ഗവൺമെന്റ് എൽ .പി .എസ്സ് ചിറമേൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ. പി. എസ്. ചിറമേൽ.
ഗവൺമെന്റ് എൽ .പി .എസ്സ് ചിറമേൽ | |
---|---|
വിലാസം | |
ചിറമേൽ ഗവൺമെന്റ് എൽ .പി .എസ്സ് ചിറമേൽ, , ഇടപ്പരിയാരം പി .ഒ ഇലന്തൂർ 689643 | |
വിവരങ്ങൾ | |
ഫോൺ | 9048644096 |
ഇമെയിൽ | headmistressglpschiramel@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38401 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ലോവർ പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്യാമള പി .പി |
അവസാനം തിരുത്തിയത് | |
03-02-2022 | Cpraveenpta |
ചരിത്രം
സരസകവി മൂലൂർ എസ്. പദ്മനാഭ പണിക്കരുടെ മാനേജ്മെന്റ് 1/6/1918ൽ ചിറമേൽ ഷൺ മുഖവിലാസം എൽ പി സ്കൂൾ ആരംഭിച്ചു. 40"നീളം 18"വീതി 10"പൊക്കമുള്ള കരിങ്കൽ ഭിത്തി കെട്ടിയ ഓല മേഞ്ഞ കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. അത് ഇപ്പോഴത്തെ സ്കൂളിന് സമീപം ഉള്ള രണ്ടു വശവും നിലവും ഒരു വശം തോടും ഉള്ള തിട്ടയിൽ ആയിരുന്നു. ആദ്യ കാലത്തു രണ്ടു ക്ലാസുകൾ മാത്രമേ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ. മാനേജർക്ക് കിട്ടുന്ന ഗ്രാന്റിൽ നിന്നുമാണ് അധ്യാപകർക്ക് ശമ്പളം കൊടുത്തിരുന്നത് 28 വർഷക്കാലം ഇങ്ങനെ തുടർന്നു. 1946ൽ തിരുവിതാം കൂർ ദിവാൻ ആയിരുന്ന സർ സി പി രാമസ്വാമി അയ്യർ ഗ്രാന്റ് സ്കൂൾ എല്ലാം സർക്കാർ ഏറ്റെടുക്കാൻ പോകുന്ന തായി ഉത്തരവിറക്കി. അതിൽ പ്രതിഷേധിച്ചു ക്രിസ്ത്യൻ മാനേജ് മെന്റ് സ്കൂളുകൾ എല്ലാം അടച്ചിട്ടു. അന്ന് ഒരു രൂപ പ്രതിഫലം വാങ്ങിക്കൊണ്ട് ചിറമേൽ സ്കൂൾ ഗവണ്മെന്റ് ലേക്ക് സറണ്ടർ ചെയ്തു. അങ്ങനെ ഗവണ്മെന്റ് സ്കൂൾ ആയി. ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളുകൾ എല്ലാം അടച്ചിട്ടപ്പോൾ വിദ്യാർത്ഥി കൾക്ക് അധ്യയനം മുടങ്ങാതിരിക്കാൻ ആ സ്കൂളിലെ കുട്ടികളെ ഗവണ്മെന്റ് സ്കൂളിൽ ചേർക്കാൻ ഉത്തരവിട്ടു. സ്കൂളുകൾ അടഞ്ഞു കിടന്നതു കൊണ്ടു ടി സി കിട്ടാൻ സാധ്യത ഇല്ലായിരുന്നു. അന്ന് ടിസി ഇല്ലാതെ കുട്ടികളെ അവരവർക്ക് പറ്റിയ ക്ലാസ്സുകളിൽ ചേർക്കാനും പിന്നീട് ടിസി കിട്ടുന്ന സമയത്തു റെഗുലറൈസ് ചെയ്യാനും ഉത്തരവുണ്ടായി. അങ്ങനെ ഒരാഴ്ച കൊണ്ടു വിദ്യാർത്ഥികളെ ചേർത്ത് നാലു ക്ലാസ്സുള്ള പൂർണ്ണ എൽ പി സ്കൂളായി കഴിഞ്ഞു കുട്ടികളെ ഇരുത്താൻ സ്ഥലം ഇല്ലാതെ വന്നു. അന്ന് ഈ സ്കൂളിന്റെ സമീപം SNDP യുടെ വക 40"നീളം 20"വീതി 15"ഉയരം ഉള്ള രണ്ടു പോർട്ടിക്കോ യോട് കൂടിയ ഉണ്ടായിരുന്നത് വാടക ക്ക് എടുത്തു സ്കൂൾ നടത്തി. പിന്നീട് ആ സ്ഥലവും കെട്ടിടവും സർക്കാർ പൊന്നും വിലക്ക് എടുത്തു. അതോടുകൂടി ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലവും സർക്കാർ ഏറ്റെടുത്തു അവിടെ 100"ഉള്ള കെട്ടിടം പണിയിച്ചു. കുട്ടികൾ ക്ക് സൗകര്യം ഉണ്ടാക്കി. 1947ൽ സി പി യെ കൊല്ലാൻ ശ്രമം ഉണ്ടായി. സി പി സ്വദേശം ആയ തഞ്ചാവൂരിലേക്ക് പോയി. സർക്കാർ സി പി യുടെ ഉത്തരവ് റദ്ദ് ചെയ്തു. സ്കൂളുകൾ എല്ലാം പുനഃസ്ഥാപിച്ചു. അന്ന് റോഡ് ഉണ്ടായിരുന്നില്ല. സ്കൂളിലേക്കുള്ള വഴി മെയിൻ റോഡിൽ കണിയാൻ പടിക്കൽ നിന്നും വരമ്പു മാർഗം. അദ്ധ്യാപകരും കുട്ടികളും വന്നിരുന്നത് ഈ വഴിയിലൂടെ ആണ്. സ്കൂളിൽ നിന്നും കിഴക്കോട്ടു 2കിലോമീറ്റർ വരെ തോട് വരമ്പിലൂടെ ആണ് നടന്നിരുന്നത്. ചന്തയിലും മറ്റു ആവശ്യങ്ങൾക്കും പോകുന്ന നാട്ടുകാരും വിദ്യാർത്ഥികളും 3 കിലോമീറ്റർ വരമ്പിൽ കൂടി യാണ് നടന്നിരുന്നത്.
സമ്പാദകൻ ശ്രി. പി എൻ ശ്രീധരൻ, പാറക്കൽ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|