എ.എൽ.പി.എസ്. തോക്കാംപാറ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2020-21 എൽ എസ് എസ് പരീക്ഷയിൽ ചരിത്ര വിജയം
2020-21 അധ്യയന വർഷത്തിലെ എൽ എസ് എസ് പരീക്ഷയിൽ തോക്കാംപാറ എ എൽ പി സ്ക്കൂളിന് ചരിത്ര വിജയം. 10 വിദ്യാർഥികൾക്കാണ് ഈ വർഷം എൽ എസ് എസ് നേടാനായത്. സ്ക്കൂൾ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കുട്ടികൾക്ക് എൽ എസ് എസ് ലഭിച്ചത്. കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ എൽ എസ് എസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം തോക്കാംപാറ എ എൽ പി എസിന് നേടാനായി. ജഗത് കൃഷ്ണ എസ്, അംന ഫാത്തിമ എം, ശ്രീനന്ദൻ കെ വി, ഹനീന ജബിൻ, പാർവ്വതി ശ്രീജിത്ത്, സൂര്യകാന്ത് എ നായർ, അർമിൻ അംജദ് , ജസ ഫാത്തിമ, സജ് വ മുനീർ,ഹനീന ജബീറലി എം എന്നീ വിദ്യാർഥികളാണ് എൽ എസ് എസ് സ്കോളർഷിപ്പിന് അർഹരായത്.
'തിരികെ വിദ്യാലയത്തിലേക്ക്’ ഫോട്ടോഗ്രഫി മത്സരത്തിൽ രണ്ടാം സ്ഥാനം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമായപ്പോൾ ആദ്യ കൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെ 'തിരികെ വിദ്യാലയത്തിലേക്ക്’ എന്ന പേരിൽ 2021 നവംബറിൽ 'കൈറ്റ്' സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെ പൊതുവിദ്യാലയങ്ങൾക്കായി നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ നമ്മുടെ സ്കൂളിന് മലപ്പുറം ജില്ലാതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. സ്കൂളിന് 3000 രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിച്ചു.
2019-20 എൽ എസ് എസ് പരീക്ഷയിൽ സ്കൂളിന് ചരിത്ര വിജയം
2019-20 എൽ എസ് എസ് പരീക്ഷയിൽ തോക്കാംപാറ എ എൽ പി സ്കൂളിന് ചരിത്ര വിജയം സമ്മാനിച്ച കുരുന്നുകൾക്കും പരീക്ഷ എഴുതിയ മുഴുവൻ കുട്ടികൾക്കും അഭിനന്ദനങ്ങൾ.
മലപ്പുറം ഉപജില്ല കലാമേളയിൽ എൽ പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം
മലപ്പുറം ഉപജില്ല കലാമേളയിൽ എൽ പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം നേടി എ എൽ പി സ്ക്കൂൾ തോക്കാംപാറയിലെ വിദ്യാർത്ഥികൾ ട്രോഫിയുമായി.8-11-2019.
2017-18 എൽ എസ് എസ് പരീക്ഷയിൽ തോക്കാംപാറ എ എൽ പി സ്കൂളിന് ചരിത്ര വിജയം
![](/images/thumb/9/9f/18405-22.jpeg/600px-18405-22.jpeg)
2017-18 എൽ എസ് എസ് പരീക്ഷയിൽ തോക്കാംപാറ എ എൽ പി സ്കൂളിന് ചരിത്ര വിജയം സമ്മാനിച്ച കുരുന്നുകൾക്കും പരീക്ഷ എഴുതിയ മുഴുവൻ കുട്ടികൾക്കും അഭിനന്ദനങ്ങൾ.
മുനിസിപ്പൽ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ രണ്ടാംസ്ഥാനവും ജനറൽ വിഭാഗത്തിൽ മൂന്നാംസ്ഥാനവും
![](/images/thumb/5/5f/18405-27.jpeg/600px-18405-27.jpeg)
കോട്ടക്കൽ മുനിസിപ്പൽ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ ഓവറോൾ രണ്ടാംസ്ഥാനവും ജനറൽ വിഭാഗത്തിൽ ഓവറോൾ മൂന്നാംസ്ഥാനവും ഉപജില്ലാ മേളയിൽ മികച്ച വിജയവും നേടിയ സ്കൂൾ ടീം.11-12-16.
മലപ്പുറം ഉപജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ മികച്ച വിജയം
![](/images/thumb/7/77/18405-86.jpeg/600px-18405-86.jpeg)
മലപ്പുറം ഉപജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ മികച്ച വിജയം നേടിയ തോക്കാംപാറ എ.എൽ.പി.സ്കൂൾ ടീം സമ്മാനങ്ങളുമായി. (2019-20).