങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം അവയിൽ ചേർന്ന സമൂഹനന്മയ്ക്കായി പ്രവർത്തിക്കുവാനുള്ള പ്രചോദനവും കുട്ടികൾക്ക് ലഭിച്ചു.

അക്കാദമികേതര പ്രവർത്തനങ്ങൾ

2022 SSLC പ്രാർത്ഥനാ ഒരുക്കവും യാത്രയയപ്പ് സമ്മേളനവും

പത്ത്-പന്ത്രണ്ട് വർഷത്തെ വിദ്യാലയ ജീവിതത്തിനുശേഷം SSLC-2022ന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന നവമുകുളങ്ങളെ പരീക്ഷക്കായി ഒരുക്കുന്നതിനുള്ള പ്രാർത്ഥനായോഗവും പരീക്ഷ ഏറ്റവും നന്നായി എഴുതുവാനുള്ള പഠനസാമഗ്രി വിതരണവും ഫെബ്രുവരി 19ന് രാവിലെ നടത്തുകയുണ്ടായി .ഇരിങ്ങാലക്കുട രൂപതാദ്യക്ഷൻ ബഹു.മാർ പോളി കണ്ണൂക്കാടൻ കുഞ്ഞുങ്ങളെ ആശീർവദിച്ച് സംസാരിച്ചു. സ്വപ്നങ്ങളെ എത്തിപ്പിടിക്കുവാൻ തക്കവിധം മക്കൾ വളരട്ടെ എന്നദ്ദേഹം ആശംസിച്ചു.അതോടൊപ്പം ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച യാത്രയയപ്പ് യോഗവും വ്യത്യസ്ഥത കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.കൊച്ചുകൊച്ചു മത്സരങ്ങളും കലാപരിപാടികളും വിദ്യാർത്ഥികളെ ഏറെ സന്തോഷിപ്പിച്ചു.

ബാലാവകാശ സംരക്ഷണ നയം (പഠനം March - 24 - 29)

കുഞ്ഞുങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ കുട്ടികളെ അവരുടെ അവകാശത്തെയും വൈകാരികമായ ചൂഷണങ്ങളെയും കുറിച്ച് ബോധ്യപ്പെടുത്തുവാനും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ ഇന്ന് നിലവിലിരിക്കുന്ന നിയമങ്ങളെ മനസ്സിലാക്കുവാനും സഹായകമായ ഒന്നായിരുന്നു ജൂൺ 24 മുതൽ 29 വരെ സംഘടിപ്പിച്ച പഠന യജ്ഞം.ഉദയ കോപ്പറേറ്റീവ് എഡ്യുക്കേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകരും ഹെഡ്മിസ്ട്രസ് സും ഒന്നിച്ചു നടത്തിയ ഈ യജ്ഞം അറിവിന്റെ പുതിയ അധ്യാപകർക്ക് തുറന്നു തരുന്ന ഒരു അനുഭവമായിരുന്നു എന്ന് പറയാതെ വയ്യ.അദ്ധ്യാപന വഴികളെ ശക്തിപ്പെടുത്തുവാനും കുഞ്ഞുങ്ങളെ സുരക്ഷിത മേഖലയിലേക്ക് നയിക്കുവാനും ഏറെ സഹായകമായിരുന്നു ഈ പഠനം .

ജനറൽ കൗൺസിലർ വിസിറ്റ്

ചാവറയച്ചനാൽ സ്ഥാപിക്കപ്പെട്ടതും എവുപ്രാസ്യാമ്മയാൽ നയിക്കപ്പെടുന്നതുമായ സി എം സി സഭയുടെ കോൺഗ്രിഗ്രേഷൻ ജനറൽ കൗൺസിലർ സി നവ്യ മരിയ ജൂലായ് 22-ാം തിയ്യതി ഞങ്ങളുടെ വിദ്യാലയത്തെ സന്ദർശിക്കുകയും ആശംസകളും നിർദ്ദേശങ്ങളും നൽകുകയും ചെയ്തു.ചാവറയച്ചൻെറ പേരിൽ പി എച്ച് ഡി നേടിയ സിസ്റ്ററിൻെറ സാന്നിധ്യം കുട്ടികളുടെ ചാവറ സൂക്തങ്ങളും അധ്യാപകരുടെ മംഗളഗാനങ്ങളും കൊണ്ട് വളരെ മനോഹരമായി.ഞങ്ങളുടെ പ്രിയങ്കരിയായ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സ്വാഗതം അർപ്പിക്കുകയും കുട്ടികളുടെ പ്രതിനിധി അലൻസോ ആശംസകൾ അർപ്പിക്കുകയും ജിയന്ന അലക്സ് നന്ദി പറയുകയും ചെയ്തു.ഈ സന്ദർശനം ഏറെ പ്രചോദനകരമായിരുന്നു.ചവറാപിതാവിന്റെ വീക്ഷണങ്ങൾ പ്രാവർത്തികമാകുവാൻ അധ്യാപകർ ചെയ്യേണ്ട കാര്യങ്ങൾ ഓർമപ്പെടുത്തുകയും ,പഠനവിഷയങ്ങൾക്കൊപ്പം ദൈവത്തെപകർന്നു നൽകുവാൻ അധ്യാപകർ ശ്രദ്ധിക്കണമെന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്തു .സമൂഹത്തിനുതകുന്ന രീതിയിൽ കുഞ്ഞുങ്ങൾ വളർന്നു വരുവാൻ ആശംസിക്കുകയും ചെയ്തു.

ആസാദി കാ അമൃത് മഹോത്സവ് (ആഗസ്റ്റ് 15)

ആഗസ്റ്റ് 15 സ്വാതന്ത്രദിനത്തോടനുബന്ധിച്ച് കുട്ടികളുടെ സർവ്വതോൻമുഖമായി വികസനം ലക്ഷ്യമാക്കി സ്വാതന്ത്ര്യദിന ക്വിസ് പ്രസംഗം സംഘടിപ്പിക്കുകയും അതിൽ സമ്മാനർഹരായ കുട്ടികളെ അഭിനന്ദിക്കുകയും അവർക്ക് സമ്മാന ങ്ങൾ വിതരണം ചെയ്യുകയും ചെയ്തു .ഗവൺമെൻറ് ആഹ്വാന പ്രകാരം കുഞ്ഞുങ്ങൾക്കായി ദേശീയ പതാക വിതരണം ചെയ്തു. ഓഗസ്റ്റ് 14ന് കുട്ടികൾ നിർമ്മിച്ച പ്ലക്കാർഡുകളും ദേശീയ പതാകയും ഏന്തി സൈക്കിളിലും കാൽനടയായും റാലിനടത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.സ്വാതന്ത്ര്യദിന അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് പതാക ഉയർത്തുകയും പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹമായ പ്രസംഗവും മറ്റു കലാപരിപാടികളും അവതരിപ്പിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ ഭൗതികവും കലാപരവുമായ വികസനത്തിന് ഏറെ സഹായകമായി.